കെ.എം.സി.സി കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഖത്തര്‍ ചാപ്‌റ്ററിന്റെ സെമിനാര്‍

March 12th, 2008

കെ.എം.സി.സി കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഖത്തര്‍ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ ഇന്ത്യ- വര്‍ത്താമവും ഭാവിയും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്‌ച നടക്കുന്ന പരിപാടിയില്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍, സെബാസ്റ്റ്യന്‍ പോള്‍ എം.പി, വി.ഡി സതീശന്‍ എം.എല്‍.എ, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

KUWJ സംസ്ഥാന പ്രസിഡന്‍റ് പി.പി ശശീന്ദ്രന് ദുബായ് ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി

March 11th, 2008

പ്രാദേശിക സംഘര്‍ഷങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് കണ്ണൂരിലെ രക്തച്ചൊരിച്ചിലിന് കാരണമെന്ന് അദേഹം പറഞ്ഞു. പ്രാദേശിക തലത്തില്‍ ചെറിയ ഉരസലുകള്‍ ഏതു പ്രദേശത്തും ഉണ്ടാകാരുണ്ട്. എന്നാല്‍ കണ്ണൂരിലെ അവസ്ഥ വ്യത്യസ്തമാണ്. പോലീസ് ശക്തമായ നടപടി സ്വീകരിച്ചതിനാലാണ് ആന്‍റിണിയുടെ ഭരണകാലത്ത് അക്രമങ്ങള്‍ ഉണ്ടാകാതിരുന്നതിന് കാരണം. അദേഹം കൂട്ടിച്ചേര്‍ത്തു. ആല്‍ബര്‍ട്ട് അലക്സ്, കെ.എം അബ്ബാസ്, ഇ. എം അഷറഫ് , എം സി എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

റിഥം സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ സൂപ്പര്‍ കോമഡി ഷോ

March 11th, 2008

റിഥം സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച സൂപ്പര്‍ കോമഡി ഷോ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, തുടങ്ങിയവര്‍ അവതരിപ്പിച്ച ഹാസ്യ പരിപാടിയും അറബ് വംശജരുടെ നൃത്തവും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ പി. രാജേന്ദ്രന്‍ എംപി

March 11th, 2008
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്ന് പി. രാജേന്ദ്രന്‍ എംപി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങള്‍ വളരെ താല്‍പ്പര്യത്തോടെ കാണുന്ന ഒരു സര്‍ക്കാറാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. ഇതിന്‍റെ ഉദാഹരണമാണ് പ്രവാസി ക്ഷേമനിധിക്കായി ബജറ്റില്‍ തുക നീക്കി വച്ചെതെന്നും അദേഹം പറഞ്ഞു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

-

അഭിപ്രായം എഴുതുക »

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ – പി. രാജേന്ദ്രന്‍ എംപി

March 11th, 2008

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്ന് പി. രാജേന്ദ്രന്‍ എംപി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങള്‍ വളരെ താല്‍പ്പര്യത്തോടെ കാണുന്ന ഒരു സര്‍ക്കാറാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. ഇതിന്‍റെ ഉദാഹരണമാണ് പ്രവാസി ക്ഷേമനിധിക്കായി ബജറ്റില്‍ തുക നീക്കി വച്ചെതെന്നും അദേഹം പറഞ്ഞു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

-

അഭിപ്രായം എഴുതുക »

Page 149 of 157« First...102030...147148149150151...Last »

« Previous Page« Previous « മലയാളി ദമാമില്‍ അബോധാവസ്ഥയില്‍
Next »Next Page » റിഥം സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ സൂപ്പര്‍ കോമഡി ഷോ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine