-
അബുദാബി ശക്തി തിയ്യറ്റേഴ്സ്,കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കുന്ന പരിപാടിയാണ്
“പാടാത്ത വീണയും പാടും”
ഇന്ന് (ആഗ്സ്റ്റ് 28 വ്യാഴാഴ്ച) രാത്രി 8 മണിക്കാണ് ആരംഭം
ജനമനസ്സുകളില്‍ സ്ഥാനം നേടിയ അനശ്വര ഗാനങ്ങളുടെ പുതുമയാര്‍ന്ന അവതരണമാണ്
-
ഷാര്‍ജ മാര്‍ത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് അടുത്ത മാസം 5ന് (സെപ്തം-5,വെള്ളി) ഷാര്‍ജയില്‍ നടക്കും
അജ്മാന് ,ഇബന്‍ സിന മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ , ഒരുക്കുന്ന മെഡിക്കല്‍ ക്യാമ്പ് , ഷാര്‍ജ മാര്ത്തോമ്മാ പള്ളി അങ്കണത്തില്‍ രാവിലെ 10 മുതല്‍ 2 വരെയാണ് നടക്കുക.
പ്രമേഹം, ഹ്യദ്രോഗം എന്നിവ സംബന്ധിച്ച പ്രത്യേക ടെസ്റ്റുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് ക്യാമ്പില്‍ മുന്‍ ഗണന ലഭിക്കും. മരുന്നുകളും സൌജന്യമായി വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 67 91 574 (സന്തോഷ് പുനലൂര്‍) 050- 29 49 022 (സജി മനപ്പാറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
-
സിനിമാ താരങ്ങളായ മോഹന്‍ലാലും മുകേഷും ചേര്‍ന്ന് കേരളത്തില്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ ഛായാമുഖി എന്ന നാടകം യു.എ.ഇ. യില്‍ അരങ്ങേറുന്നു. യു.എ.ഇ. യിലെ പ്രമുഖ ടൂറിസം മാനേജ്‌മെന്റ് കമ്പനിയായ ഗുഡ് ടൈംസ് ടൂറിസമാണ് സംഘാടകര്‍. മഹാഭാരതത്തിലെ പാണ്ഡവരുടെ വന വാസ കാലത്തെ ഉപ കഥകളി ലൊന്നിനെ ഉപജീവിച്ച് പ്രശാന്ത് നാരായണന്‍ എഴുതി സംവിധാനം ചെയ്ത ഛായാ മുഖിയുടെ കേരളത്തിനു പുറത്തെ ആദ്യ അവതരണ ങ്ങളായിരിക്കും യു.എ.ഇ. യിലേത്. യു.എ.ഇ. യില്‍ ദുബായ്, അബുദാബി, റാസല്‍ഖൈമ എന്നിവിട ങ്ങളിലാണ് വേദികള്‍ എന്ന് സംഘാടകര്‍ അറിയിച്ചു.
ദുബായില്‍ ഒക്ടോബര്‍ 30നും അബുദാബിയില്‍ ഒക്ടോബര്‍ 31നും റാസല്‍ഖൈമയില്‍ നവംബര്‍ 2നുമാണ് ഛായാമുഖിയുടെ അവതരണം. തുടര്‍ന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നവംബറിലും ഛായാമുഖി അരങ്ങേറും. ശുഷ്‌കമായ മലയാള നാടക വേദിയെ ആലസ്യത്തി ല്‍നിന്ന് തട്ടിയുണര്‍ത്തി യതിലൂടെയും രചനയുടെ കലാ മൂല്യ ത്തിലൂടെയും രണ്ട് പ്രശസ്ത കലാകാര ന്മാരുടെ മികവുറ്റ അഭിനയ ചാതുരിയിലൂടെയും നിരൂപക ശ്രദ്ധയാക ര്‍ഷിച്ച ഛായാമുഖിയെ യു.എ.ഇ. യിലെത്തി ക്കുന്നതില്‍ തങ്ങള്‍ക്ക ഭിമാനമുണ്ടെന്ന് ഗുഡ് ടൈംസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ബേബി ജോണ്‍ പറഞ്ഞു. യു.എ.ഇ. യിലെ കലാസ്വാ ദകര്‍ക്ക് അവിസ്മ രണീയമായ ഒരുനുഭ വമായിരിക്കും ഛായാമുഖി – ബേബി ജോണ്‍ പറയുന്നു.
ക്ലാസിക്, തനത് നാടക വേദികളുടെ വിജയകരമായ സങ്കലനമാണ് ഛായാമുഖിയുടെ സംവിധാനത്തില്‍ സാക്ഷാത്ക രിച്ചിരിക്കുന്നത്. മോഹന്‍ലാലും മുകേഷും യഥാക്രമം ഭീമനും കീചകനുമായി വേഷമിടുന്നു. ഒപ്പം പുതിയ തലമുറയി ല്‍പ്പെട്ട ശ്രദ്ധേയരായ അഭിനേതാക്കളും രംഗത്തു വരുന്നു.
ഒരു കണ്ണാടിക്കു ചുറ്റുമാണ് ഇതിവൃത്തം രൂപം പ്രാപിക്കുന്നത്. ഒരാള്‍ ഈ കണ്ണാടിയില്‍ നോക്കി യാലുടന്‍ അയാളുടെ ഏറ്റവും പ്രിയപ്പെട്ട ആളുടെ രൂപം ഈ കണ്ണാടിയില്‍ തെളിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്ര ങ്ങളായി ഭീമന്റെയും കീചകന്റെയും ജീവിതത്തില്‍ ഈ കണ്ണാടി സൃഷ്ടിക്കുന്ന സംഘര്‍ഷ ങ്ങളാണ് ഛായാമുഖിയുടെ പ്രമേയം.
2003-ല്‍ മികച്ച നാടക രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് പ്രശാന്ത് മേനോന് നേടിക്കൊടുത്ത രചനയാണിത് എന്ന സവിശേഷതയും ഛായാമുഖി പങ്കു വെക്കുന്നു. ഷേക്‌സ്പി യറിന്റെ പ്രസിദ്ധ രചനയായ എ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീമിന്റെ സങ്കേതമാണ് ഈ നാടകത്തിന്റെ രചനയില്‍ പ്രശാന്ത് മേനോന്‍ ഉപയോഗ പ്പെടുത്തി യിരിക്കുന്നത്. കാളിദാസ വിഷ്വല്‍ മാജിക്ക് അവതരിപ്പിക്കുന്ന ഛായാമുഖിയിലെ ഗാനങ്ങള്‍ എഴുതിയി രിക്കുന്നത് ഒ.എന്‍.വി. യാണ്. സംഗീത സംവിധാനം നിര്‍വഹിച്ചത് മോഹന്‍ സിതാരയാണ്. പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയാണ് വസ്ര്താലങ്കാര സംവിധാനം നിര്‍വഹി ച്ചിരിക്കുന്നത്.
യു.എ.ഇ.യിലെ സ്റ്റേജിങ്ങിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അവതരണ തീയതി അടുക്കുന്നതോടെ പ്രഖ്യാപി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
-
സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിക്കുന്നു. 29 ന് ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയതത്തിലാണ് പരിപാടി. ഓണസദ്യ, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം എന്നിവ ഉണ്ടാകും. രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്
-