ദുബായ് മാര്‍ത്തോമ്മ യുവജന സംഘം സംഘംടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ കവി കുഴൂര്‍ വിത്സണ്‍ ഇന്ത്യന്‍ സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നു. പരിപാടി റവ. സക്കറിയ അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ദുബായ് മാര്‍ത്തോമ്മ യുവജന സംഘം സംഘംടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ കവി കുഴൂര്‍ വിത്സണ്‍ ഇന്ത്യന്‍ സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നു. പരിപാടി റവ. സക്കറിയ അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
-
വയനാട് മുസ്ലിം ഒര്‍ഫനേജ് അബുദാബി വെല്‍ഫയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും 2008 ആഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക്, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് യു.എ.ഇ. നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ അയൂബ് കടല്‍മാട് അറിയിച്ചു.
പ്രസ്തുത പരിപാടിയില്‍, നാട്ടില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, യു.എ.ഇ. നാഷ്ണല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കു ന്നതായിരിക്കും.
അഗതി സംരക്ഷണ ത്തോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യ മുള്ളതാണു വയനാട് മുസ്ലിം ഒര്‍ഫനേജ്.
വിശദ വിവരങള്‍ക്ക് ബന്ധപ്പെടുക:
അയൂബ് കടല്‍മാട് 050 69 99 783 / സലിം മേപ്പാടി 050 67 49 770
– പി.എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
-
കുവൈറ്റിലെ കോറാഫി കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയായ ഒരുമ ഓണാഘോഷം സംഘടിപ്പിക്കുന്നു. ആഗസ്ത് 29 നാണ് പരിപാടി. അബാസിയ മറീന ഹില്ലിലായിരിക്കും ആഘോഷപരിപാടികള്‍.
-
യുഎഇയിലെ പ്രമുഖ സംഘടനയായ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍റിലാണ് പരിപാടികള്‍ നടന്നത്. പൂക്കള മത്സരം,ഓണസദ്യ, മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറി. പത്മശ്രീ ജേതാവ് എംഎ യൂസഫലിക്ക് സ്വീകരണവും നല്‍കി. കോണ്‍സില്‍ ജനറല്‍ വേണു രാജാമണി മുഖ്യാതിഥിയായിരുന്നു. ഉണ്ണിമേനോന്‍ നയിച്ച ഗാനമേളയും നടി സുകന്യയുടെ നൃത്തവും ഉണ്ടായിരുന്നു.
-
യുഎഇയിലെ കായംകുളം സ്വദേശികളുടെ കൂട്ടായ്മയായ കായംകുളം എന്‍ആര്‍ഐ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു.
വ്യവസായ മന്ത്രി എളമരം കരീം ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടനയിലെ അംഗങ്ങളില്‍ യുഎഇയിലെ ബിസിനസ്സ് പ്രമുഖര്‍ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ വെച്ച് മന്ത്രി ധന്യാ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ശ്രീ. ജോണ്‍ മത്തായിക്ക് സമ്മാനിച്ചു.
സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള വിവാഹധനസഹായം സിഎസ് സുജാത എംപി നിര്‍വഹിച്ചു.
-