ഹെല്‍ത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു

April 4th, 2008

കേരള പ്രവാസി ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സെമിനാറില്‍ പ്രശസ്ത ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

പാരന്‍റിംഗ് 2008 സംഘടിപ്പിക്കും

April 4th, 2008

ജിദ്ദാ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് പാരന്‍റിംഗ് 2008 സംഘടിപ്പിക്കും.
വൈകുന്നേരം ഏഴിന് ബഡ്സ് ആന്‍റ് ബ്ലോസം സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ബോധവത്ക്കരണ ക്ലാസ് നടക്കും. കഴിഞ്ഞയാഴ്ച ഇസ്പാഫ് നടത്തിയ കലാമത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

-

അഭിപ്രായം എഴുതുക »

പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു

April 3rd, 2008

ജിദ്ദയിലെ കെ.എം.സി.സി നേതാവായിരുന്ന ടി.പി അലി മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്ക്കരാങ്ങള്‍ വിതരണം ചെയ്തു. ടി.എച്ച് ദാരിമി, രായിന്‍കുട്ടി നീറാട് എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്. മണ്ണാര്‍ക്കാട് മേഖലാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടി ഇന്ന് സൌദിയില്‍

April 3rd, 2008

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി ഇന്ന് സൗദി അറേബ്യയിലെ ദമാമിലെത്തുന്നു. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഐ.ഒ.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി എട്ടിന് ഇദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അല്‍ഖോബാര്‍ ഗള്‍ഫ് പേള്‍ കോമ്പൗണ്ടിലാണ് പരിപാടി.

-

അഭിപ്രായം എഴുതുക »

ചൊല്ലരങ്ങില്‍ കടമ്മനിട്ടക്കവിതകള്‍

April 3rd, 2008

കവി കടമ്മനിട്ടയുടെ കവിതകള്‍ ആസ്പദമാക്കിയുള്ള ചൊല്ലരങ്ങ് എന്ന പരിപാടി നാളെ (വെള്ളിയാഴ്ച്ച) ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ചെയ്യും. യു.എ.ഇ സമയം രാവിലെ 8 നാണ് ചൊല്ലരങ്ങ് ആരംഭിക്കുക. കവി ഡി.വിനയചന്ദ്രന്‍ ചൊല്ലരങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

Page 139 of 157« First...102030...137138139140141...150...Last »

« Previous Page« Previous « ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് നാളെ
Next »Next Page » ഉമ്മന്‍ ചാണ്ടി ഇന്ന് സൌദിയില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine