യു.എ.ഇ.യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി M.E.S. Ponnani College Alumni U.A.E. Chapter നടത്തിയ ബഷീര്‍ സ്മാരക കഥാപുരസ്കാരങ്ങള്‍ പ്രഖാപിച്ചു.
യു.എ.ഇ.യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി M.E.S. Ponnani College Alumni U.A.E. Chapter നടത്തിയ ബഷീര്‍ സ്മാരക കഥാപുരസ്കാരങ്ങള്‍ പ്രഖാപിച്ചു.
-
പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന്‍റെ എന്‍ട്രന്‍സ് പരീക്ഷ ഈ മാസം 18 ന് നടത്തും. ദുബായ് ഇന്ത്യന്‍ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ രാവിലെ 10.30 ന് പരീക്ഷ ആരംഭിക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
നാലാം നമ്പര്‍ ഗേറ്റിലൂടെയായിരുക്കും പരീക്ഷാ ഹാളിലേക്ക് പ്രവേശനം. പരീക്ഷ എഴുതുന്നവര്‍ പാസ്പോര്‍ട്ടിന്‍റെ കോപ്പിയും ഒറിജിനല്‍ പാസ്പോര്‍ട്ടും കൈവശം വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
-
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ കോണ്‍സുലര്‍ സംഘം ഈ മാസം എട്ടിന് മദീനയും ജിസാനും സന്ദര്‍ശിക്കും. മദീനയില്‍ ഇന്ത്യന്‍ ഹജ് ഓഫീസിലും ജിസാനില്‍ ഹോട്ടല്‍ അതീലിലും ആണ് സംഘം തങ്ങുക. ഹറം പരിധിയില്‍ പ്രവേശനത്തിന് അനുമതിയില്ലാത്തവര്‍ എം.എ. ഷൂക്കൂറിനെ 050 6311617 എന്ന നമ്പറില്‍ വിളിക്കണം.
-
ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചര്‍ച്ച് പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു. വൈവിധ്യമേറിയ കലാ പരിപാടികളും അരങ്ങേറി.
-
ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറവും സങ്കീര്‍ത്തനം വാര്‍ത്താ പത്രികയും സംയുക്തമായി ഗ്ലാഡീസ് സ്റ്റെയിന്‍സിന് പുരസ്ക്കാരം നല്‍കി ആദരിച്ചു. ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ വര്‍ക്കി എബ്രഹാം പുരസ്ക്കാരം ഗ്ലാഡിസ് സ്റ്റെയിന്‍സിന് സമര്‍പ്പിച്ചു. റവ. വില്‍സണ്‍ ജോസഫ്, ഡോ. കെ.ഒ. മാത്യു, വിജോയി സ്കറിയ, ഐസക് പട്ടാണിപറമ്പില്‍, വിനോദ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.പി.സി. എബനേസര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.
-