ഗാര്‍ഡന്‍ ഗ്രൂപ്പ് ഇഫ്താര്‍ സംഗമം നടത്തി

September 23rd, 2008

ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പായ ഗാര്‍ഡന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഇഫ്താര്‍ സംഗമം നടത്തി. ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഖിസൈസില്‍ ഒക്ടോബര്‍ ആദ്യ വാരം പുതിയ റസ്റ്റോറന്റ് ആരംഭിയ്ക്കുന്നതിനു മുന്നോടിയായായിരുന്നു ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. മാനേജിംഗ് ഡയറക്ടര്‍ യൂനസ് സലീം വാപ്പാട്ട്, ജനറല്‍ മാനേജര്‍ മുഹമ്മദ് ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

-

അഭിപ്രായം എഴുതുക »

മലബാര്‍ ഗോള്‍ഡ് അജ്മാനിലും

September 22nd, 2008

ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ റീട്ടെയില്‍ ഷോറൂം സെപ്റ്റംബര്‍ 25ന് അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും. അജ്മാന്‍ മനാമ ഷോപ്പിംഗ് സെന്ററില്‍ രാത്രി 9:30ന് അജ്മാന്‍ അമീരി കോര്‍ട്ട് മേധാവി ഷെയ്ഖ് മാജിദ് ബിന്‍ സായിദ് ബിന്‍ റാഷിദ് അല്‍ നുഐമി ഷോറൂം ഉല്‍ഘാടനം നിര്‍വ്വഹിയ്ക്കും.

ഇന്ത്യയില്‍ കേരളത്തിനു പുറമെ കര്‍ണ്ണാടകയിലും ആന്ധ്രയി ലുമടക്കം 20 ഷോറൂമുകള്‍ മലബാര്‍ ഗോള്‍ഡിനുണ്ട്.

ഉയര്‍ന്ന ഗുണ നിലവാരവും മെച്ചപ്പെട്ട സേവനവും കൊണ്ട് ഇതിനോടകം തന്നെ മലബാര്‍ ഗോള്‍ഡ് ഉപഭോക്താ ക്കളുടെ പ്രിയപ്പെട്ട ജ്വല്ലറി എന്ന വിശ്വാസം നേടി കഴിഞ്ഞു എന്ന് മലബാര്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടറായ ശ്രീ. ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ജൂണില്‍ ഷാര്‍ജയില്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ റീട്ടെയില്‍ ഷോറൂമിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും വന്‍ സ്വീകാര്യത ആണ് ലഭിച്ചത്. പ്രവാസി ഇന്ത്യാക്കാരുടെ സൌകര്യം കണക്കിലെടുത്ത് എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഷോറൂമുകള്‍ തുടങ്ങുവാനുള്ള തയ്യാറെടു പ്പിലാണ് തങ്ങള്‍. ബര്‍ദുബായിലും അലൈനിലും അടുത്ത മാസം തന്നെ ഷോറൂമുകള്‍ ആരംഭിയ്ക്കും.

ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമദ്, ഡയറക്ടര്‍ ‍മാരായ കെ. പി. അബ്ദുള്‍ സലാം, മായിന്‍ കുട്ടി സി., ബഷീര്‍ കെ. കെ., ഫിനാന്‍സ് ആന്റ് ഓപറേഷന്‍സ് മാനേജര്‍ ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഇഫ്താറും സ്നേഹ സംഗമവും

September 22nd, 2008

കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇഫ്താറും സ്നേഹ സംഗമവും സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച അബുദാബിയില്‍ വെച്ച് നടത്തുന്നു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ നടത്തിപ്പിന്നു വേണ്ടി ചേര്‍ന്ന യോഗത്തില്‍ അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് കോയമോന്‍ വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ബീരാന്‍ ബാപ്പു, ഉണ്ണീന്‍, അഹമദ് കുട്ടി, എന്നിവര്‍ സംസാരിച്ചു. സിക്രട്ടറി റഫീഖ് പൂവ്വത്താണി സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. (വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍: കോയമോന്‍ വെളിമുക്ക് 050 51 22 871, റഫീഖ് പൂവ്വത്താണി 050 66 67 315 )

പി. എം. അബ്ദുള്‍ റഹിമാന്‍, അബു ദാബി

-

അഭിപ്രായം എഴുതുക »

സുവിശേഷ മഹായോഗം

September 22nd, 2008

കോലഞ്ചേരി ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ അഭിമുഖ്യത്തിലുള്ള സുവിശേഷ മഹായോഗം ഇന്നും നാളെയും നടക്കും,. അലൈന്‍ ഓയാസിസ് ചര്‍ച്ച് മെയിന്‍ ഹാളില്‍ വൈകീട്ട് 8 മണിമുതല്‍ 10.15 വരെയാണ് ചടങ്ങ്. എം എ ആന്‍ഡ്രൂസ് കോലഞ്ചേരി വചന ശുശ്രൂഷ നിര്‍വഹിക്കും

-

അഭിപ്രായം എഴുതുക »

ഇഫ്താര്‍ സംഗമം

September 22nd, 2008

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നു. ബുധനാഴ്ച ദുബായ് കാര്‍ഗോ വില്ലേജിന് സമീപം എയര്‍പോര്‍ട്ട് റോഡിലുള്ള ഫുഡ് കാസ്റ്റല്‍ റസ്റ്റോറന്‍റിലാണ് ഇഫ്താര്‍ സംഗമം.

-

അഭിപ്രായം എഴുതുക »

Page 61 of 157« First...102030...5960616263...708090...Last »

« Previous Page« Previous « ചെങ്ങന്നൂര്‍, ഓണാഘോഷം
Next »Next Page » സുവിശേഷ മഹായോഗം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine