പ്രവാസി വിവാഹ വീരന്മാരെ തേടി ഇന്റര്‍പോള്‍

October 24th, 2008

ദുബായ് : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വഞ്ചിച്ച് വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വിവാഹ തട്ടിപ്പ് വീരന്മാരെ പിടിയ്ക്കാന്‍ ഇനി ഇന്റര്‍പോള്‍ രംഗത്തിറങ്ങും. ഗുജറാത്തില്‍ ഇത്തരം വഞ്ചനയുടെ കഥകള്‍ ക്രമാതീതമായി പെരുകിയതോടെ ഗുജറാത്ത് പോലീസ് ആണ് ഇത്തരം തട്ടിപ്പുകാരെ പിടിയ്ക്കാന്‍ അന്താരാഷ്ട്ര പോലീസിന്റെ സഹായം തേടിയത്. വന്‍ സാമ്പത്തിക കുറ്റവാളികളേയും ക്രിമിനലുകളേയും മറ്റും പിടിയ്ക്കുവാന്‍ പുറപ്പെടുവിയ്ക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസാണ് ഗുജറാത്ത് പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവി ച്ചിരിയ്ക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് കടന്നു കളയുന്നവരില്‍ ഏറിയ പങ്കും പ്രവാസികള്‍ ആണത്രെ. ഇത്തരക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടു വരുവാന്‍ ഇങ്ങനെ ഒരു നടപടി കൊണ്ട് കഴിയും. ഇത്തരം എട്ട് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ വാറണ്ട് ഇറക്കി കഴിഞ്ഞു. ഇതില്‍ ഒരാളെ ഇതിനോടകം തന്നെ പിടികൂടി നാട്ടിലേയ്ക്ക് അയച്ചു കഴിഞ്ഞു എന്ന് ഗുജറാത്ത് സി. ഐ. ഡി. യുടെ ഡി. ഐ. ജി. മീര രാം നിവാസ് അറിയിച്ചു.

ഇത്തരം കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. കുടുംബത്തി നുണ്ടാവുന്ന മാനഹാനി ഭയന്നും പെണ്‍കുട്ടികളുടെ പുനര്‍ വിവാഹത്തിനും വേണ്ടി ഇത്തരം സംഭവങ്ങള്‍ മൂടി വെയ്ക്കുന്നതും പ്രശ്നം പെരുകുന്നതിന് കാരണം ആവുന്നു.

വിദേശ വരനെ തേടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലഖു ലേഖ ഇറക്കുവാന്‍ ഗുജറാത്തി പ്രവാസി സംഘടന തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍

October 23rd, 2008

മലബാറിലെ മികച്ച പ്രോജക്ട് കളുമായി മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ഒക്ടോബര്‍ 23 ആം തിയതി മുതല്‍ 25 ആം തിയതി വരെ ദുബായിലെ ഷെറാട്ടന്‍ ടെയരയില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രദര്‍ശന സമയം. 17 മാസ്റ്റര്‍ ബില്‍ഡര്‍മാരുടെ കാലിക്കറ്റ്, കണ്ണൂര്‍, തലശ്ശേരി മലപ്പുറം എന്നിവിടങ്ങളില്‍ ഉള്ള 1000 മികച്ച ഭവനങ്ങള്‍ ഈ മെഗാ ഷോയില്‍ ഒരുമിക്കുന്നു. വളരെ എളുപ്പത്തിലുള്ള ഫിനാന്‍സ് ഓപ്ഷഷനുകളെ കുറിച്ചും മേളയില്‍ അറിയാന്‍ സാധിക്കും.മികച്ച വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ മൂന്നു ദിവസത്തെ മെഗാ ഷോ ഒരു നല്ല അവസരം ആയിരിക്കും. പ്രമുഖ ബില്ടെഴ്സ് ഒരുമിക്കുന്ന ഈ ഷോയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഭവനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നല്ല അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആവശ്യാ നുസരണം വീടുകള്‍ തെരഞ്ഞെടുക്കാനും നിക്ഷേപത്തിനുള്ള അവസരങ്ങള്‍ കുറിച്ചറിയാനും ഈ ഷോ പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദം ആയിരിയ്ക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജയിലും വില്ല വില്ലനാകുന്നു

October 23rd, 2008

ഒരു വില്ലയില്‍ ഒരു കുടുബം എന്ന രീതി ഷാര്‍ജയിലും നടപ്പാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് അധിക്യതര്‍ റിയല്‍ എസ്റ്റേസ്റ്റ് കമ്പനികള്‍ക്ക് നല്‍കിയ തായാണ് റിപ്പോര്‍ട്ട്. അതേ സമയം, ഒരേ കുടുംബത്തില്‍ ഉള്ളവര്‍ ഒരു വില്ലയില്‍ താമസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദുബായ് മുനിസിപ്പാലറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അകന്ന ബന്ധുക്കളുമായി വില്ല പങ്കു വെക്കാന്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍

October 23rd, 2008

മലബാര്‍ ഗോള്‍ഡിന്റെ ഗള്‍ഫിലെ നാലാമത് ഷോറൂം ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേളും മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസ്സഡറുമായ ഹേമ മാലിനി ഉല്‍ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ 25ആമത് ഷോറൂം കൂടി ആണ് ഇത്.

നാലായിരം സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ലോകോത്തര ഡിസൈനുകളില്‍ ഉള്ള ട്രെന്‍ഡി കളക്ഷനാണ് ഒരുക്കിയിരിയ്ക്കുന്നത്.

പ്രമുഖ വജ്രാഭരണ നിര്‍മ്മാതാക്കളുടെ നൂതന ഡിസൈനുകളില്‍ ഉള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി “മൈന്‍” എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വാച്ചുകളുടെ അമൂല്യ ശേഖരവും ബര്‍ ദുബായ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്.

കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി 24 ജ്വല്ലറി ഷോറൂമുകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ് ഗുണ നിലവാരവും മികച്ച സേവനവും കാരണമായി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പിടിച്ചു പറ്റിയിട്ടുമുണ്ട്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഹോള്‍ സെയില്‍ ഡിവിഷനുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എല്ലാ ജി. സി. സി. രാജ്യങ്ങളിലും റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തറിലെ പരാതിക്കാരില്‍ രണ്ടാമത് ഇന്ത്യക്കാര്‍

October 22nd, 2008

ഖത്തറില്‍ തൊഴില്‍ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത് ആണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രായലയ ത്തിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരില്‍ നിന്നാണ്. 32 ശതമാനം പരാതികളുമായി ഫിലിപ്പൈന്‍സ് സ്വദേശികളാണ് ഒന്നാം സ്ഥാനത്തുള്ളത്. ശമ്പളം വൈകിയതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിഷേധിക്ക പ്പെട്ടതുമായ പരാതികളാണ് മന്ത്രാലയത്തില്‍ അധികവും ലഭിച്ചത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 20 of 29« First...10...1819202122...Last »

« Previous Page« Previous « പ്രണയം സമകാലികം പ്രകാശനം
Next »Next Page » മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine