ഹോളി ട്രിനിറ്റി ചര്‍ച്ച്

September 25th, 2008

മത സൗഹാര്‍ദ്ദവും സഭകള്‍ തമ്മിലുള്ള ഐക്യവും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഹോളി ട്രിനിറ്റി ചര്‍ച്ച് ചാപ്ലയിന്‍ റവച ജോണ്‍ വെയര്‍ പറഞ്ഞു. ദുബായ് വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് മനോജ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. വൈ.എം.സി.എ സെക്രട്ടറി സാം ജേക്കബ്, സാജന്‍ വേളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു

September 25th, 2008

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ പ്രമാണിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 28, ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 4 വരെയാണ് അവധി. എല്ലാ പ്രൈവറ്റ്, പബ്ലിക് സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഈ അവധി ബാധകമായിരിക്കും.

-

അഭിപ്രായം എഴുതുക »

ഒമാനില്‍ , ബോധവത്ക്കരണ പരിപാടി

September 25th, 2008

ഒമാനില്‍ സുരക്ഷയെപ്പറ്റിയുടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാലു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കും. ന്യൂ ഇന്ത്യ അഷ്വുറന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ മറ്റ് പൊതു, സ്വകാര്യ മേഖലാ കമ്പനികളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടപ്പിലാക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ, റോയല്‍ ഒമാന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സുലൈമാന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

-

അഭിപ്രായം എഴുതുക »

പിഴയോ ശിക്ഷയോ കൂടാതെ ഒമാന്‍ വിടാന്‍ അവസരം

September 25th, 2008

ഒമാന്‍ : സന്ദര്‍ശക വിസയില്‍ എത്തി ഒമാനില്‍ നിന്നും തിരികെ നാട്ടില്‍ പോകാതെ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകാന്‍ പ്രത്യേക അനുമതി.

ഒമാനിലെ വിവിധ ജയിലുകളില്‍ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഒമാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

-

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ് വോളി ബോള്‍; ഫ്ലോറല്‍ ട്രേഡിംഗ് ഫൈനലില്‍

September 25th, 2008

അബുദാബി : കെ. എസ്. സി. – യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള പതിനാലാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് ആദ്യ സെമി ഫൈനലില്‍ ഫ്ലോറല്‍ ട്രേഡിംഗ് ഷാര്‍ജ, നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ലബനീസ് ക്ലബ്ബിനെ തോല്പിച്ച് കലാശ ക്കളിക്ക് അര്‍ഹത നേടി. (25-18, 25-17, 26-24)

ഫ്ലോറല്‍ ട്രേഡിംഗിന്റേ യു. എ. ഇ. നാഷണല്‍ താരം റാഷിദ് അയൂബിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. സ്പോര്‍ട്സ് സിക്രട്ടറി പ്രകാശ് സമ്മാനം നല്‍കി. കെ. എസ്. സി. ഈവന്റ് കോര്‍ഡിനേറ്റര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ സ്വാഗതം ആശംസിച്ചു, മുഖ്യാതിഥി എഞ്ചിനീയര്‍ അബ്ദുള്‍ റഹ്മാന്‍ കളിക്കാരെ പരിചയപ്പെട്ടു. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇമാല്‍ അബുദാബിയും, ജിയൊ ഇലക്റ്റ്ട്രികത്സ് ദുബായിയും മത്സരിക്കും.

ശനിയാഴ്ച രാത്രി ഫൈനല്‍ മത്സരം നടക്കും.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി


ഫോട്ടോ കടപ്പാട് – സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

Page 58 of 157« First...102030...5657585960...708090...Last »

« Previous Page« Previous « സീയോന്‍ ചര്‍ച്ച്, സുവിശേഷ യോഗം
Next »Next Page » പിഴയോ ശിക്ഷയോ കൂടാതെ ഒമാന്‍ വിടാന്‍ അവസരം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine