എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്‌.സി.ക്ക്‌

October 3rd, 2008

അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ്‌ ശക്തി ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ ഐ. എസ്‌. സി. അല്‍ഐന്‍ (എ) ക്ക്‌ കിരീടം. യുനൈറ്റഡ്‌ കാസര്‍ ‍ഗോഡുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലു പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ ഐ. എസ്‌. സി. അല്‍ഐന്‍ (എ) അര്‍ഹരായത്‌.

പന്ത്രണ്ട്‌ ടീമുകള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ നിന്ന‍ും തെരെഞ്ഞെടുക്കപ്പെട്ട സെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ തുമ്പ, യുനൈറ്റഡ്‌ കാസര്‍ഗോഡ്‌, സ്പിന്ന‍ീസ്‌ അബുദാബി, കണ്ണൂര്‍ ബ്രദേഴ്സ്‌, ഐ. എസ്‌. സി. അല്‍ഐന്‍ (എ), മീന ബ്രദേഴ്സ്‌, എക്സ്പ്രസ്സ്‌ മണി, ഒറ്റപ്പാലം റഹാരിസ്‌ എന്ന‍ീ ടീമുകളാണ്‌ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പങ്കെടുത്തത്‌.

നോക്ക്‌ ഔട്ട്‌ അടിസ്ഥാനത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന‍ും ജേതാക്കളായ യുനൈറ്റഡ്‌ കാസര്‍ഗോഡ്‌, സ്പിന്ന‍ീസ്‌ അബുദാബി, ഐ. എസ്‌. സി. അല്‍ ഐന്‍ (എ), എക്സ്പ്രസ്സ്‌ മണി എന്ന‍ിവരാണ്‌ സെമി ഫൈനലില്‍ ഏറ്റു മുട്ടിയത്‌. ആദ്യ സെമി ഫൈനലില്‍ മൂന്ന‍ിനെതിരെ നാലു പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡ്‌ ഫൈനലിലേയ്ക്ക്‌ പ്രവേശിച്ചത്‌. രണ്ടാം ഫൈനലില്‍ മത്സരിച്ച ഐ. എസ്‌. സി. അല്‍ഐന്‍ (എ) എക്സ്പ്രസ്സ്‌ മണിക്കെതിരെ രണ്ടു പോയിന്റ്‌ നേടി ക്കൊണ്ട്‌ ഏകപക്ഷീയ വിജയം കൈവരി ക്കുകയായിരുന്ന‍ു.

സെമി ഫൈനലില്‍ തോറ്റ ടീമുകളായ സ്പിന്ന‍ീസ്‌ അബുദാബിയും എക്സ്പ്രസ്‌ മണിയും തമ്മില്‍ നടത്തിയ മൂന്ന‍ാം സ്ഥാനത്തേയ്ക്ക്‌ വേണ്ടിയുള്ള മത്സരത്തില്‍ നിന്ന‍ും ഒന്ന‍ിനെതിരെ രണ്ടു പോയിന്റ്‌ നേടിക്കൊണ്ടാണ്‌ സ്പിന്ന‍ീസ്‌ അബുദാബി മൂന്നാം സ്ഥാനത്തെ ത്തിയത്‌.

കര്‍ണ്ണാടക സംസ്ഥാന ഫുട്ബോള്‍ താരം അക്ബര്‍, മംഗലാപുരം യൂനിവേഴ്സിറ്റി താരം ഷാനവാസ്‌, നബീല്‍, മുഹമ്മദ്‌, ഷഫീഖ്‌ എന്ന‍ിവര്‍ അണി നിരന്ന യുനൈറ്റഡ്‌ കാസര്‍ ഗോഡും ഷൂട്ടേഴ്സ്‌ പടയിലെ മുനീര്‍, ഫാസില്‍, റഫീഖ്‌ എന്ന‍ിവരും കേരള ജൂനിയര്‍ താരം ഷാനി ഷാനവാസ്‌, ജയ്കിഷന്‍, അമീന്‍ എന്ന‍ിവരും അണി നിരന്ന ഐ. എസ്‌. സി. അല്‍ഐ(എ) നുമാണ്‌ ഫൈനലില്‍ മത്സരിച്ചതു.

കേരള സോഷ്യല്‍ സെന്റര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്‌ നടന്ന അതി ശകതമായ വാശിയോടു കൂടി നടന്ന ഫൈനല്‍ മത്സരത്തില്‍ ഐ. എസ്‌. സി. നാലു ഗോള്‍ സ്വന്തമാക്കി യപ്പോള്‍ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്‌ ഒന്ന‍ും നേടാനായില്ല. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ്‌ നേടിയത്‌. 2.52 മിനുട്ടിലും 3.56 മിനുട്ടിലും ഷാനി ഷാനവാസ്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്റെ പ്രദേശത്ത്‌ ഇടിച്ചു കയറി ഗോളുകള്‍ സ്വന്തമാക്കി യപ്പോള്‍ 3.21 മിനുട്ടില്‍ ഷൂട്ടേഴ്സ്‌ പടയുടെ താരം ഫൈസലും 4.38 മിനുറ്റില്‍ ടൂര്‍ണ്ണമന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ജയ്കിഷനും ഒരോ ഗോള്‍ വീതം നേടി വിജയത്തിന്‌ കരുത്ത്‌ പകരുക യായിരുന്ന‍ു.

കളി ക്കളത്തിലെ വിസ്മയമായിരുന്ന എക്സ്പ്രസ്സ്‌ മണിയിലെ മുഹമ്മദ്‌ ഷബീറിനെ ടൂര്‍ണമന്റിലെ മികച്ച കളിക്കാരനായും യുനൈറ്റഡ്‌ കാസര്‍ ഗോഡിലെ ഇഖ്ബാലിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടു ത്തപ്പോള്‍ ടൂര്‍ണ്ണമന്റില്‍ ഒന്‍പത്‌ ഗോള്‍ അടിച്ച ഐ. എസ്‌. സി. അല്‍ഐന്‍ (എ) ലെ ഫൈസലിനെ ഏറ്റവും ഉയര്‍ സ്കോററായും തെരഞ്ഞെടുത്തു.

വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ യഥാക്രമം അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവ്‌ ഐ. എം. വിജയന്‍, മുന്‍ കെനിയന്‍ വേള്‍ഡ്‌ കപ്പ്‌ ഫുട്ബോള്‍ താരം മുഹമ്മദ്‌ സാലിഹ്‌, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്ന‍ിവര്‍ സമ്മാനിച്ചു.

അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ വനിതാ വിഭാഗം സംഭാവന ചെയ്ത വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അല്‍ ഫറ ഗ്രൂപ്പ്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പുതുശ്ശേരി ടോണി ജോണ്‍ ജേതാക്കളായ അല്‍ഐന്‍ ഐ. എസ്‌. സി. യുടെ കളിക്കാര്‍ക്ക്‌ സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പിയില്‍ നിന്ന‍്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്റെ കളിക്കാരും മൂന്ന‍ാം സ്ഥാനക്കാ ര്‍ക്കുള്ള ട്രോഫി കെ. എസ്‌. സി പ്രസിഡന്റ്‌ കെ. ബി. മുരളിയില്‍ നിന്ന‍്‌ സ്പിന്ന‍ീസ്‌ അബുദാബിയുടെ കളിക്കാരും ഏറ്റു വാങ്ങി.

പ്രഥമ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റ്‌ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന്‌ അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസ്തുത ചടങ്ങില്‍ വെച്ച്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദും ടൂര്‍ണ്ണമന്റ്‌ ആദ്യാവസാനം വരെ വളരെ മനോഹരമായി നിയന്ത്രിച്ച റഫറി സാലിം മുഹമ്മദ്‌ അല്‍ സാലെമിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി എ. എല്‍ സിയാദും നല്‍കി. ചടങ്ങില്‍ ശക്തി അസി. സ്പോര്‍ട്ട്‌ സ്‌ സെക്രട്ടറി റജീദ്‌ നന്ദി രേഖപ്പെടുത്തി.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓണം ഈദ് ആഘോഷങ്ങള്‍ നാളെ ഷാര്‍ജയില്‍

October 2nd, 2008

ഷാര്‍ജ മലയാളീ സമാജം സംഘടിപ്പിക്കുന്ന ഓണം ഈദ് ആഘോഷങ്ങള്‍ നാളെ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ 9.30ന്‍ പരിപാടികള്‍ ആരംഭിക്കും. കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ട്

-

അഭിപ്രായം എഴുതുക »

ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് അറേബ്യ

October 2nd, 2008

ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് അറേബ്യ എന്ന പേരില്‍ ഈദ് അവധി ദിന സ്റ്റേജ് ഷോ യു.എ.ഇയില്‍ ആരംഭിച്ചു. കണ്ണൂര്‍ ഷരീഫ്, സിന്ധു പ്രേംകുമാര്‍, ഇസ്മയില്‍ തളങ്കര, നജീം അര്‍ഷാദ്, സന്നിദാനന്ദന്‍, ദുര്‍ഗ വിശ്വനാഥ്, അമൃതാ സുരേഷ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

ദുബായ് ഫുഡ് കാസില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം നടന്നു.

ഇന്ന് ഫുജൈറയിലും നാളെ ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലുമാണ് അവതരണം നടക്കുക.

-

അഭിപ്രായം എഴുതുക »

മുട്ടം മുസ്ലീം ജമാ അത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍

October 2nd, 2008

ദുബായ് മുട്ടം മുസ്ലീം ജമാ അത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് നടക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.

-

അഭിപ്രായം എഴുതുക »

കോപ്പ ഇന്ത്യ 2008 ഫുട് ബോള്‍ ടൂര്‍ണമെന്‍റ് ഇന്ന്

October 2nd, 2008

സൈകോ ദുബായിയും ഫെസ്റ്റോ എന്‍റര്‍ ടെയ്ന്‍ മെന്‍റും ചേര്‍ന്ന് സംഘിടിപ്പിക്കുന്ന കോപ്പ ഇന്ത്യ 2008 ഫുട് ബോള്‍ ടൂര്‍ണമെന്‍റ് ഇന്ന് നടക്കും. ദുബായിലെ ഇറാനിയന്‍ സ് പോര്‍ട്സ് ക്ലബില്‍ വൈകീട്ട് അഞ്ച് മുതലാണ് മത്സരം. ഫൈനലില്‍ സൈകോ ദുബായ്, അല്‍ഡ ഡോണ യുണൈറ്റഡിനെ നേരിടും. ടൂര്‍ണമെന്‍റിനോട് അനുബന്ധിച്ച് ഇന്ന് കേരള ഇലവനും ഗോവ ഇലവനും തമ്മില്‍ പ്രദര്‍ശന മത്സരവും ഉണ്ടാകും.

-

അഭിപ്രായം എഴുതുക »

Page 52 of 157« First...102030...5051525354...607080...Last »

« Previous Page« Previous « ബ്ലാങ്ങാട് ഈദ് സംഗമം
Next »Next Page » മുട്ടം മുസ്ലീം ജമാ അത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine