അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍

September 2nd, 2008

ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ കൂട്ടായ്മ “ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍” മഹല്ലിലെ നിര്‍ദ്ദനരായവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്നു. പരിശുദ്ധ റമദാനില്‍ നടത്തി വരാറുള്ള ‘റമദാന്‍ റിലീഫ്’ ഈ വര്‍ഷവുംനടത്താന്‍ അബുദാബി കമ്മിറ്റി തീരുമാനിച്ചു.

ദുബൈ, ഷാര്‍ജ, ദോഹ (ഖത്തര്‍) കമ്മിറ്റികളും ഇപ്പൊള്‍ സജീവമായി മഹല്ലിലെ പ്രവര്‍ത്തന രംഗത്തുണ്ട് എന്നും ‘അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍’ സിക്രട്ടറി എം.വി.അബ്ദുല്‍ ലത്തീഫ് അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

അഭിപ്രായം എഴുതുക »

അക്ബറിന്റെ ഈദ് ഗാഹ് പ്രഭാഷണം – സ്വാഗത സംഘം രൂപീകരിച്ചു

September 2nd, 2008

ദുബായ് ഗവണ്മെന്റിന്റെ അതിഥിയായി അന്താരാഷ്ട്ര ഹോളീ ഖുര്‍ ആന്‍ അവാര്‍ഡി നോടനുബന്ധിച്ച് ദുബായില്‍ എത്തുന്ന എം. എം. അക്ബറിന്റെ ദേര ഈദ് ഗാഹില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയുടെ വിജയത്തിനായ് സ്വാഗത സംഘം രൂപീകരിച്ചു. എ. പി. ഷംസുദ്ദീനെ ചീഫ് പാട്രണായും എ. പി അബ്ദുസ്സമദിനെ ചെയര്‍മാനും വി. കെ. സകറിയയെ ജ: കണ്‍ വീനറായും തെരഞ്ഞെടുത്തു. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എ. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.

സെപ്റ്റംബര്‍ 18 വ്യാഴാഴ്ച രാത്രി 9 മണിയ്ക്ക് ദേര ഈദ് ഗാഹില്‍ ആണ് അക്ബറിന്റെ പ്രഭാഷണം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്തൂമിന്റെ അഡ്വൈസര്‍ ഇബ്രാഹിം ബൂമില്‍ഹ അടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അസ്ലം പട്ല

-

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി.

September 1st, 2008

കുവൈറ്റില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലീം അസോസിയേഷന്‍സ് യാത്രയയപ്പ് നല്‍കി.

ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍, സിദ്ധീഖ് വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു

-

അഭിപ്രായം എഴുതുക »

ഒരുമ, ഓണാഘോഷം സംഘടിപ്പിച്ചു.

September 1st, 2008

കുവൈറ്റിലെ ഖൊറാഫി കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയായ ഒരുമ, ഓണാഘോഷം സംഘടിപ്പിച്ചു.

അബ്ബാസിയ മറീന ഹാളില്‍ നടന്ന പരിപാടി ഡോ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഒരുമ ചെയര്‍മാന്‍ സാം പൈനുംമൂട്, ഹിക്മത്ത്, ജോയ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ണാഭമായ ഘോഷയാത്രയും മറ്റ് കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

ഓണക്കോടി വിതരണം നടത്തി.

August 31st, 2008

കാസര്‍ ക്കോട് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം നടത്തി. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 300 ഓളം മെംബര്‍മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 73 of 157« First...102030...7172737475...8090100...Last »

« Previous Page« Previous « അര ക്കോടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുമായി ദുബായ് കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി
Next »Next Page » ഒരുമ, ഓണാഘോഷം സംഘടിപ്പിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine