ദുബായിലെ റോഡപകടങ്ങളില്‍ 17 പേര്‍ മരിച്ചു

October 4th, 2008

റമസാനിലെ ആദ്യപകുതിയില്‍ ദുബായിലെ റോഡപകടങ്ങളില്‍ 17 പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. 70,000 ട്രാഫിക് നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇഫ്താര്‍ സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനുള്ള തിരക്കില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതും ഡ്രൈവിംഗിന് ഇടയില്‍ പുകവലിച്ചതുമാണ് ഇത്രയധികം അപകടങ്ങള്‍ ഉണ്ടാക്കിയതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം സൂക്ഷിക്കാതെ ഡ്രൈവ് ചെയ്യുന്നതും പ്രധാന അപകട കാരണമാണ്.

-

അഭിപ്രായം എഴുതുക »

പിഴ ശിക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നു

October 4th, 2008

അലൈനില്‍ റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കുള്ള പിഴ ശിക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നു. പിഴ 500 ദിര്‍ഹമാക്കി വര്‍ധിപ്പിക്കാനാണ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്‍റ് അലൈന്‍ പോലീസിനോട് ആവശ്യപ്പെട്ടു. നിലവില്‍ 250 ദിര്‍ഹമാണ് റോഡിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് ചുമത്തിയിരുന്നത്. ഇത് സംബന്ധിച്ച നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

കലാമണ്ഡലത്തിന്‍റെ മൂന്നാം വാര്‍ഷികാഘോഷം

October 4th, 2008

മസ്ക്കറ്റിലെ കലാമണ്ഡലത്തിന്‍റെ മൂന്നാം വാര്‍ഷികാഘോഷം അല്‍ ഫെലാജ് ലെ ഗ്രാന്‍ഡ് ഹാളില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, സാംസ്കാരി രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.

-

അഭിപ്രായം എഴുതുക »

ദ മീറ്റിംഗ് പോയന്‍റ് ഓഫ് ഇന്ത്യന്‍സ്

October 4th, 2008

കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ ദ മീറ്റിംഗ് പോയന്‍റ് ഓഫ് ഇന്ത്യന്‍സ് എന്ന പേരില്‍ ഈദ് മിലന്‍ സംഘടിപ്പിച്ചു. അബ്ബാസിയ ജലീബ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ 10,000 ത്തില്‍ അധികം പേര്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും സൗജന്യ ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് കെ.കെ.എം.എ പ്രസിഡന്‍റ് മൂനീര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേഷ് ഭാട്യ മുഖ്യാതിഥി ആയിരുന്നു. ഗാനമേളയും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

സിഡികള്‍ പുറത്തിറക്കി.

October 4th, 2008

സൈനു പള്ളിത്താഴത്ത് രചിച്ച ഗാനങ്ങളുടെ സിഡികള്‍ ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. പ്രണയം, ഭക്തി, ചരിത്രം എന്നീ വിഷയങ്ങളിലുള്ള മൂന്ന് സിഡികള്‍ ഗള്‍ഫ് ടുഡേ എഡിറ്റര്‍ പി.വി വിവേകാനന്ദ് പ്രകാശനം ചെയ്തു. ഫൈസല്‍ ബിന്‍ അഹ് മദ്, ബിജു ആബേല്‍ ജേക്കബ്, കെ.എ ജബ്ബാരി എന്നിവര്‍ ഏറ്റുവാങ്ങി. സുനിലന്‍ നെടുവേലി, വിശ്വജിത്ത് ദാസ്, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

Page 51 of 157« First...102030...4950515253...607080...Last »

« Previous Page« Previous « എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്‌.സി.ക്ക്‌
Next »Next Page » ദ മീറ്റിംഗ് പോയന്‍റ് ഓഫ് ഇന്ത്യന്‍സ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine