ദുബായ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും

April 22nd, 2008

പതിനാറു വര്‍ഷത്തെ ശ്രദ്ധേയമായ സാമൂഹികമാനുഷിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദുബായ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, പ്രവര്‍ത്തനം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അംഗത്വം നല്‍കി, സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 22ന് രാത്രി 7.30ന് ദേരയിലെ റാഡിസന്‍ സാസ് ഹോട്ടലില്‍ സംഘടിപ്പിക്കും.

ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി കമല്‍നാഥ് മുഖ്യാതിഥിയാവുന്ന സമ്മേളനം ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ എച്ച്.എച്ച്. ശൈഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്തുമിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് ഇബ്രാഹിം ബുമില്‍ഹ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വാഗ്മി അബ്ദുസ്സമദ് സമദാനി എം.പി., ഇന്ത്യന്‍ അംബാസഡര്‍, തല്‍മീസ് അഹമ്മദ്, ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റി ആക്റ്റിവിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ: ഹമദ് അല്‍ ശൈഖ് അഹമദ് അല്‍ ശൈബാനി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ യൂസുഫലി എം.എ. അബ്ദുറഹിമാന്‍ അല്‍ ജസീരി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കുന്നു.സെന്റര്‍ ജനറല്‍ സെക്രട്ടറി, പി.ടി.അബ്ദുറഹിമാന്‍, പ്രസിഡന്റ്, സയ്യിദ് ഖലീല്‍, സല്‍മാന്‍ അഹ്മദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

-

അഭിപ്രായം എഴുതുക »

റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി

April 22nd, 2008

റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്കൂള്‍ കലോത്സവത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി.

റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലാണ് രണ്ടാം സ്ഥാനം. മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്ന് 500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഇതാദ്യമായാണ് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചത്.

-

അഭിപ്രായം എഴുതുക »

മുഹമ്മദ് നബിയും ഖുര്‍ആനും ലോകത്തിന്‍റെ പൊതു സ്വത്ത്

April 22nd, 2008

സമൂഹത്തില്‍ നന്മ സ്ഥാപിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും നിയോഗിതനായ പ്രവാചകന്‍ മുഹമ്മദ് നബിയും അദ്ദേഹത്തിന് ദൈവം അവതരിപ്പിച്ച ഖുര്ആനും ലോകത്തിന്‍റെ പൊതു സ്വത്താണെന്ന് പ്രമുഖ വാഗ്മിയും ഗ്രന്ധകാരനുമായ വാളിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക് കള്‍ച്ചറല്‍ സെ‍ന്‍റരര്‍ ഖിസൈസ് ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സായാഹ്നത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാല്‍ പെരുമ്പാവൂര്‍, കെ.എസ് അബ്ദുല്‍ മജീദ്, റോസ് ലി ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു. ഖിസൈസി ഐ.സി.സി പ്രസിഡന്‍റ് കെ.എം ഹസന്‍ അധ്യക്ഷത വഹിച്ചു.

-

1 അഭിപ്രായം »

ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

April 22nd, 2008

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍റേയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റേയും ആഭിമുഖ്യത്തില്‍ ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച ജൈദ ഫ്ലൈ ഓവറിന് സമീപമുള്ള ഖത്തര്‍ ബോയ്സ് പ്രിപ്പറേറ്ററി സ്കൂളിലാ ക്യാമ്പ്. ഖത്തറില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യം വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ ചെക്കപ്പിന് പുറമേ, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള ചികിത്സയും ക്യാമ്പില്‍ ഉണ്ടാകും. അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും സ്ഘാടര്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് മെഡിക്കല്‍ ക്യമ്പ്. 75 ഓളം ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

പ്രഥമ ട്രാഫിക്-റോഡ് ബോധവത്ക്കരണ സെമിനാര്‍ ദോഹയില്‍ നടക്കും

April 22nd, 2008

ജി.സി.സിയിലെ യുവാക്കള്‍ക്കായി പ്രഥമ ട്രാഫിക്-റോഡ് ബോധവത്ക്കരണ സെമിനാര്‍ ദോഹയില്‍ നടക്കും.
ഈ മാസം 27 മുതല്‍ 29 വരെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ട്രാഫിക് പട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ സാഹദ്അല്‍ ഖുര്‍ജി ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാഹനാപകടങ്ങള്‍ തടയുന്നതിനായി ഖത്തര്‍ കുടുംബ ക്ഷേമ കാര്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രചാരണ പരിപാടികള്‍ക്കും ഇതൊടൊപ്പം തുടക്കം കുറിക്കും. പുതിയ ട്രാഫിക് നിയമം വന്നതിന് ശേഷം ഖത്തറില്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

-

അഭിപ്രായം എഴുതുക »

Page 124 of 157« First...102030...122123124125126...130140150...Last »

« Previous Page« Previous « കലാമണ്ഡലം ഗോപി കഥകളി അവതരിപ്പിക്കുന്നു
Next »Next Page » ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine