മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയില്‍, ഇന്ന് പഞ്ചാബി നൃത്ത രൂപങ്ങള്‍

August 10th, 2008

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ നേതൃത്വത്തില്‍ മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയില്‍, ഇന്ത്യന്‍ ഒഡീസി നൃത്തം സംഘടിപ്പിച്ചു. ജ്യോതി ശ്രീവാത്സവയും സംഘവുമാണ് ഒഡീസി അവതരിപ്പിച്ചത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ, സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീശ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് പഞ്ചാബി നൃത്ത രൂപങ്ങളും എംബസി ഓഡിറ്റോറിയത്തില്‍ നടക്കും.

-

അഭിപ്രായം എഴുതുക »

മസ്ക്കറ്റ് സൈക്ലിംഗ് ക്ലബ് സൈക്കിള്‍ റാലി

August 9th, 2008

മസ്ക്കറ്റ് സൈക്ലിംഗ് ക്ലബ് അംഗങ്ങള്‍ 100 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. അല്‍ ക്വയര്‍ എംബസി സ്ട്രീറ്റില്‍ നിന്നും രാവിലെ 6.30 ന് ആരംഭിച്ച റാലിയില്‍ 30 ഓളം സൈക്കിള്‍ സവാരിക്കാര്‍ പങ്കെടുത്തു. 1990 ല്‍ ആരംഭിച്ച മസ്ക്കറ്റ് സൈക്ലിംഗ് ക്ലബില്‍ വിദേശികള്‍ അടക്കം 60 അംഗങ്ങളാണ് ഉള്ളത്. റാലിയില്‍ മലയാളി സാനിധ്യമായി രന്തല്‍ ബര്‍ണാഡും മൈക്കല്‍ വിനീഷും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷങ്ങള്‍

August 7th, 2008

ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് ഇഫ്താര്‍ സംഗമത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഒക്ടോബര്‍ മൂന്നിന് ഓണം-ഈദ് സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഷാര്‍ജ അല്‍ മജാസിലെ അറബ് കള്‍ച്ചറല്‍ ക്ലബിലാണ് സംഗമം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈകൊട്ടിക്കളിയും പുലികളിയും തെയ്യവും ഉള്‍പ്പടെ വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഷാര്‍ജ മലയാളി സമാജം പ്രസിഡന്‍റ് മുഹമ്മദ് നംഷാര്‍, ജനറല്‍ സെക്രട്ടറി ശശി വാരിയത്ത് എന്നിവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകുമാര്‍ നായര്‍, വിനയ് നായര്‍, വത്സമ്മ ജോസഫ്, ജോണ്‍ തോമസ്, അനില്‍ നായര്‍ എന്നിവരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു

August 7th, 2008

ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവിതാംകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു. നിയുക്ത കാതോലിക്കാബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത തീര്‍ത്ഥയാത്ര ആശീര്‍വദിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ റവ. ബര്‍ശ്ലീബി റമ്പാന്‍, ഫാ. സ്പെനസര്‍ കോശി, ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, സജി മീന്‍കുളം എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

ജിദ്ദയില്‍ കുടുംബ സംഗമം

August 6th, 2008

കൂത്തുപറമ്പ് ഏരിയ മുസ്ലീം അസോസിയേഷന്‍ ജിദ്ദയില്‍ കുടുംബ സംഗമം സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് റബീഅ് അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി. പഠന ക്ലാസ്, ഇശല്‍രാവ് എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 85 of 157« First...102030...8384858687...90100110...Last »

« Previous Page« Previous « ജിദ്ദാ സ്റ്റാര്‍ 2008 സംഗീത മത്സര പരിപാടി
Next »Next Page » തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine