സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി

October 27th, 2008

കലാ സാഹിത്യ മേഖലയിലെ കെ. എം. സി. സി. അംഗങ്ങളെ പങ്കെടുപ്പിച്ച്, അബുദാബി സംസ്ഥാന കെ. എം. സി. സി. സര്‍ഗ്ഗ ധാര ഒരുക്കിയ ‘സര്‍ഗ്ഗ സംഗമം’ ശ്രദ്ധേയമായി. ചെയര്‍മാന്‍ പി. കെ. സഹദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. പ്രസിഡന്ട് അബ്ദുല്‍ കരീം പുല്ലാനി
സര്‍ഗ്ഗ സംഗമം ഉല്‍ഘാടനം ചെയ്തു. എ. പി. ഉമ്മര്‍, കെ. പി. ഷറഫുദ്ധീന്‍, യു. അബ്ദുള്ള ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോല്സാഹി പ്പിക്കുന്നതിനുമായി, വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. മാപ്പിള കലകളില്‍ പരിശീലനം , കലാ – സാഹിത്യ മല്‍സരങ്ങള്‍, ചര്‍ച്ചാ വേദികള്‍, കുടുംബ സംഗമങ്ങള്‍, ബാല വേദി രൂപീകരണം, പ്രസംഗ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു.

സര്‍ഗ്ഗ ധാര കണ്‍വീനര്‍ മജീദ്‌ അണ്ണാന്‍തൊടി പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. ജന. കണ്‍വീനര്‍ അടാട്ടില്‍ കുഞ്ഞാപ്പു സ്വാഗതവും, കണ്‍വീനര്‍ നാസ്സര്‍ നാട്ടിക നന്ദിയും പറഞ്ഞു.

വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചതില്‍, ഇടവേള റാഫി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ എന്നിവരുടെ മിമിക്രിയും കൊച്ചു കലാകാര ന്മാരായ യാസിര്‍ മൊയ്ദുട്ടി, മുഹമ്മദ് രഹീസ്, സംരീന്‍ തുടങ്ങിയവരുടെ ഹാസ്യ നുറുങ്ങ്കളും കാണികള്‍ക്ക് ഹൃദയം തുറന്നു ചിരിക്കാനുള്ള വക നല്കി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാപ്പിള പാട്ടിലെ പഴമയെ വീണ്ടെടുക്കണം : ജോസ് ബേബി

October 27th, 2008

കഴിഞ്ഞ കാലത്തെ നന്മകളെ നെഞ്ചോടടക്കി പ്പിടിച്ചു കൊണ്ടു മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവൂ എന്ന് കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി പ്രസ്താവിച്ചു. യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച ‘ഇഷാമുല്ല’ കേരളാ സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മാറ്റം നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കാലത്ത് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ മറന്നു കൊണ്ടുള്ള മാറ്റം അധിനിവേശ താല്പര്യങ്ങള്‍ക്ക നുസ്യതമാണെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ മറന്നുള്ള ഉപഭോഗ ത്യഷ്ണയാണ് വര്‍ത്തമാന കാലത്തെ വെല്ലു വിളിയെന്നും, ഇന്നു ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വൈതരണികള്‍ക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു.

പഴയ മാപ്പിള പ്പാട്ടുകള്‍ കോര്‍ത്തി ണക്കിയുള്ള ‘ഇഷാമുല്ല’യുടെ സുഗന്ധം ആസ്വദിക്കാനായി തിങ്ങി നിറഞ്ഞ കെ. എസ്. സി. അങ്കണത്തിലെ സംഗീത പ്രേമികളോട്, മലയാള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ മാപ്പിള പ്പാട്ടിന്റെ പഴമയെ വിസ്മരിക്കാന്‍ കഴിയില്ലെന്നും
ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഉല്‍ഘാടന സമ്മേളനത്തില്‍ ശ്രീ. ബാബു വടകര അദ്ധ്യക്ഷത വഹിച്ചു. യു. മാധവന്‍, കെ. ബി. മുരളി, കെ. കെ. രമണന്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എം. എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ പൊന്മള ബഷീര്‍ നയിച്ച ഇഷാമുല്ലയില്‍ യു. എ. ഇ. യിലെ അനുഗ്രഹീതരായ ഗായികാ ഗായകര്‍ അണി നിരന്നു.

പി. ചന്ദ്രശേഖരന്‍, കെ. പി. അനില്‍, സുബൈര്‍ മൂവാറ്റുപുഴ, കുഞ്ഞിലത്ത് ലക്ഷ്മണന്‍, കെ. കെ. ജോഷി, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ആര്‍. ജോഷി സ്വാഗതവും എം. സുനീര്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ വൈദ്യ പരിശോധന ഇല്ല

October 26th, 2008

ഖത്തര്‍ : ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്ന തൊഴിലാളികള്‍ അവരവരുടെ രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്ന നിയമം ഉടന്‍ നിലവില്‍ വന്നേക്കും. നിലവില്‍ ഖത്തറിലെത്തി ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് നിയമം. മാരകമായ സാംക്രമിക രോഗങ്ങളും രോഗ വാഹകരും രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.

അതാത് രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ ലാബുകള്‍ വഴിയാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ എംബസി വഴി സാക്ഷ്യപ്പെടിത്തിയാകും ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുകയെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

October 25th, 2008

ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.

നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിളാ പ്രവാസി സംഘം

October 24th, 2008

അബുദാബി : കുറ്റിപ്പുറം പഞ്ചായത്ത്‌ നിവാസികളുടെ അബുദാബിയിലെ പ്രവാസി കൂട്ടായ്മ ‘നിളാ പ്രവാസി സംഘം’ ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുപ്പതിന് അബുദാബി എയര്‍പോര്‍ട്ട്‌ റോഡിലെ യൂണിയന്‍ റസ്റ്റോറന്റ് ഹാളില്‍ ചേരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ എല്ലാ അബുദാബി നിവാസികളും പങ്കെടുക്കണമെന്ന് ജനറല്‍ സിക്രട്ടറി പത്ര ക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫൈസല്‍ കുറ്റിപ്പുറം 050 32 60 901

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 18 of 29« First...10...1617181920...Last »

« Previous Page« Previous « ബാച്ച് ചാവക്കാട് അനുശോചന യോഗം
Next »Next Page » സ്വര്‍ണ്ണ വില ഇടിഞ്ഞു; മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine