സൌദിയില്‍ പ്രിയദര്‍ശിനി കലാ കായിക മേള

June 2nd, 2008

ജിദ്ദയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന കലാ-കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.

കഴിഞ്ഞ സി.ബി.എസ്.ഇ അത് ലറ്റ്കിസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് ഭേദിച്ച ഹിഷാം അബ്ദുറഹ്മാനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

ജൂണ്‍ 20 ന് ആരംഭിക്കുന്ന കലാ-കായിക മത്സരങ്ങള്‍ 2009 ഫെബ്രുവരി 12 വരെ നീണ്ടു നില്‍ക്കും. 25 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6519246 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

എം.കെ.മാധവന്‍ അനുസ്മരണ ദിനം ജൂണ്‍ 6 ന്

June 1st, 2008

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റുമായിരുന്ന എം. കെ. മാധവന്റെ രണ്ടാമത് ചരമ വാര്‍ഷികമായ ജൂണ്‍ 6ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 8 മണിക്ക് പരിപാടികള്‍ ആരംഭിക്കും.
പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്ററാണ് സംഘാടകര്‍.

-

അഭിപ്രായം എഴുതുക »

അബുദാബി ചെസ്സ് ടൂര്‍ണ്ണമെന്റ്

June 1st, 2008

അബുദാബി കേരള സോഷ്യല്‍ സെന്ററും,
അബുദാബി ചെസ്സ് & കള്‍ച്ചര്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റ്
ഈ മാസം 5 ന്‍ ആരംഭിക്കും.

ഈ മാസം 8 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രമുഖ വിദേശ താരങ്ങളും പങ്കെടുക്കുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

ഇസ്‌ലാഹി സെന്റര്‍ കാമ്പയിന് ഉജ്വല സമാപനം

June 1st, 2008

സ്രഷ്ടാവിന്റെ മഹത്വവും സ്ഥനവും സൃഷ്ടികള്‍ക്ക് കല്പിച്ചു നല്‍കിയതാണ് വര്‍ത്തമാന കാല ജനതയുടെ ആത്മീയ പരാജയത്തിന്റെ കാരണമെന്ന് ഇസ്‌ലാഹി സെന്റര്‍ യു. എ. ഇ. കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്‍ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു.

ദൈവീക ദര്‍ശനത്തില്‍ ഊന്നിയ വിശ്വാസവും ജീവിത ക്രമവും തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും സമൂഹത്തിനും നിര്‍ഭയത്വവും സമാധാനവും കണ്ടെത്താനാവൂ എന്നും സമ്മേളനം വ്യക്തമാക്കി.

നേരുള്ള വിശ്വാസം നേരായ ജീവിതം ദ്വൈമാസ കാമ്പയിന്റെ സമാപന സമ്മേളനം ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ വിവിധ വേദികളിലായാണ് സംഘടിപ്പിച്ചത്. കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഫിനാസ് സെക്രട്ടറി പി. കെ. സലാഹുദ്ദീന്‍ ആധ്യക്ഷം വഹിച്ചു. പട്ടാമ്പി ഗവണ്മെന്റ് കോളേജ് ലക്ചറര്‍ അബ്ദു സലഫി, അബൂബക്കര്‍ മദനി ആലുവ, മുജീബുര്‍ ‌റഹ്‌മാന്‍ പാലത്തിങ്ങല്‍, അബൂദബി ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റിയാസ് അഹ്‌മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ബാല സമ്മേളനം കെ. സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫഹീം കൊച്ചി, അഫ്സല്‍ കൈപ്പമംഗലം, അക്‍ബര്‍ എറിയാട്, സി. വി. ഉസ്‌മാന്‍ പ്രസംഗിച്ചു.

സദസ്യരുടെ സംശയങ്ങള്‍ക്ക് ഓപ്പണ്‍ ഫോറത്തില്‍ ബഷീര്‍ പട്ടാമ്പി, അബൂബക്കര്‍ മദനി മരുത, അഹ്‌മദ്കുട്ടി മദനി, ജ‌അഫര്‍ വാണിമേല്‍, അബ്ദു സലഫി എന്നിവര്‍ മറുപടി പറഞ്ഞു.

“നിറവ്” കാമ്പയിന്‍ പതിപ്പ് ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് കെ. എ. ജമാലുദ്ദീന് കോപി നല്‍കി കെ. സി. പ്രകാശ് പ്രകാശനം ചെയ്തു. എഡിറ്റര്‍ ഹാറൂണ്‍ കക്കാട് പരിചയപ്പെടുത്തി.

പൊതു സമ്മേളനം കെ. എന്‍. എം. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ട്രഷറര്‍ അഡ്വ. പി. എം. സാദിഖലി, ഐ. എസ്. എം. വൈസ് പ്രസിഡന്റ് ജ‌അഫര്‍ വാണിമേല്‍, അബ്ദുസ്സത്താര്‍ കൂളിമാട്, വി. പി. അഹമ്മദ്കുട്ടി മദനി എടവണ്ണ, ഹാറൂണ്‍ കക്കാട് സംസാരിച്ചു.

പ്രവാസികളുടെ വിശ്വാസ-കര്‍മ മേഖലകളില്‍ പൂര്‍വോപരി ധാര്‍മിക മുന്നേറ്റങ്ങള്‍ ശക്തമാക്കുന്നതിന് സമ്മേളനം വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകള്‍ക്കും അസാന്മാര്‍ഗിക പ്രവണതകള്‍ക്കുമെതിരില്‍ ബോധവത്കരണം ഊര്‍ജിതമാക്കുന്നതിനും സമ്മേളനത്തില്‍ രൂപരേഖ തയ്യാറാക്കി.
– റസാഖ് പെരിങ്ങോട്

-

അഭിപ്രായം എഴുതുക »

നാടക മത്സരം ഒന്നാം സമ്മാനം ഐ. എസ്. സി. മലയാള വിഭാഗത്തിന്

May 31st, 2008

മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വിവിധ ഉപ വിഭാഗങ്ങള്‍ക്കായി എല്ലാ വര്‍ഷവും നടത്തി വരുന്ന നാടക മത്സരത്തില്‍ ആറ് ഒന്നാം സമ്മനങ്ങള്‍ മലയാള വിഭാഗം വാരിക്കൂട്ടി. ശ്രീ സതീഷ് കെ സതീഷിന്റെ ദി മാസ്ക് എന്ന കഥ ആസ്പദമാക്കി ശ്രീ ബാബു നരിമറ്റം സംവിധാനം ചെയ്ത നാടകത്തില്‍ മുഖ്യ കഥാപത്രത്തെ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷവും ഏറ്റവും നല്ല നടനുള്ള സമ്മാനം കരസ്ഥമാക്കിയ ശ്രീ ശശിധരന്‍ പിള്ളയാണ്. ഇത്തവണ ഏറ്റവും നല്ല കഥ, ഏറ്റവും നല്ല അവതരണം, ഏറ്റവും നല്ല സംവിധായകന്‍ ( ശ്രീ ബാബു നരിമറ്റം), ഏറ്റവും നല്ല നടന്‍ ( ശ്രീ ശശിധരന്‍ പിള്ള), സ്റ്റേജ് സംവിധാനം ( ശ്രീ ബി ആര്‍ ഭദ്രന്‍), മേക്കപ് ( ശ്രീ ഗോപി മാസ്റ്റര്‍), മികച്ച അഭിനയത്തിനു പ്രോത്സാഹന സമ്മാന (ശ്രീ വിന്‍സന്റ്) എന്നിങ്ങനെയാണ് മലയാള വിഭാഗം അവതരിപ്പിച്ച നാടകത്തിനു ലഭിച്ച പുരസ്കാരങ്ങള്‍. കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ചതോടു കൂടി ഐ. എസ്. സി. വക ഈ വര്‍ഷത്തെ എവര്‍റോളിങ് ട്രോഫിയും മലയാള വിഭാഗം കരസ്ഥമാക്കി.

ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ച സംഘടനയ്ക്കുള്ള എവര്‍ റോളിങ് ട്രോഫി മലയാള വിഭാഗം കണ്‍ വീനര്‍ ശ്രീ ഏബ്രഹാം മാത്യൂ ഐ എസ് സി ചെയര്‍മാന്‍ ഡോ സതീഷ് നമ്പ്യാരില്‍ നിന്നും ഏറ്റുവാങ്ങുന്നു. നാടക വിഭാഗം കോഡിനേറ്റര്‍ ശ്രീ സത്യപാല്‍, സംവിധായകന്‍, മറ്റഭിനേതാക്കള്‍ എന്നിവരുമൊപ്പം.

-

അഭിപ്രായം എഴുതുക »

Page 107 of 157« First...102030...105106107108109...120130140...Last »

« Previous Page« Previous « സത്യവും അസത്യവും വേര്‍തിരിച്ചറിയുക – കാന്തപുരം
Next »Next Page » ഇസ്‌ലാഹി സെന്റര്‍ കാമ്പയിന് ഉജ്വല സമാപനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine