സൗദിയിലെ യാമ്പുവില്‍ മലര്‍വാടി ബാലസംഘം ഗെയിംസ് മീറ്റ് സംഘടിപ്പിച്ചു. ഹമസാത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നെല്ലി ശ്രീരാമന്‍, രാജേഷ് എന്നിവര്‍ വിതരണം ചെയ്തു.
സൗദിയിലെ യാമ്പുവില്‍ മലര്‍വാടി ബാലസംഘം ഗെയിംസ് മീറ്റ് സംഘടിപ്പിച്ചു. ഹമസാത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നെല്ലി ശ്രീരാമന്‍, രാജേഷ് എന്നിവര്‍ വിതരണം ചെയ്തു.
-
വിശ്വാസം, വിമോചനം, മുന്നേറ്റം എന്ന പ്രമേയത്തെ ആസ്പദമാക്കി സുന്നീ യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ജിദ്ദ ഷറഫിയ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. മര്‍ഹബയില്‍ ചേര്‍ന്ന പരിപാടി സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി, സകരിയാ തങ്ങള്‍, എ.കെ,സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
തെരഞ്ഞെടുപ്പിനായി മത്സര രംഗത്തുള്ള അഡ്വ. നിസാര്‍ കേച്ചേരിക്ക് ഐ.സി.ബി.എഫിന്‍റെ അംഗങ്ങളുടെ ലിസ്റ്റും ഭരണഘടനയുടെ കോപ്പിയും നല്‍കാന്‍ തയ്യാറായില്ലെന്ന് പറഞ്ഞാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഐ.സി.ബി.എഫിന്‍റെ നിയമോപദേശക സമിതി അംഗമാണ് അഡ്വ. നിസാര്‍ കേച്ചേരി.
എന്നാല്‍ ആവശ്യമെന്തെന്ന് വ്യക്തമാക്കാതെ അംഗങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് ഐ.സി.ബി.എഫ് അധികൃതരുടെ വാദം. ഐ.സി.ബി.എഫിന്‍റെ അംഗമായ പ്രവര്‍ത്തകന് ലിസ്റ്റ് നല്‍കാതിരിക്കുന്നത് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.
-
കമറുദ്ദീന്‍ ആമയത്തിന്റെ കവിതകളെ അടിസ്ഥാനമാക്കി യുവകലാസാഹിതി, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടത്തിയ കാവ്യ ചര്‍ച്ച – കുഫിയയില്‍ ഡോ.അബ്ദുള്‍ ഖാദര്‍ കവിതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുന്നു. കവികളായ സര്‍ജു, രശ്മി എന്നിവര്‍ വേദിയില്‍.
-
ഗില്‍ഗാല്‍ ചര്ച്ച് ഓഫ് ഗോഡ് നടത്തുന്ന സുവിശേഷ മഹായോഗം നാളെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ ആരംഭിക്കും. 24 വരെ നീണ്ട് നില്ക്കുന്ന യോഗത്തില്‍ റവ. പി.സി.ചെറിയാന്‍, സിസ്റ്റര്‍ അന്ന കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
-