പുത്തന്‍ വേലിക്കര ഓണാഘോഷം

October 28th, 2008

പുത്തന്‍ വേലിക്കര പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഈ മാസം 31 വെള്ളിയാഴ്ച്ച ഷാര്‍ജയില്‍ നടക്കും. രാവിലെ 10 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സമീപത്തുള്ള പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍. റേഡിയോ ആര്‍ട്ടിസ്റ്റ് ശശികുമാര്‍ രത്നഗിരി മുഖ്യാതിഥി യായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 490 14 75 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം

October 27th, 2008

ദുബായ് : ഇക്കഴിഞ്ഞ ഓണ കാലത്ത് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ഓണ സൌഭാഗ്യം പ്രൊമോഷന്‍ പദ്ധതിയില്‍ മെഗാ സമ്മാനമായ മാഞ്ഞൂരാന്‍ ഹൌസിങ് ഫ്ലാറ്റിന് അര്‍ഹത നേടിയ എം. സലീമിന് ഫ്ലാറ്റിന്റെ താക്കോല്‍ സമ്മാനിച്ചു. ദുബായ് ഫുഡ് വേള്‍ഡ് റെസ്റ്റോറന്റ് ഹോളില്‍ നടന്ന സമ്മാന ദാന ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി , മാഞ്ഞൂരാന്‍ ഹൌസിങ് ഡയറക്ടര്‍ ജോണ്‍ മാഞ്ഞൂരാന്‍, റസിഡന്റ് മാനേജര്‍ അനുമോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനം സലീമിന് നല്‍കിയത്. ഉമ്മുല്‍ ഖുവൈനില്‍ ഒരു ഫ്ലോര്‍ മില്ലില്‍ ജോലി ചെയ്യുന്ന എം. സലീം നാട്ടില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്‌

October 27th, 2008

ദുബായ് : ലോക രാജ്യങ്ങള്‍ ഒരു സമുദായത്തെ തീവ്ര വാദികളും ഭീകര വാദികളുമായി മുദ്ര കുത്തുമ്പോള്‍, ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറുകയാണ് സഫിയ എന്ന ഉമ്മയുടെ ധീരത. ഇത്തരം നവോഥാന ചിന്തകള്‍ക്ക് മനുഷ്യ മനസ്സുകളെ സജ്ജമാക്കാന്‍ സര്‍ഗ്ഗ ധാര പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്കു മികച്ചതാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സബാ ജോസഫ്‌ അഭിപ്രായപ്പെട്ടു. ദുബായ് തൃശൂര്‍ ജില്ല സര്‍ഗ്ഗ ധാരയുടെയും, ഐക്യ രാഷ്ട്ര ദിനാചരണ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ
എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി
എന്നിവര്‍ സംസാരിച്ചു.

സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.

അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിളക്ക്‌; പുതിയ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു

October 27th, 2008

വിശുദ്ധ ഖുര്‍ ആന്‍, ഹദീസ്‌ മറ്റ്‌ ഇസ്‌ ലാമിക വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാര പ്രദമായ, പഠനാര്‍ഹമായ രീതിയില്‍ സംവിധാനിച്ച്‌ വിളക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ ബ്ലോഗില്‍ പോസ്റ്റിംഗ്‌ തുടങ്ങി. മുസ്വഫ എസ്‌. വൈ. എസ്‌. ദ അവ സെല്ലിന്റെ കീഴില്‍ പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ കെ. കെ. എം. സ അ ദിയായിരിക്കും ബ്ലോഗ്‌ നിയന്ത്രിക്കുകയും വായനക്കാരുടെ സംശയങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്യുക.

വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ്‌ മിദ്‌ ലാജ്‌ ആദ്യ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്ത്‌ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.

http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ്‌ . വായനക്കാര്‍ക്ക്‌ ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ – മെയിലില്‍ അയക്കാവുന്നതുമാണ്.‌

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ

October 27th, 2008

ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ അബുദാബി കൂട്ടായ്മ ‘ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന്‍’ പതിമൂന്നാമത് ജനറല്‍ ബോഡി യോഗം യൂണിയന്‍ റസ്റ്റൊറണ്ടില്‍ ചേര്‍ന്നു. എ. പി. മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ സ്വാഗതവും എം. വി. അബ്ദുല്‍ ലത്തീഫ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ബ്ലാങ്ങാട് മഹല്ലില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് താമസം മാറി പ്പോയ മഹല്ല് നിവാസികള്‍, കഴിഞ്ഞ കാലങ്ങളിലെ മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, കമ്മിറ്റിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത് മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ജെനറല്‍ ബോഡി വിലയിരുത്തി.

മുന്നൂറി ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്ലാങ്ങാട് ജുമാ അത്ത് പള്ളി, അതിന്റെ തനിമ നില നിര്‍ത്തി പുതുക്കി പണിയുവാന്‍ മുന്‍കയ്യെടുത്ത ജുമാ അത്ത് കമ്മിറ്റിയെ അസോസ്സിയേഷന്‍ പ്രശംസിച്ചു.

റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ. പി. മുഹമ്മദ് ശരീഫ് (പ്രസിഡന്ട്), എം. വി. അബ്ദുല്‍ ലത്തീഫ് (സിക്രട്ടറി ) പി. എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍ ), കെ. വി. ഫൈസല്‍, എ. സഹീര്‍ (ജോ. സിക്ര), പി. എം. മൂസ, എന്‍. പി. ഫാറൂക്ക് (വൈസ് പ്രസി), പി. എം. ഹാഷിക്, കെ. വി. ഷൌക്കത്ത് അലി, കെ. വി. അബ്ദുല്‍ ഖാദര്‍ എന്നിവരെ എക്സിക്യുട്ടീവ്‌ അംഗങ്ങളായും പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 17 of 29« First...10...1516171819...Last »

« Previous Page« Previous « സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി
Next »Next Page » വിളക്ക്‌; പുതിയ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine