ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു

October 9th, 2008

ദുബായ് : ഗള്‍ഫിലെ ഓഹരി വിപണിയിലും ഇന്നലെ വന്‍ തകര്‍ച്ച. ദുബായ് അടക്കമുള്ള ഗള്‍ഫിലെ ഏഴ് ഓഹരി വിപണികളിലും ഇന്നലെ തകര്‍ച്ച നേരിട്ടു. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇത്. 50 ബില്യണ്‍ ദിര്‍ഹത്തിന്‍റെ തകര്‍ച്ചയാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ടെലികോം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ക്കാണ് കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നത്. ദുബായില്‍ 243 പോയിന്‍റ് വരെ ഇടിവ് രേഖപ്പെടുത്തി. ഗള്‍ഫിലെ മറ്റ് ഓഹരി വിപണികളിലും 8.5 ശതമാനം വരെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

അതേ സമയം വിപണി പിടിച്ച് നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. 2 ശതമാനം ഉള്ളത് 1.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. യുഎസിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെയാണ് ഈ നടപടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലക്കാട് NSS എഞ്ചിനിയര്‍ മാരുടെ യോഗം

October 9th, 2008

ദുബായ്: പാലക്കാട് NSS College of Engineering ലെ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം വെള്ളിയാഴ്ച ഓക്ടോബര്‍ 10ന് ദുബായ് ഖിസൈസിലെ ലുലു വില്ലേജില്‍ ഉള്ള അല്‍ നാസര്‍ സിനിമാ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ പ്രാരംഭം ആയിട്ടാണ് യോഗം നടക്കുന്നത്. ദൈറയിലെ റാഡിസണ്‍ ഹോട്ടലില്‍ വെച്ച് നവമ്പര്‍ 28 നാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ അരങ്ങേറുക. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണം എന്ന് എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ. രൂപേഷ് രാജ് അഭ്യര്‍ത്ഥിച്ചു.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ആണവ ഊര്‍ജത്തെ കൂടുതല്‍ ആശ്രയിക്കും

October 8th, 2008

ഖത്തര്‍ : വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് ആണവ ഊര്‍ജത്തെ കൂടുതലായി ആശ്രയിയ്ക്കാന്‍ ഖത്തര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഏകദേശം 5400 മെഗാ വാട്ട് വൈദ്യുതി 2011 നും 2036 നും ഇടയില്‍ ആണവ ഊര്‍ജം വഴി ഉല്‍പ്പാദിപ്പിയ്ക്കാന്‍ ആണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അറേബ്യന്‍ ഗള്‍ഫ് ഇലക് ട്രിസിറ്റി ഇന്‍ഡസ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു

October 8th, 2008

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ദുബായിയെ വെല്ലാന്‍ പുതിയ കെട്ടിട പദ്ധതി ദുബായില്‍ പ്രഖ്യാപിച്ചു. ഒരു കിലോമീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം നഖീല്‍ പ്രോപ്പര്‍ട്ടീസാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ദുബായിലുള്ള ബുര്‍ജു ദുബായ്. 807 മീറ്ററാണ് ഇതിന്‍റെ ഉയരം. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പാണ് നഖീല്‍ പ്രോപ്പര്‍ട്ടീസ് നഖീല്‍ ഹാര്‍ബര്‍ ആന്‍‍ഡ് ടവര്‍ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഒരു കിലോമീറ്ററില്‍ അധികമാണ് ഇതിന്‍റെ ഉയരം.

ശൈഖ് സായിദ് റോഡിന് സമീപം അറേബ്യ കനാലിനടുത്താണ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ നിര്‍മ്മിക്കുക. 55,000 പേര്‍ക്ക് താമസിക്കാനും 45,000 പേര്‍ക്ക് ജോലി ചെയ്യാനും ഈ ടവറില്‍ സൗകര്യമുണ്ടാകും. 270 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക.

അതേ സമയം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറിനും , ബുര്‍ജു ദുബായിക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 600 മീറ്റര്‍ ഉയരമുള്ള ജുമേറ ഗാര്‍ഡന്‍സ് എന്ന പദ്ധതി മീറാസ് ഡവലപ്മെന്റ് ആണ് പ്രാവര്‍ത്തികം ആക്കുന്നത്.

ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാ കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് കെട്ടിടങ്ങളും ദുബായിലായിരിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌദി ഇന്ത്യന്‍ കോണുസേലേറ്റ് സേവനങ്ങള്‍

October 7th, 2008

സൌദി അറേബ്യ : ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റി‍ന്‍റെ പ്രതിനിധി സംഘങ്ങള്‍ ഈ മാസം 9ന് നജ്റാന്‍, മദീന ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും പാസ് പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുല്‍ സേവനങ്ങ ള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരേയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരേയുമാണ് അപേക്ഷകള്‍ സ്വീകരിക്കുക.

നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലും മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നജ്റാനില്‍ 07 5221750 എന്ന നമ്പറിലും മദീനയില്‍ 04 8380025 എന്ന നമ്പറിലും വിളിക്കണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 27 of 29« First...1020...2526272829

« Previous Page« Previous « നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി.
Next »Next Page » കുട്ടികളെ എഴുത്തിനിരുത്തുന്നു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine