ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന്

September 30th, 2008

സൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ചൊവ്വാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ബുധനാഴ്ച യായിരിക്കും ഈദുല്‍ ഫിത്വര്‍.

ഈ ആഘോഷ വേളയില്‍ ഏവര്‍ക്കും ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍.

-

അഭിപ്രായം എഴുതുക »

യുവജനസംഗമം നടത്തി.

September 29th, 2008

അബുദാബി, സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവജനസംഗമം നടത്തി.

സംഗമത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ ദുബായ് മാര്‍ ഇഗ്ന് നേഷ്യസ് യൂത്ത് അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി.

നിരവധി കലാപരിപാടികളും അരങ്ങേറി

-

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതിയുടെ ഇഫ്താര്‍ സംഗമം

September 29th, 2008

യുവ കലാ സാഹിതി ഷാര്‍ജ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്‌ത്താര്‍ സംഗമം നടത്തി. അല്‍ മജാസ്സ്‌ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ എല്ലാ യുവ കലാ സാഹിതി കുടുംബാംഗങ്ങളും പങ്കെടുത്തു. യുവ കലാ സാഹിതി ഷാര്‍ജ യുനിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി ശിവ പ്രസാദ്‌ അധ്യക്ഷത വഹിച്ചു. പ്രകാശ്‌ പി. എം. അജിത്‌ വര്‍മ്മ, അബ്ദുല്‍ സലാം, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുനില്‍രാജ്‌ നന്ദിയും പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഗള്‍ഫ് മേഖല പെരുന്നാള്‍ തിരക്കില്‍

September 29th, 2008
പെരുന്നാള്‍ അടുത്ത് എത്തിയതോടെ, ഗള്‍ഫ് വിപണി സജീവമായി. പ്രധാന മാര്‍ക്കറ്റുകളില്‍ എല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ആയതിനാല്‍ ഉല്ലാസ കേന്ദ്രങ്ങളിലും തിരക്ക് ആരംഭിച്ചു.

യു. എ. ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളിയില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥന നടത്തും.

പ്രാര്‍ത്ഥനക്ക് ശേഷം ഷേഖുമാരേയും മന്ത്രിമാരേയും മുതിര്‍ന്ന സൈനീക, പോലീസ് ഉദ്യോഗസ്ഥരെയും അദേഹം കൊട്ടാരത്തില്‍ സ്വീകരിക്കും.

പെരുന്നാളിന്‍റെ രണ്ടാം ദിവസമാണ് സുപ്രീം കൗണ്‍സില്‍ അംഗങ്ങളെ സ്വീകരിക്കുക.

-

അഭിപ്രായം എഴുതുക »

കളിക്കളം ഫാമിലി ക്ലബ് ഇഫ്താര്‍ സംഗമം

September 29th, 2008

ഷാര്‍ജയിലെ കളിക്കളം ഫാമിലി ക്ലബ് ഇഫ്താര്‍ സംഗമം നടത്തി. നൂറിലധികം കുടുംബങ്ങള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ തുക ജീവകാരുണ്യ ഫണ്ടിലേക്ക് എല്ലാ കുടുംബങ്ങളും സംഭാവനയും നല്‍കി. പ്രസിഡന്‍റ് സിഎം സഗീര്‍ നേതൃത്വം നല്‍കി.

-

അഭിപ്രായം എഴുതുക »

Page 54 of 157« First...102030...5253545556...607080...Last »

« Previous Page« Previous « ഇസ്ലാഹി സെന്‍റര്‍ ഈദ് സൗഹൃദസംഗമം
Next »Next Page » ഗള്‍ഫ് മേഖല പെരുന്നാള്‍ തിരക്കില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine