റംസാന്‍ കാമ്പയിന്‍

September 6th, 2008

വയനാട് മുസ്ലീം യത്തീംഖാന അലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്‍ ഉദ്ഘാടനവും കണ്‍വന്‍ഷനും ഇന്ന് നടക്കും. തറാവീഹ് നമസ്ക്കാരത്തിന് ശേഷം അലൈന്‍ അലാദ്ദീന്‍ റസ്റ്റോറന്‍റ് ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 05 6736432 എന്ന നമ്പറില്‍വിളിക്കണം.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ നോമ്പ് തുറ

September 6th, 2008

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന നോമ്പുതുറ ആയിരങ്ങള്‍ക്കാണ് അനുഗ്രഹമാകുന്നത്.

റമസാന്‍ മാസം മുഴുവന്‍ തുടരുന്ന ഈ നോമ്പുതുറ റിയാദ് നഗര കേന്ദ്രമായ ബത്ഹയിലാണ് ഒരുക്കിയിരിക്കുന്നത്.

സൗദി മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ മത പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

ഓണ പരിപാടികള്‍ ഏഷ്യാനെറ്റ് റേഡിയോയില്‍

September 5th, 2008

ഏഷ്യാനെറ്റ് റേഡിയോ അവതരിപ്പിക്കുന്ന പ്രത്യേക ഓണ പരിപാടികള്‍ക്ക് ശനിയാഴ്ച്ച തുടക്കമാവും. പൂവേ പൊലി പൂവേയില്‍ തുടങ്ങി, ഓണ നുറുങ്ങുകളില്‍ അവസാനിക്കുന്ന ഒട്ടേറെ പുതുമയുള്ള പരിപാടികള്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ പ്രക്ഷേപണം ചെയ്യുമെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേഷ് പയ്യന്നൂര്‍ പറഞ്ഞു.

  • പൂവേ പൊലി പൂവേ, ഓണവും ഐതിഹ്യവും (സെപ്തം 6, ശനി)
  • ഓണത്തുമ്പി ക്കൊരൂഞ്ഞാല്‍, ഓര്‍മ്മകളിലെ ഓണം (സെപ്തം 7, ഞായര്‍)
  • അത്തപ്പൂക്കളം, തുമ്പയും തുളസിയും (സെപ്തം 8, തിങ്കള്‍)
  • അത്തം പത്തിന് പൊന്നോണം, മറുനാട്ടിലെ മലയാളി (സെപ്തം 9, ചൊവ്വ)
  • ഉത്രാട രാത്രിയില്‍, ഉത്രാട പിറ്റേന്ന് – റേഡിയോ നാടകം (സെപ്തം 10, ബുധന്‍)
  • ഓണ നിലാവ്, ഉത്രാട പിറ്റേന്ന് – ഭാഗം 2 (സെപ്തം 11, വ്യാഴം) എന്നിവയാണ് മറ്റ് പരിപാടികള്‍

തിരുവോണത്തിന് രാവിലെ 9.10ന് ഓണക്കവിതകള്‍ ഉള്‍പ്പെടുത്തിയ ചൊല്ലരങ്ങ് പ്രക്ഷേപണം ചെയ്യും.

രാവിലെ 11.10 ന് ഓണ ചിന്തുകള്‍, 3.10 ന് റേഡിയോ നാടകം ഒരോണ ക്കാലത്തിന്‍ ഓര്‍മ്മയില്‍, 3.30ന് ഓണ നുറുങ്ങുകള്‍ എന്നിവയാണ് മറ്റ് പരിപാടികള്‍.

-

അഭിപ്രായം എഴുതുക »

ഇനിയും ഈ കാടത്തം അനുവദിച്ചു കൂടാ – അബുദാബി ശക്തി തിയ്യറ്റേഴ്സ്

September 5th, 2008

വര്‍ഗ്ഗീയ ഫാസിസ്റ്റ് മാതൃകയില്‍ ഉള്ള മനുഷ്യ കശാപ്പുകള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെ മത നിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്ന് ഒറീസ്സയില്‍ നടമാടി കൊണ്ടിരിക്കുന്ന സംഘ പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു. ഒറീസ്സയില്‍ 14 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പള്ളികള്‍ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്ത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ എത്തിയ ഇടത് എം.പി. മാരുടെ പ്രതിനിധി സംഘങ്ങളെ വിലക്കിയ ഓറീസ്സ ഗവണ്മെന്റിന്റെ നിലപാട് അക്രമികളെ സഹായിയ്ക്കുവാന്‍ ആണ് ഉപകരിയ്ക്കുക. ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ മുസ്ലീം ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടന്നതിന്റെ തുടര്‍ച്ചയാണ് ബിജു ജനതാദളും ബി.ജെ.പി. യും ചേര്‍ന്ന് ഭരിക്കുന്ന ഒറീസ്സയില്‍ കൃസ്ത്യന്‍ ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടന്നു കൊണ്ടിരിയ്ക്കുന്നത്.

രാജ്യം അറുപത്തി രണ്ടാം ജന്മ ദിനം ആഘോഷിച്ചു കൊണ്ടിരിക്കേ നടന്ന ഈ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനകരമാണ്. ഒറീസ്സയില്‍ അഴിഞ്ഞാടി ക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കാടത്തത്തിന് അറുതി വരുത്തി മത ന്യൂന പക്ഷങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പ് വരുത്തുവാനും പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയില്‍ ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുവാനും ശക്തി തിയ്യറ്റേഴ്സിന്റെ ജനറല്‍ കൌണ്‍സില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കൃസ്ത്യാനികള്‍ക്ക് നേരെ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെ ക്കാലമായി സംഘ പരിവാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രചരണങ്ങളെ ചെറുക്കുവാനോ അതിനെതിരെ പ്രചരണം നടത്താനോ തയ്യാറാകാത്ത കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ സമീപനം ആണ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരാന്‍ അവസരം ഒരുക്കിയത് എന്ന് യോഗം കുറ്റപ്പെടുത്തി.

ശക്തി പ്രസിഡന്റ് ബഷീര്‍ ഷംനാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ബി. മുരളി, എ.കെ. ബീരാന്‍ കുട്ടി, ജ്യോതി ടീച്ചര്‍, സഫറുള്ള പാലപ്പെട്ടി, കെ. എം. എം. ഷരീഫ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി ഗഫൂര്‍ നന്ദിയും പറഞ്ഞു.

-

അഭിപ്രായം എഴുതുക »

കേരള ആര്‍ട്ട് ലവേഴ്സ് മാതൃഭാഷാ പഠന ക്യാമ്പ്

September 4th, 2008

കുവൈറ്റിലെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃഭാഷാ പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ ബാലഭാസ്ക്കര്‍, ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

-

അഭിപ്രായം എഴുതുക »

Page 71 of 157« First...102030...6970717273...8090100...Last »

« Previous Page« Previous « മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ വെബ് പോര്‍ട്ടല്‍
Next »Next Page » ഇനിയും ഈ കാടത്തം അനുവദിച്ചു കൂടാ – അബുദാബി ശക്തി തിയ്യറ്റേഴ്സ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine