മലബാര്‍ ഗോള്‍ഡ് അജ്മാനില്‍ ആരംഭിച്ചു

September 26th, 2008

ദക്ഷിണേന്ത്യയിലെ പ്രമുഖ ആഭരണ വ്യവസായ ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് അജ്മാനില്‍ തങ്ങളുടെ ഏറ്റവും പുതിയ ഷോറൂം ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ രണ്ടാമത് ഷോറൂമാണ് അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അജ്മാന്‍ അമീരി കോര്‍ട്ടിന്റെ തലവന്‍ ഹിസ് ഹൈനസ് ഷൈയ്ഖ് മാജിദ് ബിന്‍ സയീദ് അല്‍ നുഐമി ആണ് ഇന്നലെ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഇറ്റലി, ബഹറൈന്‍, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശേഷപ്പെട്ട രൂപ കല്‍പ്പന കളിലുള്ള സ്വര്‍ണ്ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്.

മലബാര്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ അദ്ഭുതകരമായ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായ ഗുണ നിലവാരവും മെച്ചപ്പെട്ട സേവനവും ഈ ഷോറൂമിലും പ്രവാസികള്‍ക്ക് അനുഭവ വേദ്യമാകും എന്ന് മാനേജ്മെന്റ് അറിയിച്ചു.

അജ്മാനില്‍ ആരംഭിച്ച ഷോറൂം ഗ്രൂപ്പിന്റെ ഇരുപത്തി ഒന്നാമത്തെ ഷോറൂം ആ‍ണ്. യു. എ. ഇ. യില്‍ അടുത്ത് തന്നെ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിയ്ക്കുവാന്‍ ഉദ്ദേശമുണ്ട്. ബര്‍ ദുബായിലും അലൈനിലും ആണ് പുതിയ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നത്.

-

അഭിപ്രായം എഴുതുക »

ഫ്ലോറല്‍ ട്രേഡിംഗും ഇമാല്‍ അബുദാബിയും ഫൈനലില്‍

September 26th, 2008

കെ. എസ്. സി. – യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള പതിനാലാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് രണ്ടാം സെമി ഫൈനലില്‍ ഇമാല്‍ അബുദാബി, നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ജിയോ ഇലക്ട്രിക്കത്സ് ഷാര്‍ജയെ തോല്പിച്ച് ഫൈനലിലേക്ക് കടന്നു (32-30, 25-19, 25-18). ഇന്‍ഡ്യന്‍ ഇന്റര്‍ നാഷണല്‍ താരം പ്രദീപ് (ഇമാല്‍ അബുദാബി) ഈ കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

(ഫോട്ടോ: സഫറുള്ള പാലപ്പെട്ടി)

മുഖ്യാതിഥി ബാലന്‍ കണ്ണോലി സമ്മാനം നല്‍കി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇമാല്‍ അബു ദാബിയും ഫ്ലോറല്‍ ട്രേഡിങ് ഷാര്‍ജയും ഏറ്റുമുട്ടും.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

അഭിപ്രായം എഴുതുക »

ശക്തി തിയറ്റേഴ്സിന്റെ ഇഫ്താര്‍ വിരുന്ന്

September 26th, 2008

അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ (വ്യാഴാഴ്ച്ച) കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.

സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

മുസ്വഫയില്‍ തസ്കിയത്ത്‌ ക്യാമ്പുകള്‍

September 26th, 2008

മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റിയുടെയും വിവിധ സംഘാടക സമിതികളുടെയും ആഭിമുഖ്യത്തില്‍ മുസ്വഫയിലെ വിവിധ ഏരിയകളിലുള്ള നിരവധി പള്ളികള്‍ കേന്ദ്രീകരിച്ച്‌ 26-09-2008 വെള്ളിയാഴ്ച രാത്രി തറാവീഹ്‌ നിസ്കാരത്തിനു ശേഷം തസ്‌ കിയത്ത്‌ ക്യാമ്പുകളും തസ്‌ ബീഹ്‌ നിസ്കാരവും നടക്കുന്നതാണ്.

ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ അബ്‌ ദുല്‍ ഹമീദ്‌ സ അ ദി ഈശ്വര മംഗലം ക്യാമ്പ്‌ നയിക്കും. രാത്രി 12 മണിക്ക്‌ തസ്ബീഹ്‌ നിസ്കാരവും ഉണ്ടായിരിക്കും. മുസ്വഫ ശ അ ബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ അബൂബക്കര്‍ മുസ്‌ ലിയാര്‍ ഓമച്ച പ്പുഴയും, മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ ഗഫ്ഫാര്‍ സ അദി രണ്ടത്താണിയും, മുസ്വഫ സനാ ഇയ്യ 16 ലെ മാര്‍ക്കറ്റിനു പിറക്‌ വശത്തുള്ള പള്ളിയില്‍ ആറ ളം അബ്‌ ദു റഹ്‌ മാന്‍ മുസ്‌ ലിയാര്‍, ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ ഇ ബ്‌ റാഹിം മുസ്‌ ലിയാര്‍ തുടങ്ങിയവര്‍ തസ്‌ കിയത്ത്‌ ക്യാമ്പിനും തസ്‌ ബീഹ്‌ നിസ്കാരങ്ങള്‍ ക്കും നേത്ര്യത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-523491 / 055-9134133 എന്ന നമ്പറുകളില്‍ വിളിക്കുക.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

വര്‍ണയുടെ ഇഫ്താര്‍ സംഗമം ഇന്ന്

September 25th, 2008

വര്‍ക്കല നിവാസികളുടെ പ്രവാസി സംഘടനയായ വര്‍ണയുടെ ഇഫ്താര്‍ സംഗമം ഇന്ന് ദുബായില്‍ നടക്കും. ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റസ്റ്റോറന്‍റ് ഹാളിലാണ് പരിപാടി. തിരുവനന്തപുരം അഴീക്കോട് ഇസ്ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ ജവാദ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റമസാന്‍ പ്രഭാഷണവും ഇതോടനുബന്ധിച്ച് ഉണ്ടാകും.

-

അഭിപ്രായം എഴുതുക »

Page 57 of 157« First...102030...5556575859...708090...Last »

« Previous Page« Previous « ഹോളി ട്രിനിറ്റി ചര്‍ച്ച്
Next »Next Page » മുസ്വഫയില്‍ തസ്കിയത്ത്‌ ക്യാമ്പുകള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine