ഒരുമ ഒരുമനയൂര്‍ യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ – 050 45 80 757, ഹാരിഫ് – 050 65 73 413
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ഒരുമ അബുദാബി കമ്മിറ്റിയുടെ കുടുംബ സംഗമം നവംബര്‍ 27 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ അബൂദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ചേരുന്നു. ഒരുമ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഉണ്ടായിരി ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : ഹനീഫ് – 050 79 123 29
യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ പ്രമുഖ സംഘടനയായ NSS Alumni യുടെ വാര്‍ഷിക ആഘോഷ പരിപാടികളും ജെനറല്‍ ബോഡിയും കുടുംബ സംഗമവും നവംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ദുബായ് ദെയ്‌റയിലെ റാഡിസണ്‍ ഹോട്ടലില്‍ സബീല്‍ ബോള്‍ റൂമില്‍ നടക്കും. “സാവിയ 2008” എന്ന് പേരിട്ടിരിക്കുന്ന പരിപാടി യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായിരിക്കും. രാവിലെ 9 മണിക്ക് റെജിസ്റ്ററേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ tvj@eim.ae എന്ന ഈമെയില്‍ വിലാസത്തില്‍ നേരത്തേ അറിയിച്ചാല്‍ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവും എന്ന് സംഘാടകര്‍ അറിയിച്ചു.
