ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു

October 9th, 2008

ദുബായ് : ഗള്‍ഫിലെ ഓഹരി വിപണിയിലും ഇന്നലെ വന്‍ തകര്‍ച്ച. ദുബായ് അടക്കമുള്ള ഗള്‍ഫിലെ ഏഴ് ഓഹരി വിപണികളിലും ഇന്നലെ തകര്‍ച്ച നേരിട്ടു. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇത്. 50 ബില്യണ്‍ ദിര്‍ഹത്തിന്‍റെ തകര്‍ച്ചയാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ടെലികോം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ക്കാണ് കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നത്. ദുബായില്‍ 243 പോയിന്‍റ് വരെ ഇടിവ് രേഖപ്പെടുത്തി. ഗള്‍ഫിലെ മറ്റ് ഓഹരി വിപണികളിലും 8.5 ശതമാനം വരെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

അതേ സമയം വിപണി പിടിച്ച് നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. 2 ശതമാനം ഉള്ളത് 1.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. യുഎസിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെയാണ് ഈ നടപടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലക്കാട് NSS എഞ്ചിനിയര്‍ മാരുടെ യോഗം

October 9th, 2008

ദുബായ്: പാലക്കാട് NSS College of Engineering ലെ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം വെള്ളിയാഴ്ച ഓക്ടോബര്‍ 10ന് ദുബായ് ഖിസൈസിലെ ലുലു വില്ലേജില്‍ ഉള്ള അല്‍ നാസര്‍ സിനിമാ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ പ്രാരംഭം ആയിട്ടാണ് യോഗം നടക്കുന്നത്. ദൈറയിലെ റാഡിസണ്‍ ഹോട്ടലില്‍ വെച്ച് നവമ്പര്‍ 28 നാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ അരങ്ങേറുക. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണം എന്ന് എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ. രൂപേഷ് രാജ് അഭ്യര്‍ത്ഥിച്ചു.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിള കലാസാംസ്കാരിക വേദി ഓണാഘോഷപരിപാടികള്‍ അജ്മാനില്‍

October 9th, 2008

അജ്മാന്‍ ജിബ്കാ ക്യാമ്പിലെ നിള കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികള്‍ നാളെ നടക്കും.

ക്യാമ്പ് അങ്കണത്തില്‍ രാവിലെ 7 മുതലാണ്‍ പരിപാടി.

സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 477 18 21 എന്ന നമ്പറില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഇന്ന് ഓണാഘോഷം

October 9th, 2008

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഇന്ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാത്രി എട്ടിന് സോഷ്യല്‍ ക്ലബ് ഹാളിലാണ് പരിപാടി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീശ് നമ്പ്യാര്‍ മുഖ്യാതിഥി ആയിരിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് റൂവി അല്‍ മസ ഹാളില്‍ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ദുബായില്‍ പാന്‍ വിറ്റാല്‍ നാട് കടത്തും

October 9th, 2008

ദുബായില്‍ പാന്‍ മസാല വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാരെ നാടുകടത്തുമെന്ന് അധികൃതര്‍. തെരുവുകള്‍ വൃത്തികേടാക്കുന്നതില്‍ പ്രധാനികള്‍ മുറുക്കുന്നവരാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

നൈഫ് പ്രദേശം ശുചീകരിക്കുന്ന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേ യെസ് ടു ക്ലീന്‍ നൈഫ് എന്ന പേരിലാണ് ശുചീകരണ കാമ്പയിന്‍ സംഘടിപ്പിച്ചത്.

യു.എ.ഇ നിയമപ്രകാരം പാന്‍ വില്‍പ്പനയും ഉപയോഗവും നിയമ വിരുദ്ധമാണ്. ഇത്തരക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

-

അഭിപ്രായം എഴുതുക »

Page 46 of 157« First...102030...4445464748...607080...Last »

« Previous Page« Previous « ഖത്തര്‍ ആണവ ഊര്‍ജത്തെ കൂടുതല്‍ ആശ്രയിക്കും
Next »Next Page » ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഇന്ന് ഓണാഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine