സ്വാതന്ത്രദിനാഘോഷവും, പുസ്തകത്തിന്‍റെ പ്രകാശനവും

August 13th, 2008

ജിദ്ദയില്‍ ഗ്രീന്‍ അറേബ്യയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനാഘോഷവും ജോര്‍ജ്ജ് വിത്സന്‍റെ മരുഭൂമിയില്‍ മഞ്ഞ് പെയ്യുമ്പോള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഷറഫിയ റിലാക്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാംസ്കാരിക സമ്മേളനവും കലാപരിപാടികളും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

വിജ്ഞാനോത്സവം ഓണ്‍ ലൈന്‍

August 13th, 2008

സൗദി തലത്തില്‍ നടത്തിയ മലര്‍വാടി വിജ്ഞാനോത്സവം ഓണ്‍ ലൈന്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. യാമ്പു ഹമസാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ അക്ബര്‍ വാണിയമ്പലമാണ് സമ്മാനദാനം നിര്‍വഹിച്ചത്. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

മസ്ക്കറ്റിലെ സ്വാതന്ത്രദിനാഘോഷങ്ങള്‍

August 13th, 2008

62-ാം സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് മസ്ക്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ കലാപരിപാടികളാണ് അധികൃതര്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ഒമാനിലേയും ഇന്ത്യയിലേയും കലാകാരന്മാര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന സംഗമം

August 12th, 2008

ദുബായ്: സീതി സാഹിബ് വിചാര വേദി സ്വാതന്ത്ര്യ ദിന സംഗമവും വിചാര വേദി യു.എ.ഇ. ചാപ്റ്ററിന്റെ പ്രവര്‍ത്തക സമിതി രൂപീകരണവും ഹ്രസ്വ സന്ദര്‍ശനത്തിന് യു.എ.ഇ. യില്‍ എത്തിയ വനിത ലീഗ് നേതാവ് അഡ്വ: കെ. പി. മറിയുമ്മയ്ക്ക് സ്വീകരണവും ഓഗസ്റ്റ് 15 വെള്ളിയാഴ്ച 2 മണിയ്ക്ക് ദേര മലബാര്‍ ഇസ്ലാമിക് സെന്റര്‍ (ഐ.എം.സി) ഹാളില്‍ കെ.എ. ജെബ്ബാരിയുടെ അധ്യക്ഷതയില്‍ നടക്കും. കേരള മുസ്ലിം നവോത്ഥാന നായകനും, കേരള നിയമ സഭ സ്പീക്കറും, മുസ്ലിം ലീഗ് നേതാവും ആയിരുന്ന സീതി സാഹിബിന്റെ സ്മരണ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കി സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ രൂപം നല്‍കിയ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ആര്‍ക്കും പരിപാടിയില്‍ സംബന്ധിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-3767871 എന്ന നമ്പറിലോ uaesvv@yahoo.com എന്ന ഇമെയിലിലോ ബന്ധപ്പെടാം.

അഷ്റഫ് കൊടുങ്ങല്ലൂര്‍ (ഓര്‍ഗനൈസിങ് കണ്‍വീനര്‍) (050 3767871)

-

അഭിപ്രായം എഴുതുക »

കെ.കെ.എം. സ അദി യുടെ പ്രഭാഷണം

August 12th, 2008

മുസ്വഫ എസ്‌.വൈ.എസ്‌. ബറാ അത്ത്‌ രാവ്‌ പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 12-08-2008 നു ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യമ്പിനടുത്തുള്ള പള്ളിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.കെ.എം. സ അദി യുടെ ബറാ അത്ത്‌ രാവ്‌ വിശീകരണ പ്രസംഗം സഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

Page 83 of 157« First...102030...8182838485...90100110...Last »

« Previous Page« Previous « പാവപ്പെട്ട രോഗികള്‍ക്ക് പ്രവാസികളുടെ സഹായത്തോടെ ഹൃദയ ശാസ്ത്രക്രിയ
Next »Next Page » സ്വാതന്ത്ര്യ ദിന സംഗമം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine