സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുതിയ നിയമം

October 8th, 2008

സൗദി അറേബ്യയില്‍ തൊഴില്‍ രംഗത്തെ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 50,000 റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ ജയില്‍വാസവുമായിരിക്കും ഇതിനുള്ള പരമാവധി ശിക്ഷ. സൗദി തൊഴില്‍ മന്ത്രാലയവും ശൂറാ കൗണ്‍സിലുമാണ് നിയമത്തിന്‍റെ കരടു രൂപം തയ്യാറാക്കിയത്.

-

അഭിപ്രായം എഴുതുക »

വടക്കാഞ്ചേരി സുഹൃദ് സംഘം ഓണാഘോഷം

October 8th, 2008

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘം ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 ന് ദേര ഫ്ലോറ പാര്‍ക്ക് ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6542853 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

കുട്ടികളെ എഴുത്തിനിരുത്തുന്നു.

October 8th, 2008

വിജയ ദശമി ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജ റോളയിലെ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് മ്യൂസിക് സ്കൂളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ തെക്കന്‍മാര്‍ ആണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 06 5623032 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

സൌദി ഇന്ത്യന്‍ കോണുസേലേറ്റ് സേവനങ്ങള്‍

October 7th, 2008

സൌദി അറേബ്യ : ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റി‍ന്‍റെ പ്രതിനിധി സംഘങ്ങള്‍ ഈ മാസം 9ന് നജ്റാന്‍, മദീന ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും പാസ് പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുല്‍ സേവനങ്ങ ള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരേയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരേയുമാണ് അപേക്ഷകള്‍ സ്വീകരിക്കുക.

നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലും മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നജ്റാനില്‍ 07 5221750 എന്ന നമ്പറിലും മദീനയില്‍ 04 8380025 എന്ന നമ്പറിലും വിളിക്കണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി.

October 7th, 2008

ദുബായ് : ഭീകര വാദിക്ക് മതത്തിന്‍റെ പേര് ചാര്‍ത്തി ചില സമുദായങ്ങളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി. അഭിപ്രായപ്പെട്ടു. മുട്ടം മുസ്ലീം ജമാ അത്ത് ജൂബിലി ആഘോഷം ദുബായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വ്യക്തികളുടെ തെറ്റിന് സമുദായത്തെ പഴി പറയാനുള്ള അമിത വ്യഗ്രത കാണിക്കുന്നവര്‍ക്ക് ഭീകരതയെ എതിര്‍ക്കുന്നതിനും അപ്പുറം മറ്റ് താല്‍പര്യങ്ങളാണോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാ അത്ത് പ്രസിഡന്‍റ് പി. മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. പി. കെ. വേങ്ങരയെ ചടങ്ങില്‍ ആദരിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 48 of 157« First...102030...4647484950...607080...Last »

« Previous Page« Previous « ദോഹയില്‍ ചലച്ചിത്ര മേള
Next »Next Page » സൌദി ഇന്ത്യന്‍ കോണുസേലേറ്റ് സേവനങ്ങള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine