ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍

October 22nd, 2008

ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.

ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍

October 22nd, 2008

ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.

ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് സിറ്റി : കൊച്ചി ഉഴലുന്നു, മാള്‍ട്ട സ്മാര്‍ട്ടാകുന്നു

October 22nd, 2008

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി തടസങ്ങളില്‍ പെട്ട് ഉഴലുമ്പോള്‍ ടീകോമിന്‍റെ തന്നെ മാര്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നേറുന്നു. ദുബായില്‍ നടക്കുന്ന ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ മാള്‍ട്ട പദ്ധതിയുടെ മോഡലും മറ്റ് അനുബന്ധ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

ദുബായില്‍ നടക്കുന്ന ജൈടെക്സില്‍ ടീകോം പവലിയനിലെ മുഖ്യ ആകര്‍ഷണവും മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെയാണ്. ഒരേ സമയത്താണ് കൊച്ചി, മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ടീം കോം അധികൃതരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോകാന്‍ കൊച്ചി പദ്ധതിക്ക് ഇതു വരെ സാധിച്ചിട്ടില്ല.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം മാള്‍ട്ട പദ്ധതിയുടെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കുമെന്ന് ടീ കോം അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങളുടേയും മറ്റ് സൗകര്യങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനകം ഓഫീസുകള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഭൂമി കൈമാറ്റം മുതല്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി വരെയുള്ള നിരവധി കാര്യങ്ങളാണ് കൊച്ചി പദ്ധതി ഇഴയാന്‍ കാരണം. പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കാനാവൂ എന്നാണ് ടീകോം അധികൃതരുടെ നിലപാട്.

ഇവാഞ്ചലിന്‍ ജേക്കബ്ബ്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസ്

October 20th, 2008

മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന “മലബാര്‍ പ്രവാസി ദിവസ്” ഷാര്‍ജ ഇന്‍ഡ്യന്‍ അസ്സോസ്സി യേഷനില്‍ നവംബര്‍ 14 വെള്ളിയാഴ്ച നടക്കുന്നതിന്റെ മുന്നോടിയായി, അബുദാബി പ്രചരണ യോഗം കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച വൈകീട്ട് നടന്നു. കെ. എസ്. സി. പ്രസിഡന്റ് ശ്രീ. കെ. ബി. മുരളി യോഗം ഉല്‍ഘാടനം ചെയ്തു. എം. പി. സി. സി. പ്രസിഡന്റ് ശ്രീ. കെ. എം. ബഷീര്‍ അദ്ധ്യക്ഷനായിരുന്നു.

ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ഇന്‍ഡ്യാ സോഷ്യല്‍ സെന്റര്‍ സിക്രട്ടറി. അബ്ദുല്‍ സലാം, റസ്സാക് ഒരുമനയൂര്‍, അബ്ദുല്ല ഫറൂഖി, ഇ. പി. സുനില്‍, അയൂബ് കടല്‍മാട്, സക്കീര്‍ ഹുസ്സൈന്‍, ഷരീഫ് മാറഞ്ചേരി, ചന്ദ്രശേഖരന്‍, വി. ടി. വി. ദാമോദരന്‍ തുടങ്ങി അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു. ബാബു വടകര സ്വാഗതവും കെ. പി. മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.

മലബാര്‍ പ്രവാസി ദിവസ് വിജയിപ്പി ക്കുന്നതിനായി അബുദാബി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധി കാരികളായി ബാവ ഹാജി, കെ. ബി. മുരളി, അബ്ദുല്‍ സലാം, അബ്ദുല്ല ഫറൂഖി, പള്ളിക്കല്‍ ശുജാഹി എന്നിവരേയും തിരഞ്ഞെടുത്തു. വി. റ്റി. വി. ദാമോദരന്‍ (ചെയര്‍മാന്‍), സമീര്‍ ചെറുവണ്ണൂര്‍ (കണ്‍വീനര്‍)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജ പുസ്തക മേളയില്‍ ഡി.സി. യും

October 20th, 2008

ഷാര്‍ജ ലോക പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഡി.സി. ബുക്സും പങ്കെടുക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 7 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തക മേള. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുന്ന ഇന്തയിലെ ആദ്യ ഭാഷാ പ്രസാധകരാണ് ഡി.സി. ബുകുസ്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 21 of 29« First...10...1920212223...Last »

« Previous Page« Previous « വടകര പ്രവാസി ഫോറം ധന സഹായം നല്‍കി
Next »Next Page » മലബാര്‍ പ്രവാസി ദിവസ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine