തിരൂര്‍ പ്രവാസികള്‍ കലാസന്ധ്യ സംഘടിപ്പിച്ചു

May 4th, 2008

തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം, ദുബായില്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ഗാനമേളയും നൃത്തങ്ങളും അടക്കം വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്. ചടങ്ങില്‍ നിസാര്‍ സയ്ദിന് വാഗണ്‍ ട്രാജഡി സ്മാരക അവാര്‍ഡ് ബഷീര്‍ പടിയത്ത് സമ്മാനിച്ചു. സദാശിവന്‍ ആലമ്പറ്റ, ഹാരിസ് പയ്യോളി, വി. അബ്ദുറഹ്മാന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

സൃഷ്ടി പ്രൊഡക്ഷന്‍സിന്റെ “സ്ത്രീത്വം” – ഒരു സ്ത്രീയുടെ യാത്ര ദുബായില്‍

May 3rd, 2008

സൃഷ്ടി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന “സ്ത്രീത്വം” – ഒരു സ്ത്രീയുടെ യാത്ര മേയ്‌ മൂന്നിന്‌ വൈകീട്ട്‌ ഏഴു മണിക്ക്‌ ദുബൈ ഇന്ത്യന്‍ സ്കൂളിനു സമീപത്തുള്ള ഷയ്‌ഖ്‌ റാഷിദ്‌ ഓഡിറ്റോറിയത്ത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെ കച്ചവട തല്‌പ്പര്യമില്ലാത്ത പ്രചാരകരാണ്‌ “സൃഷ്ടി” എന്ന് സൃഷ്ടിയുടെ അവതാരകരായ വിനീത പ്രതീഷ്‌, ഷീല വിജയന്‍, റീനാ മോഹന്‍ എന്നിവര്‍ പറഞ്ഞു. “ഞങ്ങളുടെ ആദ്യത്തെ നിര്‍മ്മിതി 2005 ല്‍ ആയിരുന്നു. അതിനു ശേഷം ഞങ്ങള്‍ക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതു വരെ രണ്ടു ശാസ്ത്രീയ നൃത്ത ശില്‍പ്പങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ വിജയവും ജനങ്ങളുടെ സ്വീകരണവും ഞങ്ങളെ വീണ്ടും പുതിയ സൃഷ്ടിയുമയി നിങ്ങളുടെ മുമ്പില്‍ വരാന്‍ പ്രചോദനം നല്‍കുന്നു.

ഇത്തവണ ഞങ്ങള്‍ അവതരിപ്പിക്കുന്നത്‌ “സ്ത്രീത്വം” – ഒരു സ്ത്രീയുടെ യാത്ര. ഈ നൃത്ത നാടകം അഞ്ച്‌ ഭാരതീയ പുരാണ സ്ത്രീ കഥാപത്രങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ്‌ സംവിധാനം ചെയ്തിട്ടുള്ളതു. “സ്ത്രീത്വം” ത്തില്‍ നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ അമ്മ, ഭാര്യ, സഹോദരി, മകള്‍, സ്നേഹിത എന്നിവരെ ദര്‍ശിക്കാന്‍ കഴിയുമെന്നു ഉറപ്പാണ്.

ഇരുപതില്‍പ്പരം നര്‍ത്തകിമാര്‍ അവതരിപ്പിക്കുന്ന “സ്ത്രീത്വം” അവര്‍ണ്ണനീയമായ ഒരു അനുഭൂതിയുളവാക്കുമെന്നതില്‍ സംശയമില്ല എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

-

അഭിപ്രായം എഴുതുക »

GMMA 2008 മെയ് 9ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയില്‍

May 1st, 2008

മൂന്നാമത് ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ് (GMMA 2008) മെയ് 9ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ വെസ്റ്റ് ഹാളില്‍ നടക്കും. ADVA Advertising സംഘടിപ്പിക്കുന്ന ഈ അവാര്‍ഡ് ഗള്‍ഫിലെ ഏറ്റവും വലിയ സംഗീത അവാര്‍ഡും ആഘോഷവുമാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ സംഗീതജ്ഞരും മലയാളം സംഗീത രംഗത്തെ എല്ലാ പ്രമുഖരും സിനിമാതാരങ്ങളും ഈ മെഗാ ഷോയില്‍ പങ്കെടുക്കും എന്ന് ADVA പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഗള്‍ഫിലുള്ള മലയാള സംഗീത പ്രേമികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഗായകരേയും ഗാനങ്ങളേയും വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. മികച്ച ഗാനം, ഏറ്റവും ജനപ്രിയ ഗാനം, മികച്ച ഗായകന്‍, മികച്ച ഗായിക, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാന രചയിതാവ്, മികച്ച പുതിയ ഗായകന്‍, മികച്ച പുതിയ ഗായിക, മികച്ച യുഗ്മ ഗാനം, മികച്ച ആല്‍ബം, മികച്ച മാപ്പിള ഗാനം എന്നിങ്ങനെ 11 അവാര്‍ഡുകളാണ് വോട്ടിങ്ങിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. Hit 96.7 FMലൂടെ ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനത്തിനും അവാര്‍ഡുണ്ട്.

ഇന്റര്‍നെറ്റില്‍ കേരളമാട്രിമോണി ഡോട് കോമിലാണ് വോട്ടിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ SMS ഉം, വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന ബാലറ്റ് പെട്ടികള്‍ വഴിയും വോട്ടിങ്ങ് നടന്നു.

ആജീവനാന്ത സംഭാവനക്കുള്ള അവാര്‍ഡ് വോട്ടിങ്ങില്‍ നിന്നും ഒഴിവാക്കി പ്രത്യേക ജൂറിയാണ് തിരഞ്ഞെടുത്തത്. ഇത്തവണത്തെ ഈ അവാര്‍ഡ് എസ്. പി. ബാലസുബ്രമണ്യത്തിനാണ് ലഭിച്ചിരിക്കുന്നത്.


From Left: Mr. Ajith Menon, Programming Head HIT FM, Ms. Anu- Confident Group, Mr. Habib Rahman Director ADVA Advertising, Mr. Michael Fawcitt-CEO ADVA, Mr. Asif Thottath-Director ADVA, Mr. Bala-GM Snowhite and Mr. Omar Baddar-Marketing Manager Hyundai.

ADVA Advertising സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകര്‍ Confident Groupഉം Hyundaiയും Hit 96.7 ഉം ആണ്.

50 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്കുകള്‍.

ഗള്‍ഫിലെ ഏറ്റവും വലീയ സംഗീത നൃത്ത വിരുന്നില്‍ എസ്.പി.ബാലസുബ്രമണ്യം, കെ.എസ്.ചിത്ര, സുജാത, വിദ്യ ബാലന്‍, കലാഭവന്‍ മണി, മധു ബാലകൃഷ്ണന്‍, ശ്വേത മേനന്‍, വിനീത് ശ്രീനിവാസന്‍, സയനോര, ജ്യോത്സ്ന, അഫ്സല്‍, ഫ്രാങ്കോ, ജോര്‍ജ് പീറ്റര്‍, റിമി ടോമി, വിധു പ്രതാപ് എന്നീ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.

രാത്രി എട്ട് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക.

-

അഭിപ്രായം എഴുതുക »

KERA Fest 2008 മെയ് 2ന്

May 1st, 2008

കേരള എഞ്ചിനീയറിങ്ങ് ആലുംനി (KERA) – UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ (KERA Fest 2008)ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടക്കും. യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുക്കും. യു.എ.ഇ. യിലുള്ള കേരളത്തിലെ എട്ട് എഞ്ചിനിയറിങ്ങ് കോളജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ KERA രൂപം കൊണ്ടിട്ട് ഇത് നാലാം വര്‍ഷമാണ്. ഇത്തവണ ഒരു പുതിയ മെമ്പറായി Cochin University College of Engineering (CUBAA) ഉം ചേര്‍ന്നിട്ടുണ്ട്.

REC Calicut (RECCA), Trichur College of Engg. (TRACE), College of Engg, Thiruvananthapuram (CETA), Kannur Engg. College (KEE), Mar Athanatius College of Engg. (MACE), Cochin University College of Ship Technology (MAST), NSS College of Engineering, Palakkad (NSSCE), TKM College of Engg, Kollam (TKMCE) എന്നീ കോളജുകളാണ് KERA യിലുള്ളത്.

രാവിലെ 9 മണിക്ക് പരിപാടികള്‍ തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

സൗഹൃദം ഫെസ്റ്റ് 2008

May 1st, 2008

ജിദ്ദയില്‍ സൗഹൃദം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദം ഫെസ്റ്റ് 2008 സംഘടിപ്പിക്കും. വ്യാഴാഴ്ച രാത്രി മെര്‍സല്‍ വില്ലേജിലാണ് ഫെസ്റ്റ്. വിവിധ കലാപരിപാടികള്‍ അരങ്ങേറും.

-

അഭിപ്രായം എഴുതുക »

Page 118 of 157« First...102030...116117118119120...130140150...Last »

« Previous Page« Previous « കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനം
Next »Next Page » KERA Fest 2008 മെയ് 2ന് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine