ദോഹയില്‍ ചലച്ചിത്ര മേള

October 7th, 2008

ഖത്തര്‍ : സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ അനുസ്മര ണാര്‍ത്ഥം ഈ മാസം 11 മുതല്‍ ദോഹയില്‍ ചലച്ചിത്ര മേള സംഘടിപ്പിക്കും. പ്രവാസ സംഘടനയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിലാണ് മേള. കേരള ചലച്ചിത്ര അക്കാദമിയും ഖത്തര്‍ ഇന്ത്യന്‍ എംബസിയുടേയും സഹകരണം മേളയ്ക്കുണ്ട്. പുരുഷാര്‍ത്ഥം, ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, പുലിജന്മം തുടങ്ങിയ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേള 15 ന് സമാപിക്കും.

-

അഭിപ്രായം എഴുതുക »

മസ്ക്കറ്റില്‍ വിദ്യാരംഭം

October 7th, 2008

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഒമ്പതാം തിയതി` രാവിലെ വിദ്യാരംഭം നടത്തുന്നു.

കുട്ടികളെപങ്കെടുപ്പിക്കുവാന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ 99381561 എന്ന നമ്പറില്‍ ഈ ജി മധുവുമായി ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

നൃത്ത, സംഗീത, നാടക ശില്പശാല

October 7th, 2008

റാസല്‍ഖൈമ കേരള സമാജം നൃത്ത, സംഗീത, നാടക ശില്പശാല നടത്തുന്നു. കുട്ടികളേയും യുവതീ യുവാക്കളേയുമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 10 ന് മുന്‍പ് 050 590 29 67 എന്ന നമ്പരില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം

October 6th, 2008

ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ‘മഹല്ല് അസ്സോസ്സിയേഷന്‍ ഈദ് സംഗമം’ സംഘടിപ്പിച്ചു. ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടന്ന ഈദ് സംഗമത്തില്‍ മാട്ടുമ്മല്‍, പൂന്തിരുത്തി, ബ്ലാങ്ങാട് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹല്ലിലെ പ്രവര്‍ത്തകരെ ചേര്‍ത്തി യു. എ. ഇ. കേന്ദ്ര കമ്മിറ്റിക്ക് രൂപം നല്‍കി.

കെ. വി. ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വി. അബ്ദുല്‍ റഹിമാന്‍, എം. വി. അല്‍ത്താഫ്, എന്‍. പി. ഫാറൂഖ്, ഷറഫുദ്ധീന്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. അസ്ലം സ്വാഗതവും, പി. പി. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു. എം. വി. അബ്ദുല്‍ ലത്തീഫ് (ചെയര്‍മാന്‍), കെ. വി. അഹമദ് കബീര്‍ (വൈസ് ചെയര്‍മാന്‍), പി. എം. അസ്ലം (കണ്‍വീനര്‍), എം. വി. അബ്ദുല്‍ ജലീല്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും, കോര്‍ഡിനേറ്റര്‍മാരായി പി. പി. ബദറുദ്ദീന്‍, പി. എം. സഹീര്‍ ബാബു, അബ്ദുല്‍ റഹിമാന്‍, കെ. വി. ഷുക്കൂര്‍, എ. പി. മുഹമ്മദ് ഷറീഫ് എന്നിവരേയും തിരഞ്ഞെടുത്തു.

സ്ത്രീകളും കുട്ടികളുമടക്കം നൂറ്റമ്പതോളം പേരുടെ സംഗമ വേദിയില്‍, യോഗാനന്തരം ഫാമിലി മജീഷ്യന്‍ പ്രൊഫ: പ്രേം ജോണ്‍ ‍ഖാന്‍ ‍മാട്ടുമ്മല്‍ അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ ഒരാഴ്ച്ചക്കിടെ 1849 റോഡപകടങ്ങള്‍; 6 പേര്‍ മരിച്ചു

October 5th, 2008

ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ നടന്ന റോഡപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. 16 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ രാവിലെ വരെ ഷാര്‍ജയില്‍ 1849 റോഡപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പെരുന്നാളിന്‍റെ തലേ ദിവസം 635 അപകടങ്ങള്‍ ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തു. പെരുന്നാള്‍ ദിനത്തില്‍ 116 അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച 326 അപകടങ്ങളും വ്യാഴാഴ്ച 395 അപകടങ്ങളും നടന്നതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 49 of 157« First...102030...4748495051...607080...Last »

« Previous Page« Previous « സൈക്കിളുകള്‍ക്ക് മാത്രമായി റോഡ്
Next »Next Page » ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine