തളിക്കുളം പ്രവാസി അസോസിയേഷന്‍ നാലാം വാര്‍ഷികം

May 14th, 2008

ദുബായ് അല്‍നാസര്‍ ലെഷര്‍ലാന്‍ഡ് നഷ്വന്‍ ഹാളില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതലാണ് ആഘോഷ പരിപാടികള്‍. ഇന്ത്യന്‍ വൈസ് കോണ്‍സുലര്‍ ഇന്ദിരാ സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസ ഭാരതീയ സമ്മാന്‍ ലഭിച്ച കെ. കുമാറിനെ ചടങ്ങില്‍ ആദരിക്കും. ഗള്‍ഫാര്‍ മുഹമ്മദലി, പി.ഐ. ഷൗക്കത്ത് അലി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

-

അഭിപ്രായം എഴുതുക »

സര്‍വ്വോദയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

May 14th, 2008

തിരുവനന്തപുരം നാലാഞ്ചിറയിലെ സര്‍വ്വോദയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 23 ന് നടക്കുന്ന സംഗമത്തില്‍ സിസ്റ്റര് ക്രിസ്റ്റി മുഖ്യാതിഥി ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-6747833 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

വേക്ക് ഇന്‍ഡസ്ട്രീസ് ഓഹരി ഉടമാ സംഗമം

May 14th, 2008

വേക്ക് ഇന്‍ഡസ്ട്രീസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഓഹരി ഉടമാ സംഗമം സംഘടിപ്പിച്ചു. ദുബായ് കരാമ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 250 ഓഹരി ഉടമകള്‍ പങ്കെടുത്തു. ടി.കെ നായര്‍, ആര്‍.വി.വി വേണുഗോപാല്‍, അബ്ദുല്‍ ഖാദര്‍, അഡ്വ. ഹാഷിക്ക്, മധുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ താഴെ ചൊവ്വയിലാണ് പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നത്.

-

അഭിപ്രായം എഴുതുക »

ശക്തിക്കുളങ്ങര ബ്രദേഴ്സ് അസോസിയേഷന്‍റെ രജത ജൂബിലി

May 14th, 2008

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഷിബു അധ്യക്ഷത വഹിച്ചു. എബി, ജോസഫ് മണ്ണാച്ചേരി, കെ.ബി മുരളി, പള്ളിക്കല്‍ സുജാഹി, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

കായംകുളം എന്‍.ആര്‍.ഐ. അവാര്‍ഡ് അനില്‍ പനച്ചൂരാന്

May 14th, 2008

കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ. ചാപ്റ്ററിന്‍റെ അവാര്‍ഡ് അനില്‍ പനച്ചൂരാന് നല്‍കും. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. ഈ മാസം 23 ന് ഷാര്‍ജയില്‍ നടക്കുന്ന കായംകുളം എന്‍.ആര്‍.ഐ.യുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.

-

അഭിപ്രായം എഴുതുക »

Page 112 of 157« First...102030...110111112113114...120130140...Last »

« Previous Page« Previous « റേഡിയോ ഏഷ്യയുടെ ദുന്ദുഭി
Next »Next Page » ശക്തിക്കുളങ്ങര ബ്രദേഴ്സ് അസോസിയേഷന്‍റെ രജത ജൂബിലി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine