ഇസ്ലാഹി സെന്‍റര്‍ ഈദ് സൗഹൃദസംഗമം

September 29th, 2008

പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ ഇസ്ലാഹി സെന്‍റര്‍ ഈദ് സൗഹൃദസംഗമം സംഘടിപ്പിക്കുന്നു. ജൈദ ഫ്ലൈ ഓവറിന് സമീപമുള്ള ഗവര്‍മെന്‍റ് സ്ക്കൂള്‍ ഗ്രൗണ്ടിലാണ് വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് അഡ്വ. ഇസ്മാഈല്‍ മുഖ്യപ്രഭാഷണം നടത്തും. പെരുന്നാള്‍ ദിനത്തില്‍ ഇതേ സ്ഥലത്ത് ഈദ് ഗാഹും ഉണ്ടായിരിക്കും.

-

അഭിപ്രായം എഴുതുക »

മൈലപ്ര ഓണാഘോഷ പരിപാടികള്‍

September 29th, 2008

മൈലപ്ര അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വരുന്ന വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഖിസൈസിലെ പ്രിന്‍സസ് ഹോട്ടലില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും

-

അഭിപ്രായം എഴുതുക »

വെണ്ണിക്കുളം നിവാസികളുടെ ഓണാഘോഷ പരിപാടികള്‍

September 29th, 2008

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം നിവാസികളുടെ പ്രവാസി സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും വെള്ളിയാഴ്ച നടക്കും. ദേര വെന്‍റോം പ്ലാസ ഹോട്ടലില്‍ വച്ചാണ് ചടങ്ങ്. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് വിവേകാനന്ദര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7362235 എന്ന നമ്പറില്‍ വിളിക്കുക.

-

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം

September 29th, 2008

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം ഹൃദ്‍‍രോഗത്തെ കുറിച്ച് സെമിനാറും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. അല്‍ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പ്രശസ്ത ഹൃദ്‍‍രോഗ വിദഗ്ദനായ ഡോ. ദിനേശ് ബാബു ക്യാമ്പിന് നേതൃത്വം നല്‍കി

-

അഭിപ്രായം എഴുതുക »

പി.എസ്.എം.ഒ കോളേജ്, ഇഫ്ത്താര്‍ സംഗമം

September 28th, 2008

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനിയുടെ ദുബായ് ഘടകം സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ സംഗമം ഇന്ന് നടക്കും

വൈകിട്ട് അല്‍ ഖൂസിലെ ഗാര്‍ഡന്‍ റസ്റ്റോറന്റില് നടക്കുന്ന ചടങ്ങില്‍ പൊതുപ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും

-

അഭിപ്രായം എഴുതുക »

Page 55 of 157« First...102030...5354555657...607080...Last »

« Previous Page« Previous « വളാഞ്ചേരി ,സ്നേഹസംഗമം
Next »Next Page » അബുദാബി മലയാളി സമാജം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine