സൈക്കിളുകള്‍ക്ക് മാത്രമായി റോഡ്

October 5th, 2008

ദുബായ് : അടുത്ത വര്‍ഷം പകുതിയോടെ ദുബായില്‍ സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേക ട്രാക്ക് നിര്‍മ്മിക്കും. മൊത്തം 588 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ക്ക് മാത്രമായുള്ള പാതയുടെ ആദ്യ ഘട്ടമാണ് അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാവുക.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടത്തില്‍ ജുമേര ബീച്ച് ഹോട്ടല്‍ മുതല്‍ അല്‍ ദിയാഫ റോഡ് വരേയും അല്‍ മിന മുതല്‍ അല്‍ മന്‍കൂള്‍ റോഡ് വരേയും സത് വ റൗണ്ടെബൗട്ട് മുതല്‍ ദുബായ് ക്രീക്ക് സൈഡ് വരേയുമായിരിക്കും ട്രാക്കുകള്‍ നിര്‍മ്മിക്കുക.

ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള സര്‍വീസ് റോഡുകളിലും സൈക്കിളുകള്‍ക്ക് മാത്രാമായി പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുനലൂര്‍ ഈദ് – ഓണ സംഗമം

October 5th, 2008

യു.എ.ഇ. യിലെ പുനലൂര്‍ സൌഹൃദ വേദിയുടെ ഈദ് ഓണ സംഗമം ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ സ്പൈസി ലാന്റില്‍ നടന്ന ചടങ്ങ് പുനലൂര്‍ എം. എല്‍. എ. അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. സൌഹൃദ വേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ മെമ്പേഴ്സ് ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

50 ദിനാര്‍ വര്‍ധിപ്പിച്ചു.

October 5th, 2008

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം 50 ദിനാര്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.

-

അഭിപ്രായം എഴുതുക »

റമസാന്‍ ടൂര്‍ണ മെന്‍റില്‍ അല്‍ഡോണ യുണൈറ്റഡ് വിജയികളായി.

October 5th, 2008

സൈക്കോ ദുബായിയും ഫിയസ്റ്റ എന്‍റര്‍ടൈന്‍റ് മെന്‍റും സംയുക്തമായി സംഘടിപ്പിച്ച റമസാന്‍ ടൂര്‍ണ മെന്‍റില്‍ അല്‍ഡോണ യുണൈറ്റഡ് വിജയികളായി. സൈക്കോ ദുബായിയെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്. ഷാനു ഹാലങ്കറിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ജി 7 അലൈനിന്‍റെ ഫൈസലാണ് ടോപ്പ് സ് കോറര്‍.

-

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ തൊഴിലില്ലായ്മ കുറഞ്ഞു

October 4th, 2008

കുവൈറ്റിലെ സ്വദേശികള്‍ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 35,000 ആയി കുറഞ്ഞു. ഇത് മൊത്തം ജന സംഖ്യയുടെ 7.5 ശതമാനമാണ്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനായി കുവൈറ്റ് സര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങളെ ത്തുടര്‍ന്നാണ് തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വന്നത്. സ്വകാര്യ മേഖലയില്‍ അടക്കം വിവിധ തസ്തികകള്‍ കുവൈറ്റികള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 50 of 157« First...102030...4849505152...607080...Last »

« Previous Page« Previous « ദുബായിലെ റോഡപകടങ്ങളില്‍ 17 പേര്‍ മരിച്ചു
Next »Next Page » റമസാന്‍ ടൂര്‍ണ മെന്‍റില്‍ അല്‍ഡോണ യുണൈറ്റഡ് വിജയികളായി. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine