ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള ബസ്സ് സര്‍വീസ് ഷാര്‍ജ റോള ബസ്സ് സ്റ്റേഷനില്‍ നിന്നും ഷാര്‍ജ ജ്വുബൈല്‍ ബസ്സ് സ്റ്റേഷനിലേക്ക് ( ഫിഷ് മാര്‍ക്കറ്റിനു സമീപം ) മാറ്റിയിരിക്കുന്നു.
-സജീബ് ഖാന്‍
ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള ബസ്സ് സര്‍വീസ് ഷാര്‍ജ റോള ബസ്സ് സ്റ്റേഷനില്‍ നിന്നും ഷാര്‍ജ ജ്വുബൈല്‍ ബസ്സ് സ്റ്റേഷനിലേക്ക് ( ഫിഷ് മാര്‍ക്കറ്റിനു സമീപം ) മാറ്റിയിരിക്കുന്നു.
-സജീബ് ഖാന്‍
-
അബുദാബി പെന്തക്കോസ്തല് ചര്ച്ചസ് കോണ്ഗ്രിഗേഷന് (ആപ് കോണ്)
ഒരുക്കുന്ന സുവിശേഷ മഹായോഗം ഇന്ന് ആരംഭിക്കും.
ഇന്ന് മുതല് തിങ്കളാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 8 മുതല് 10 വരെ
അബുദാബി സെന്റ് ആന്ഡ്ര്യൂസ് ചര്ച്ചിലാണ് പരിപാടി.
പാസ്റ്റര് വി.പി.ഫിലിപ്പ് തിരുവല്ല സുവിശേഷ പ്രഭാഷണം നടത്തും.
ആപ് കോണ് ക്വയര് നടത്തുന്ന ഗാനശുശ്രൂഷയും നടക്കും .
യോഗത്തിന് ശേഷം അബുദാബിയിലേക്കും മുസ്സഫയിലേക്കും
വാഹന സൌകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
കൂടുതല് വിവരങ്ങള്‍ക്ക് 050- 667 62 09 എന്ന നമ്പറില് ബന്ധപ്പെടണം
—
sr.sub editor / news presenter
Asianet news / dubai / u a e
p.o.box : 62787, media city
00971 50 866 9835 (cell)
00971 4 3914150 (office)
0091 4 391 80 45 (fax)
wilson@asianetworld,tv
www.asianetglobal.com
-
ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ മീഡിയ പ്രഫഷണല്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശില്പശാല ആരംഭിച്ചു. ദോഹ ഇന്ത്യന്‍ സ്കൂളിലാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാല നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ദിനപത്രങ്ങളിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാര്‍ ,എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ ക്ലാസുകള്‍ എടുക്കും.
-
അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡി യോഗം ഈ മാസം 23 ന് നടക്കും. രാത്രി ഏഴരയ്ക്ക് അല്‍ നൂര്‍ സ്കൂളിലാണ് യോഗം. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയെ യോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
-
കുവൈറ്റിലെ കൊല്ലം പ്രവാസി അസോസിയേഷന്‍ വാര്‍ഷിക പൊതു യോഗം സംഘടിപ്പിച്ചു. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാമേളയും അരങ്ങേറി.
-