ബാലകലോത്സവം ഈ മാസം 17 ന് ആരംഭിക്കും

October 2nd, 2008

സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവം ഈ മാസം 17 ന് ആരംഭിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 6 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇന്ത്യന്‍ സ്കൂളിലും ഇന്ത്യന്‍ സോഷ്യല്‍ ക്ലബിലും അപേക്ഷാ ഫോമുകള്‍ ലഭിക്കും.

-

അഭിപ്രായം എഴുതുക »

ബ്ലാങ്ങാട് ഈദ് സംഗമം

October 1st, 2008

ഷാര്‍ജ : ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ ‘ഈദ് സംഗമം’ സംഘടിപ്പിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടിന് അടുത്തുള്ള നാഷണല്‍ പാര്‍ക്കില്‍ വെച്ച് ഒക്റ്റോബര്‍ 3 വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ഈദ് സംഗമത്തില്‍ പങ്കെടുക്കുവാന്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളെ ക്ഷണിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
എം. വി. അബ്ദുല്‍‍ ലത്തീഫ് – 050 58 01 730
പി. പി. ബദറുദ്ദീന്‍ – 050 45 47 810

പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. ഈദ്‌ ഓണം സംയുക്തമായി ആഘോഷിച്ചു

October 1st, 2008

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിതറും തിരുവോണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ 2008 ലെ മിസ്‌ കേരളയും മുന്‍ കെ. എസ്‌. സി. കലാ തിലകവുമായ ശ്രീ തുളസി മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ. എസ്‌. സി. വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനങ്ങളോടു കൂടി കലാ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു.

ഗഫൂര്‍ വടകരയുടെ സംവിധാനത്തില്‍ പെരുന്ന‍ാളിന്‍ തിരുവോണം, സുഹറ കുഞ്ഞഹമ്മദ്‌ സംവിധാനം ചെയ്ത സിനിമാറ്റിക്‌ ഒപ്പന, ഹിന്ദി നൃത്തം, പ്രിയ മനോജിന്റേയും ലക്ഷ്മി വിശ്വനാഥിന്റേയും സംവിധാനത്തില്‍ അരങ്ങേറിയ ഓണ നൃത്തങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ കലാ വിഭാഗം അവതരിപ്പിച്ച ചിത്രീകരണം, ഗള്‍ഫ്‌ ഫൈന്‍ ആര്‍ട്ട്സ്‌ അവതരിപ്പിച്ച ഒപ്പന മാല്യം, കെ. എസ്‌. സി. വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര, മേലഡി മ്യൂസിക്സിന്റെ സിനിമാറ്റിക്‌ ഡാന്‍സ്‌, ജെന്‍സന്‍ കലാഭവന്‍ സംവിധാനം ചെയ്ത നാടോടിനൃത്തം തുടങ്ങി ഒന്ന‍ിനോന്ന‍്‌ മികവുറ്റ കലാ പരിപാടികളാണ്‌ തുടര്‍ന്ന‍്‌ അരങ്ങേറിയത്‌.

ചടങ്ങില്‍ കെ. എസ്‌. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌ സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.


(അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംയുക്തമായി സംഘടിപ്പിച്ച പെരുന്ന‍ാള്‍ ഓണം ആഘോഷത്തില്‍ സെന്റര്‍ വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനം)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാലക്കാട് മേള ഇന്ന് കുവൈറ്റില്‍

October 1st, 2008

പാലക്കാട് പ്രവാസി അസോസിയേഷന്റെ പാലക്കാട് മേള ഇന്ന് കുവൈറ്റില്‍ നടക്കുന്നു

ഖെയ്ത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍
രാവിലെ 9 ന്‍ പരിപാടികള്‍ ആരംഭിച്ചു.

യു.എ.ഇ പഞ്ചവാദ്യസംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും, കണ്യാര്‍ കളിയും അരങ്ങേറും.

-

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് 301547 Eid Ul Fitr in Middle east

September 30th, 2008
സൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ചൊവ്വാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ബുധനാഴ്ച യായിരിക്കും ഈദുല്‍ ഫിത്വര്‍.
ഈ ആഘോഷ വേളയില്‍ ഏവര്‍ക്കും ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍.

-

അഭിപ്രായം എഴുതുക »

Page 53 of 157« First...102030...5152535455...607080...Last »

« Previous Page« Previous « യുവജനസംഗമം നടത്തി.
Next »Next Page » പാലക്കാട് മേള ഇന്ന് കുവൈറ്റില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine