ബാച്ച് ചാവക്കാട് അനുശോചന യോഗം

October 24th, 2008

ചാവക്കാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ബാച്ച് ചാവക്കാട്’ വൈസ് പ്രസിഡന്ട് ശ്രീ. ഇ. പി. അബ്ദുല്‍ മജീദിന്റെ (ഫാത്തിമ ഗ്രൂപ്പ്) പിതാവ് ഇ. പി. കുഞ്ഞവറു ഹാജി, എക്സിക്യുടിവ് മെമ്പര്‍ ഷബീര്‍ മാളിയെക്കലിന്റെ ഭാര്യാ മാതാവ് മരുതയൂര്‍ കടയില്‍ നഫീസ, മെമ്പര്‍ ഇ. പി. അബ്ദുല്‍ ലത്തീഫിന്റെ സഹോദരീ പുത്രന്‍ സാലി തിരുവത്ര എന്നിവരുടെ ദേഹ വിയോഗങ്ങളില്‍ ബാച്ച് ചാവക്കാട് എക്സി. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്ട് എ. കെ. അബ്ദുള്‍ ഖാദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി ജുലാജു സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സിക്രട്ടറി ശുക്കൂര്‍ കൊനാരത്ത് നന്ദി പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇരിഞ്ഞാലക്കുട പ്രവാസി ഓണാഘോഷം

October 24th, 2008

ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം ഒക്ടോബര്‍ 24 വെള്ളിയാഴ്ച ദേരയിലെ ഫ്ലോറ ഗ്രാന്റ്‌ ഹോട്ടലില്‍, അല്‍ റിഗ്ഗ റോഡ്‌, വെച്ച്‌ ആഘോഷിക്കുന്നതാണ്‌.

വിശിഷ്ട അതിഥികളായി കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി, ഡോ. ആസാദ്‌ മൂപ്പന്‍, ശ്രീ കരീം അബ്ദുള്ള, രമേശ്‌ പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്‌.

തദവസരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള തളിയപ്പാടത്ത്‌ അബ്ദുള്ള മെമ്മോറിയല്‍ എക്സലന്റ്‌ അവാര്‍ഡുകള്‍ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി വിതരണം ചെയ്യുന്നു. അവാര്‍ഡ്‌ ജേതാക്കള്‍: സെക്കന്ററി വിഭാഗം : പല്ലവി മേനോന്‍, ഹൈയര്‍ സെക്കന്ററി വിഭാഗം: ഫെറിന്‍ ബാബു, ഷീതു ജോജി ഊക്കന്‍, മായ മധു, ലിനറ്റ്‌ ചാക്കോ

ഓണാഘോഷ ത്തോടനു ബന്ധിച്ച്‌ റേഡിയോ ഏഷ്യ സംഗീത സംവിധായകന്‍ ശ്രീ. ശശിയുടെ നേതൃത്വത്തിലുള്ള ഗാന മേളയും, കേരള യുണിവേഴ്സിറ്റിയില്‍ തുടര്‍ച്ചയായി മൂന്നു തവണ കലാ തിലകവും ദൂരദര്‍ശന്‍ ബി – ഗ്രേഡ്‌ ആര്‍ട്ടിസ്റ്റുമായ ശ്രിമതി ഷീജ രാജിന്റെ നൃത്ത നൃത്യങ്ങളും, ഇരിഞ്ഞാലക്കുട പ്രവാസി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര ക്കളി, മറ്റു കലാ പരിപാടികള്‍, ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്‌.

ഏല്ലാ ഇരിഞ്ഞാലക്കുട പ്രവാസികളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതി അന്നേ ദിവസം യഥാ സമയം എത്തിച്ചേരണ മെന്നഭ്യ ര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 – 4978520 / 050 – 628837 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക

സുനില്‍രാജ്‌ കെ (ജനറല്‍ സെക്രട്ടറി)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെണ്മ കുടുംബ സംഗമം

October 24th, 2008

ദുബായ് : വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ “വെണ്മ യു. എ. ഇ.” യുടെ ഓണം – ഈദ് ആഘോഷങ്ങളുടെ
ഭാഗമായി സംഘടിപ്പിക്കുന്ന ‘വെണ്മ കുടുംബ സംഗമം’ ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന വെണ്മ കുടുംബ സംഗമത്തില്‍ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 566 38 17

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജോസ് ബേബി അബുദാബിയില്‍

October 24th, 2008

അബുദാബി യുവ കലാ സാഹിതിയുടെ പി. ഭാസ്കരന്‍ സ്മാരക മ്യുസിക് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഇഷാമുല്ല’ എന്ന പരിപാടിയുടെ ഉല്‍ഘാടനം ബഹു. കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി നിര്‍വ്വഹിക്കും. ഒക്ടോബര്‍ ‍24 വെള്ളിയാഴ്ച്ച രാത്രി 8:30 നു കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ നടക്കുന്ന ‘ഇഷാമുല്ല’ യില്‍ യു. എ. ഇ. യിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കും. പഴമയുടെ സുഗന്ധം പേറുന്ന മാപ്പിള പ്പാട്ടുകള്‍ അവതരി പ്പിക്കുന്നത് ഗായകന്‍ പൊന്മള ബഷീര്‍.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരവിന്ദന്‍ – സി. വി. ശ്രീരാമന്‍ അനുസ്മരണം

October 24th, 2008

അബുദാബി : പത്മരാജന്‍ സ്മാരക ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന അരവിന്ദന്‍ – സി. വി. ശ്രീരാമന്‍ അനുസ്മരണവും സി. വി. ശ്രീരാമന്‍റെ കഥയെ ആസ്പദമാക്കി അരവിന്ദന്‍ സംവിധാനം ചെയ്ത ലോക ശ്രദ്ധ പിടിച്ചു പറ്റിയ “വാസ്തുഹാര ” പ്രദര്‍ശനവും കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. ഒക്ടോബര്‍ 23 വ്യഴാഴ്ച രാത്രി 8:30നു നടന്ന പരിപാടി കെ. എസ്. സി. സാഹിത്യ വിഭാഗമാണ് സംഘടിപ്പിച്ചത്.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 19 of 29« First...10...1718192021...Last »

« Previous Page« Previous « പ്രവാസി വിവാഹ വീരന്മാരെ തേടി ഇന്റര്‍പോള്‍
Next »Next Page » ജോസ് ബേബി അബുദാബിയില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine