വളാഞ്ചേരി ,സ്നേഹസംഗമം

September 28th, 2008

അബുദാബിയിലെ വളാഞ്ചേരി കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു. അബുദാബി അറബ് ഉടുപ്പി ഹോട്ടലില്‍ നടന്ന ചടങ്ങില്‍പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ സുജാഹി, റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അന് വര്‍ ബാബു, ഇടവേള റാഫി തുടങ്ങിയവര്‍ നയിച്ച കലാവിരുന്നും അരങ്ങേറി

-

അഭിപ്രായം എഴുതുക »

പരസ്പരം വിട്ടു വീഴ്ച ചെയ്യാന്‍ പഠിക്കുക : പേരോട്‌

September 28th, 2008

മനുഷ്യര്‍ പരസ്പരം വിട്ടു വീഴ്ചാ മനോഭാവം വളര്‍ത്തിയെടുത്ത്‌ അപരന്റെ തെറ്റുകള്‍ പൊറുത്ത്‌ കൊടുത്ത്‌ ജീവിക്കാന്‍ ശ്രമിയ്ക്കണമെന്ന്‌ പേരോട്‌ അബ്‌ദു റഹ്‌മാന്‍ സഖാഫി പറഞ്ഞു. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള മസ്ജിദില്‍ പത്ത്‌ വര്‍ഷമായി എല്ലാ വ്യാഴാഴ്ച രാതികളിലും ഇശാ നിസ്കാര ശേഷം നടന്ന്‌ വരുന്ന സ്വലാത്ത്‌ മജ്‌ലിസിന്റെ ദശ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാം നമ്മുടെ സഹ ജീവികളോട് വൈരാഗ്യത്തോടെ വര്‍ത്തിക്കുകയും അവരില്‍ നിന്ന്‌ വരുന്ന ചെറിയ തെറ്റുകള്‍ പോലും മാപ്പ്‌ നല്‍കാന്‍ തയ്യാറില്ലാതിരിക്കയും അതേ സമയം നാം ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുത്ത്‌ തരാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത്‌ വിരോധാഭാസമാണ്‌. നാം വിട്ടു വീഴ്ച ചെയ്യുമ്പോള്‍ അല്ലാഹുവും വിട്ടു വീഴ്ച ചെയ്യും. നാം ചെയ്ത്‌ കൊടുത്ത ഉപകാരങ്ങളും , നമുക്കെതിരെ ആരെങ്കിലും ചെയ്ത തെറ്റുകളും ഒരാള്‍ മറക്കുകയും, നാം ചെയ്ത തെറ്റുകളും നമുക്ക്‌ മറ്റുള്ളവര്‍ ചെയ്ത്‌ തന്ന ഉപകാരങ്ങളും ഓര്‍ക്കുകയും ചെയ്യുക എന്നത്‌ ജീവിത വിജയത്തിലേക്കുള്ള എളുപ്പ മാര്‍ഗമാണ്‌. വിശാസികള്‍ അനാവശ്യ സംസാരങ്ങളില്‍ നിന്ന്‌ നോമ്പ്‌ കാലത്തും അല്ലാത്തപ്പോഴും വിട്ടു നില്‍ക്കണമെന്നു പേരോട്‌ സഖാഫി ഓര്‍മ്മിപ്പിച്ചു.

മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന്‌ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അബ്‌ദൂല്‍ ഹമീദ്‌ സ അ ദി ഈശ്വര മഗലം അധ്യക്ഷത വഹിച്ചു.

-

അഭിപ്രായം എഴുതുക »

ഗോബ്ര ഇന്ത്യന്‍ സ്കൂള്‍ ഇഫ്താര്‍

September 28th, 2008

ഗോബ്ര ഇന്ത്യന്‍ സ്കൂള്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇ. അഹമ്മദ്, ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ, മറ്റ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഇഫ്താരിന് ശേഷം പ്രമുഖ പണ്ഡിതന്‍ ഖല്‍ഫാന്‍ അല്‍ അസ്റി മതപ്രബോധന ക്ലാസും നടത്തി.

-

അഭിപ്രായം എഴുതുക »

ഫീസ് വര്‍ധന: സ്കൂളുകളുടെ ആവശ്യം കുവൈറ്റ് സര്‍ക്കാര്‍ തള്ളി

September 28th, 2008

സ്കൂള്‍ ഫീസ് 15 ശതമാനം വര്‍ധിപ്പിക്കണമെന്ന ചില സ്വകാര്യ സ്കൂളുകളുടെ ആവശ്യം കുവൈറ്റ് സര്‍ക്കാര്‍ തള്ളി. ഇന്ത്യന്‍ സ്കൂളുകള്‍ക്ക് 3 ശതമാനം ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.

ഇതില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

-

അഭിപ്രായം എഴുതുക »

കുവൈറ്റ് രിസാല, പത്താം വാര്‍ഷികം

September 27th, 2008

കുവൈറ്റ് രിസാല സ്റ്റഡി സര്‍ക്കിള്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. തീവ്രവാദത്തിനെതിരെ ധര്‍മ ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ദശവാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് നടക്കും. ഈദ് ദിനത്തില്‍ ദസ്മ ടീച്ചേഴ്സ് ഹാളിലും ഒക് ടോബര്‍ മൂന്നാം തീയതി അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലുമാണ് പരിപാടികള്‍.

-

അഭിപ്രായം എഴുതുക »

Page 56 of 157« First...102030...5455565758...708090...Last »

« Previous Page« Previous « മലബാര്‍ ഗോള്‍ഡ് അജ്മാനില്‍ ആരംഭിച്ചു
Next »Next Page » ഫീസ് വര്‍ധന: സ്കൂളുകളുടെ ആവശ്യം കുവൈറ്റ് സര്‍ക്കാര്‍ തള്ളി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine