അറഫാ ദിന സംഗമം

December 10th, 2008

അവകാശങ്ങളെ പറ്റി ബോധവാന്‍മാ രാവുന്നതി ലുപരി ഉത്തരവാ ദിത്വങ്ങള്‍ നിര്‍വ്വഹി ക്കുന്നവ രാവണം വിശ്വാസികള്‍ എന്ന്‌ കെ. കെ. എം. സ അ ദി പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌ സംഘടിപ്പിച്ച അറഫാ ദിന – ആത്മീയ സംഗമത്തില്‍ ഉദ്ബോദന പ്രസംഗം നടത്തുക യായിരുന്നു അദ്ധേഹം. ഹജ്ജത്തുല്‍ വിദാ അ‌ (വിട പറയല്‍ പ്രസംഗം ) വേളയില്‍ ലക്ഷ ക്കണക്കിനു അനുയായി കളോടായി മുഹമ്മദ്‌ നബി (സ) തങ്ങള്‍ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവ വികാസങ്ങളില്‍ ലോകത്തിനു മുഴുവന്‍ വിചിന്തനത്തിനു വഴി തെളിയിക്കുന്നതാണ്‌ സ അദ്‌ ഓര്‍മ്മിപ്പിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. ജനറല്‍ സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി പ്രാര്‍ത്ഥനാ വേദിയ്ക്ക്‌ നേതൃത്വം നല്‍കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.എസ്.സി. – ശക്തി അനുശോചിച്ചു

December 5th, 2008

അബുദാബി: ഇരിക്കൂര്‍ പടയംകോട്ടി ലുണ്ടായ വാഹനാ പകടത്തെ തുടര്‍ന്ന‍്‌ അതി ദാരുണമായി കൊല്ലപ്പെട്ട പെരുമണ്ണ ശ്രീനാരായണ എല്‍. പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌, ശക്തി തിയ്യറ്റേഴ്സ്‌ ആക്ടിങ്ങ്‌ പ്രസിഡന്റ്‌ മാമ്മന്‍ കെ. രാജന്‍ ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്‌ എന്ന‍ിവര്‍ സം യുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കസവു തട്ടം ഒരുങ്ങുന്നു

December 5th, 2008

ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.

മാപ്പിള പ്പാട്ടു ഗാന ശാഖയിലെ അനുഗ്രഹീത ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ വേഷ പകര്‍ച്ച യേകുന്നു. സ്ക്രിപ്റ്റ്: അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ക്യാമറ : ജോണി ഫൈന്‍ ആര്‍ട്സ്, അസ്സോസ്സിയേറ്റ് : മജീദ് എടക്കഴിയൂര്‍, ഓര്‍ഗനൈസര്‍ : റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഇശല്‍ എമിറേറ്റ്സ് അബുദാബി ആര്‍ട്സ് സിക്രട്ടറി കൂടിയായ ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന കസവു തട്ടം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ ടെലികാസ്റ്റ് ചെയ്യും.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐക്യവും സമാധാനവും യു. എ. ഇ. യുടെ മുഖ മുദ്ര : കെ. കെ. എം. സ അദി

December 4th, 2008

മുസ്വഫ : ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു. എ. ഇ. യുടെ മുഖ മുദ്രയെന്ന് കെ. കെ. എം. സ അദി പറഞ്ഞു. യു. എ. ഇ. യുടെ 37 മത്‌ നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നില കൊള്ളേണ്ട ആവശ്യകത സ അദി ഓര്‍മ്മിപ്പിച്ചു.

മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത്‌ 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്‌ പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ്‌ കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്‌, മിദ്ലാജ്‌ തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായിദിനെ പ്രകീര്‍ത്തിച്ച്‌ രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു.

മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട്‌ സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ദേശിയ ദിന ആഘോഷം

December 3rd, 2008

അബുദാബി : ദേശീയ ദിനത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. അതിന്‍റെ ഭാഗമായി അബുദാബിയില്‍ രാത്രി 8.35 മുതല്‍ 45 മിനിറ്റ് നീണ്ടു നിന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും നടന്നു. ആകാശ ച്ചെരുവില്‍ പൂക്കളങ്ങള്‍ വിരിയിച്ച ഈ ദ്യശ്യ വിരുന്ന് സ്വദേശികളും വിദേശികളും അടങ്ങിയ ജന ലക്ഷങ്ങള്‍ അബുദാബി കോര്‍ണീഷില്‍ ആസ്വദിച്ചു. ദേശീയ പതാകയിലെ വെള്ളയും പച്ചയും ചുവപ്പും നിറങ്ങളില്‍ കറുത്ത മാനത്ത് പൂക്കള്‍ പൊട്ടി വിരിഞ്ഞപ്പോള്‍ കാണികള്‍ ആഹ്ലാദത്തോടെ, ഹര്‍ഷാരവത്തോടെ ആസ്വദിക്കു കയായിരുന്നു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 1212345...10...Last »

« Previous Page« Previous « യുവ കലാ സാഹിതി ചിത്ര കലാ ക്യാമ്പ്
Next »Next Page » ഐക്യവും സമാധാനവും യു. എ. ഇ. യുടെ മുഖ മുദ്ര : കെ. കെ. എം. സ അദി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine