ഖത്തര്‍ ആണവ ഊര്‍ജത്തെ കൂടുതല്‍ ആശ്രയിക്കും

October 8th, 2008

ഖത്തര്‍ : വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് ആണവ ഊര്‍ജത്തെ കൂടുതലായി ആശ്രയിയ്ക്കാന്‍ ഖത്തര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഏകദേശം 5400 മെഗാ വാട്ട് വൈദ്യുതി 2011 നും 2036 നും ഇടയില്‍ ആണവ ഊര്‍ജം വഴി ഉല്‍പ്പാദിപ്പിയ്ക്കാന്‍ ആണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അറേബ്യന്‍ ഗള്‍ഫ് ഇലക് ട്രിസിറ്റി ഇന്‍ഡസ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു

October 8th, 2008

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ദുബായിയെ വെല്ലാന്‍ പുതിയ കെട്ടിട പദ്ധതി ദുബായില്‍ പ്രഖ്യാപിച്ചു. ഒരു കിലോമീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം നഖീല്‍ പ്രോപ്പര്‍ട്ടീസാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ദുബായിലുള്ള ബുര്‍ജു ദുബായ്. 807 മീറ്ററാണ് ഇതിന്‍റെ ഉയരം. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പാണ് നഖീല്‍ പ്രോപ്പര്‍ട്ടീസ് നഖീല്‍ ഹാര്‍ബര്‍ ആന്‍‍ഡ് ടവര്‍ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഒരു കിലോമീറ്ററില്‍ അധികമാണ് ഇതിന്‍റെ ഉയരം.

ശൈഖ് സായിദ് റോഡിന് സമീപം അറേബ്യ കനാലിനടുത്താണ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ നിര്‍മ്മിക്കുക. 55,000 പേര്‍ക്ക് താമസിക്കാനും 45,000 പേര്‍ക്ക് ജോലി ചെയ്യാനും ഈ ടവറില്‍ സൗകര്യമുണ്ടാകും. 270 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക.

അതേ സമയം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറിനും , ബുര്‍ജു ദുബായിക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 600 മീറ്റര്‍ ഉയരമുള്ള ജുമേറ ഗാര്‍ഡന്‍സ് എന്ന പദ്ധതി മീറാസ് ഡവലപ്മെന്റ് ആണ് പ്രാവര്‍ത്തികം ആക്കുന്നത്.

ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാ കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് കെട്ടിടങ്ങളും ദുബായിലായിരിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ മാത്യഭാഷാ പഠനക്കളരി

October 8th, 2008

നാട്ടിക ശ്രീനാരായണ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ എസ്സെന്‍സ് യു.എ.ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാത്യഭാഷാ പഠനക്കളരി സംഘടിപ്പിക്കുന്നു.

10, 17 , 24, 31 തിയതികളില്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലാണ്‍ പരിപാടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050- 474 58 09,
050 460 55 98 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

വൈസ് മെന്‍, ഓണാഘോഷം

October 8th, 2008

വൈസ് മെന്‍ ദുബായ് സംഘടിപ്പിക്കുന്ന
ഓണാഘോഷം വെള്ളിയാഴ്ച്ച നടക്കും.

ദേര ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍
രാവിലെ 11 മുതലാണ്‍ പരിപാടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 676 58 13 എന്ന നമ്പറില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് അസോസിയേഷന്‍ ഓണാഘോഷവും, ആറാമത് വാര്‍ഷികവും

October 8th, 2008

കേരള ഫ്രണ്ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും, ആറാമത് വാര്‍ഷികവും വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും.

ദുബായ് ഖിസൈസിലുള്ള പ്രിന്‍സസ് ഹോട്ടലില്‍ രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെയാണ്‍ പരിപാടി

-

അഭിപ്രായം എഴുതുക »

Page 47 of 157« First...102030...4546474849...607080...Last »

« Previous Page« Previous « സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുതിയ നിയമം
Next »Next Page » വൈസ് മെന്‍, ഓണാഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine