ഈദ് നിലാവിലെ പൊന്നോണം

October 12th, 2008

ഷാര്‍ജ മലയാളി സമാജം ഈദ് നിലാവിലെ പൊന്നോണം എന്ന പേരില്‍ കലാ സാംസ്കാരി പരിപാടി സംഘടിപ്പിച്ചു. ഓണത്തിന്‍റേയും പെരുന്നാളിന്‍റേയും സ്നേഹ സന്ദേശങ്ങള്‍ സമന്വയിപ്പിച്ചായിരുന്നു പരിപാടി. ശാസ്ത്രീയ നൃത്തങ്ങള്‍, തിരുവാതിരക്കളി, ഒപ്പന, വഞ്ചിപ്പാട്ട് തുടങ്ങിയവയ്ക്കൊപ്പം മാവേലി- വാമന വേഷങ്ങളും രംഗത്ത് അവതരിപ്പിച്ചു. സമാജത്തിന്‍റെ വെബ് സൈറ്റ് ഉദ്ഘാടനം ബഷീര്‍ തിക്കോടി നിര്‍വഹിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.

-

അഭിപ്രായം എഴുതുക »

വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ, സെന്‍റ് മേരീസ് ചര്‍ച്ചില്‍ സമൂഹ ദിവ്യബലി

October 12th, 2008

വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ, വിശുദ്ധയാക്കപ്പെടുന്നതിന്‍റെ ഭാഗമായി ഇന്ന് ദുബായ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ സമൂഹ ദിവ്യബലി ഉണ്ടാകും. പോപ്പിന്‍റെ സന്ദേശം ഫാ. പീറ്റര്‍ വായിക്കും. നാളെ രാത്രി 7.30 നാണ് പരിപാടി. ഇതിന്‍റെ ഭാഗമായി 16 ന് വ്യാഴാഴ്ച മലയാളി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ സമൂഹ ദിവ്യബലിയും തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടാകും.

-

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാനിലേക്ക് ഖത്തര്‍ അടിയന്തര സഹായം എത്തിച്ചു.

October 12th, 2008

ഭുകമ്പം മൂലം നാശനഷ്ടമുണ്ടായ കിര്‍ഗിസ്ഥാനിലേക്ക് ഖത്തര്‍ അടിയന്തര സഹായം എത്തിച്ചു. ഭക്ഷ്യ വസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍, ടെന്‍റുകള്‍, മരുന്നുകള്‍ എന്നിവയാണ് ഖത്തര്‍ ആദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ നഷ്ടമുണ്ടായ സ്ഥലങ്ങളില്‍ ആവശ്യമായ സഹായവും സേവനവും നല്‍കാന്‍ ഖത്തര്‍ ആഭ്യന്തര സേനയിലെ ഒരു സംഘവും മെഡിക്കല്‍ ടീമും കിര്‍ഗിസ്ഥാനില്‍ എത്തിയിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

ഉപന്യാസ മത്സരം

October 12th, 2008

ഷാര്‍ജയില്‍ മലബാര്‍ പ്രവാസി ദിവസ് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രവാസികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. പ്രവാസികളുടെ ജീവിത പ്രശ്നങ്ങള്‍ എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരത്തില്‍ യു.എ.ഇയില്‍ നിന്നുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാം. ഉപന്യാസങ്ങള്‍ ഈ മാസം 25 നകം മലബാര്‍ പ്രവാസി ദിവസ്, പി.ബി നമ്പര്‍ 84992, ദുബായ് എന്ന വിലാസത്തില്‍ അയയ്ക്കണം.

-

അഭിപ്രായം എഴുതുക »

ദുബായില്‍ തട്ടിപ്പ് നടത്തി മലയാളി മുങ്ങി

October 11th, 2008

ദുബായ് : ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി ലക്ഷ ക്കണക്കിന് ദിര്‍ഹം പറ്റിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ദീ. കു. ആണ് നിരവധി പേരെ പറ്റിച്ച് ദുബായില്‍ നിന്ന് മുങ്ങിയിരിക്കുന്നത്. ദുബായില്‍ ഏയ്ഞ്ചല്‍ ഫ്രൈറ്റ് എന്ന ഷിപ്പിംഗ് കമ്പനിയുടെ ഷെയര്‍ വാഗ്ദാനം ചെയ്തും മറ്റ് പല രീതിക ളിലുമായി നിരവധി പേരില്‍ നിന്ന് 10 ലക്ഷത്തി ലധികം ദിര്‍ഹം ദീ. കു. പറ്റിച്ച തായാണ് പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശിയായ ഇയാള്‍ ഈ കമ്പനി ആരുമറിയാതെ മറിച്ചു വിറ്റ് ദുബായില്‍ നിന്നും മുങ്ങുകയായിരുന്നു. ദുബായിലെ ഷിപ്പിംഗ് കമ്പനിയില്‍ സൈലന്‍റ് പാര്‍ട്ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് തന്നില്‍ നിന്ന് ഇയാള്‍ 58,000 ദിര്‍ഹം പറ്റിച്ചതായി കൊല്ലം സ്വദേശി ബിജു കുമാര്‍ പരാതിപ്പെടുന്നു.

ഷാര്‍ജയില്‍ ഭാര്യയും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ദീ. കു. സ്പോണ്‍സറെ വരെ പറ്റിച്ച് ഒരു സുപ്രഭാത്തില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇങ്ങനെ പറ്റിച്ച് ഉണ്ടാക്കിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഒരു റെന്‍റ് എ കാര്‍ കമ്പനിയും സ്റ്റുഡിയോയും ഇയാള്‍ തുടങ്ങിയിട്ടുണ്ടത്രെ.

തിരുവനന്തപുരം പി. ടി. പി. നഗറില്‍ ഇയാള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുക യാണെന്നാണ് അറിയുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും നല്ലൊരു തുക ഇയാള്‍ കൈക്കലാ ക്കിയിട്ടുണ്ടെന്ന് ബിജു കുമാര്‍ പറയുന്നു. ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ദീ. കു. എന്നാണ് അറിയുന്നത്. ഇയാള്‍ ക്കെതിരെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയി രിക്കുകയാണ് ബിജു കുമാര്‍.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 45 of 157« First...102030...4344454647...506070...Last »

« Previous Page« Previous « ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു
Next »Next Page » ഉപന്യാസ മത്സരം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine