AKCAF ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനലിലേക്ക്

April 7th, 2008

ഏപ്രില്‍ 18ന് നടക്കുവാനിരിക്കുന്ന AKCAF ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ താഴെ പറയുന്ന കോളജുകള്‍ ഏറ്റുമുട്ടും എന്ന് ACKAF പ്രതിനിധി ദീപു എ.എസ്. അറിയിച്ചു.

College of Engineering, Trivandrum Vs Govt College, Kasargod
Mar Ivanios College, Trivandrum Vs Brennan College, Thellichery

ക്വാര്‍ട്ടര്‍ ഫൈനലിന്റെ റിസള്‍ട്ട് ഇപ്രകാരമാണ്:

Results of Quarter Final matches of AKCAF Cricket Tournament 2008

1st Quarter Final

Govt.College, Kasargod Vs N.S.S.College,Changanassery
Govt.College Kasargod won the match by 10 Wickets.

Score:
N.S.S College ,Changanassery = 74 all out in 15.3 overs;
Govt.College,Kasargod : 75 in 7.1 Overs
Man Of The Macth : Abdul Salam,Govt.College,Kasargod.

2nd Quarter Final


SKVC Thrissur Vs College of Engineering , Trivandrum .
College of Engineering , Trivandrum won by 6 wickets.

Score:
SKVC Thrissur- 184 /5 in 20 overs.
College of Engineering , Trivandrum : 185/4 in 18.3 overs.
Man Of the Match: Pradeep,SKVC Thrissur.


3rd Quarter Final

Govt.BrennenCollege,Tellichery Vs S.G.College ,Kottarakkara
Govt.Brennen College , Tellichery,Won by 137 Runs.

Score:
Govt.Brennen College ,Tellichery -290/4 in 20 overs,
S.G.College,Kottarakkara: 153/5 in 20 overs
Man of the Match: Shajil.


4th Quarter Final


Marthoma College ,Thiruvalla Vs Mar Ivanious College ,
Trivandrum .Mar Ivanious College Won by 9 Wickets

Score:
Marthoma College ,Thiruvalla- 131 All out in 19 Over
Mar Ivanious College ,Trivandrum.: 132 in 15.5 overs
Man of the Match: Shibu

-

അഭിപ്രായം എഴുതുക »

സായ് കൃഷ്ണയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

April 7th, 2008

അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച അല്‍ റൊസ്തമാനി എക്സ്ചേഞ്ച് കമ്പനി മാനേജര്‍ സായ് കൃഷ്ണയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. അബുദാബി സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ വൈകുന്നേരം അഞ്ചിന് എംബാം ചെയ്യും. നാളെ പുലര്‍ച്ചെ 2.10 നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ സൊസൈറ്റിയുടെ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 11 മുതല്‍ ഷാര്‍ജയില്‍

April 7th, 2008

ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ സൊസൈറ്റിയുടെ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 11 മുതല്‍ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ എമിറേറ്റ്സ് റോഡിലെ അല്‍തീഖാ ക്ലബ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ്. രണ്ട് മാസം നീണ്ടു നില്‍ക്കും. 93 മത്സരങ്ങളാണ് നാലു വിഭാഗങ്ങളിലായി ഉണ്ടാവുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുരുഷ, വനിതാ വിഭാഗ‍ങ്ങള്‍ക്കും അണ്ടര്‍ 13 ആണ്‍കുട്ടികള്‍ക്കും പുറമേ ആദ്യമായി ഇത്തവണ അണ്ടര്‍ 13 പെണ്‍കുട്ടുകളുടെ മത്സരവും ഉണ്ടാകും. രാജന്‍ ജോബ്, ടോം തോമസ്, ജി. വിജയകുമാര്‍, ടി.അലി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

രിസാല സ്റ്റഡി സര്‍ക്കിള്‍ ‍വിജ്ഞാന പരീക്ഷ

April 7th, 2008

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മലയാളികള്‍ക്കായി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും.

ഈ മാസം 18 ന് നടക്കുന്ന പരീക്ഷയില്‍ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പങ്കെടുക്കാം. ഒരു മണിക്കൂര്‍ നേരത്തെ എഴുത്തു പരീക്ഷയ്ക്കായി ഈ രാജ്യങ്ങളില്‍ അന്‍പതോളം കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ WWW.RISALAONLINE.COM എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

-

അഭിപ്രായം എഴുതുക »

ലിന്‍ക്സ് 2008 യംഗ് ക്രിയേറ്റീവ് സുവര്‍ണ്ണ പുരസ്ക്കാരം മലയാളിക്ക്

April 6th, 2008

അന്തര്‍ദേശീയ തലത്തില്‍ ദുബായില്‍ നടന്ന പ്രഥമ അഡ്വൈര്‍ടൈംസിഗ് ഫെസ്റ്റിവലില്‍, യംഗ് ക്രിയേറ്റീവ് സുവര്‍ണ്ണ പുരസ്ക്കാരം മലയാളിയായ അബ്ദുള്‍ ഷഫീക്കിന്.
ത്യശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയും, ദുബായ് മീഡിയ വണ്ണിലെ ക്രിയേറ്റീവ് ഡയറക്ടറുമാണ് ഷഫീക്ക്.
വൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചുള്ള പരസ്യചിത്രമാണ് ഷഫീക്കിനെ ദുബായ് ലിന്‍ക്സ് 2008 അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഈ പുരസ്ക്കാരം നേടുന്ന ആദ്യത്തെ മലയാളിയും അബ്ദുള്‍ ഷഫീക്കാണ്. കഴിഞ്ഞ 1 ½ വര്‍ഷമായി ദുബായിലുള്ള ഷഫീക്കിന്റെ ഭാര്യ സാജിതയാണ്. 2 മക്കളുണ്ട്.

-

അഭിപ്രായം എഴുതുക »

Page 136 of 157« First...102030...134135136137138...150...Last »

« Previous Page« Previous « തണല്‍, തളിര്‍ കുടുംബ സംഗമം
Next »Next Page » രിസാല സ്റ്റഡി സര്‍ക്കിള്‍ ‍വിജ്ഞാന പരീക്ഷ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine