മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം

November 27th, 2008

യു. എ. ഇ. യിലെ ആയിരത്തോളം മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ AKMG – All Kerala Medical Graduates ന്റെ ദുബായ് ഘടകത്തിന്റെ കുടുംബ സംഗമം നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഉം അല്‍ ഖുവൈനിലെ ബാറക്കുട റിസോര്‍ട്ടില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്റ്ററേഷനും പരിപാടിയുടെ സംഘാടകന്‍ ഡോ. ഫിറോസ് ഗഫൂര്‍ (050 5742142) നേയോ അല്ലെങ്കില്‍ ഇവെന്റ് കണ്‍‌വീനര്‍ ഡോ. വിനു പോത്തനേയോ (050 5840939) ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാച്ച് ചാവക്കാട് കുടുംബ സംഗമം

November 26th, 2008

ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ “നല്ല നാളേക്കു വേണ്ടി” എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.

ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ജോയിന്‍റ് സിക്രട്ടരി റ്റി. പി. അഷറഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് ബാച്ച് കുടുംബാംഗങ്ങളായ നൌഷാദ് ചാവക്കാട്, സുഹൈല്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നില്‍ ആഷര്‍ ചാവക്കാട് ഗസലുകള്‍ ആ‍ലപിച്ചു. നസ്നീന്‍ നാസ്സര്‍, ഷഹ്മ റഹിമാന്‍, റഷീദ്, ഷരീഫ് എന്നിവരും
ഗാനങ്ങള്‍ ആലപിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏക ദിന ചിത്രകലാ ക്യാമ്പ്‌

November 24th, 2008

യുവ കലാ സാഹിതി ഷാര്‍ജയുടെ വാര്‍ഷിക ആഘോഷങ്ങളോ ടനുബന്ധിച്ച്‌ സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏക ദിന ചിത്രകലാ ക്യാമ്പ്‌ ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ്‌ നാഷണല്‍ സ്ക്കൂളില്‍ വെച്ച്‌ നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 മണി വരെ. യു. എ. ഇ. യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ്‌ കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ്‌ 050-4978520 / 050-3065217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.

വരക്കുന്ന തിനുള്ള പേപ്പര്‍ ക്യാമ്പില്‍ വിതരണം ചെയ്യുന്നതാണ്‌. വരക്കുന്നതിനുള്ള വര്‍ണ്ണങ്ങളും ഉപകരണങ്ങളും സ്വയം കൊണ്ടു വരേണ്ടതാണ്‌.

പ്രവേശന ഫോറം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സുനില്‍രാജ്‌ കെ. (സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ)

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖലീല്‍ ബുഖാരി തങ്ങള്‍

November 24th, 2008

ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിന് അടുത്തുള്ള പള്ളിയില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ബോധന പ്രസംഗം നടത്തുന്നു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു

November 21st, 2008

യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ ‘കുഞ്ഞിരാമന്‍’, അല്‍ ഐന്‍ ഐ. എസ്. സി. യുടെ ‘ഗുഡ് നൈറ്റ്’, മാക് അബുദാബിയുടെ ‘മകുടി’, അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ ‘ചെണ്ട’, കല അബുദാബിയുടെ ‘ഭൂമീന്‍റെ ചോര’, ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ ‘സൂസ്റ്റോറി’, എപ്കോ ദുബായ് അവതരിപ്പിച്ച ‘സമയം’, ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ ‘ഇത്ര മാത്രം’ എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.

മികച്ച നാടകം : ഭൂമീന്‍റെ ചോര
നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം )
നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര)
മികച്ച സംവിധായകന്‍ : ലതീഷ് (സമയം)
രണ്ടാമത്തെ നാടകം : സമയം
രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി)
രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍)
സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട)

എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്.

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 11 of 29« First...910111213...20...Last »

« Previous Page« Previous « ജീവ കാരുണ്യം ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും : ഖലീല്‍ തങ്ങള്‍
Next »Next Page » ഏക ദിന ചിത്രകലാ ക്യാമ്പ്‌ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine