സഹ ജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവര്‍ക്ക് ആശ്വാസ മേകുന്ന വിധത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആയുസ്സ് വര്‍ദ്ധിക്കന്‍ ഉതകുന്ന താണെന്ന് മ അദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സയ്യിദ് ഇബ് റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച റിലീഫ് സെല്‍ ഫണ്ട് ബനിയാസ് സ്പൈക് മാനേജിംഗ് ഡയരക്റ്റര്‍ അബ് ദു റഹ് മാന്‍ ഹാജിയില്‍ നിന്ന് സംഭാവന സ്വീകരിച്ച് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക് കണക്കാക്കപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ് ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരി ക്കാനാവുന്നു.
മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ട വര്‍ക്ക് വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ ക്കും ഉതകുന്ന വിധത്തില്‍ സംവിധാനി ച്ചിരിക്കുന്ന മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്ലിന്റെ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മുസ്തഫ ദാരിമി, ഒ. ഹൈദര്‍ മുസ്ലിയാര്‍, അബ് ദുല്‍ ഹമീദ് സ അദി, ബനിയാസ് സ്പൈക് അബ് ദുറഹ് മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
– ബഷീര്‍ വെള്ളറക്കാട്