മുസ്വഫ : ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു. എ. ഇ. യുടെ മുഖ മുദ്രയെന്ന് കെ. കെ. എം. സ അദി പറഞ്ഞു. യു. എ. ഇ. യുടെ 37 മത് നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നില കൊള്ളേണ്ട ആവശ്യകത സ അദി ഓര്‍മ്മിപ്പിച്ചു.
മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത് 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്. വൈ. എസ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്, മിദ്ലാജ് തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ പ്രകീര്‍ത്തിച്ച് രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു.
മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ് മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട് സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.
– ബഷീര്‍ വെള്ളറക്കാട്


അബുദാബി : ദേശീയ ദിനത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. അതിന്‍റെ ഭാഗമായി അബുദാബിയില്‍ രാത്രി 8.35 മുതല്‍ 45 മിനിറ്റ് നീണ്ടു നിന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും നടന്നു. ആകാശ ച്ചെരുവില്‍ പൂക്കളങ്ങള്‍ വിരിയിച്ച ഈ ദ്യശ്യ വിരുന്ന് സ്വദേശികളും വിദേശികളും അടങ്ങിയ ജന ലക്ഷങ്ങള്‍ അബുദാബി കോര്‍ണീഷില്‍ ആസ്വദിച്ചു. ദേശീയ പതാകയിലെ വെള്ളയും പച്ചയും ചുവപ്പും നിറങ്ങളില്‍ കറുത്ത മാനത്ത് പൂക്കള്‍ പൊട്ടി വിരിഞ്ഞപ്പോള്‍ കാണികള്‍ ആഹ്ലാദത്തോടെ, ഹര്‍ഷാരവത്തോടെ ആസ്വദിക്കു കയായിരുന്നു.
ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
ദുബായ്: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി ജനുവരി 17ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കും. സിനിമ, സംഗീത ആല്‍ബം എന്നിവയില്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനായ ശ്രീകുമാര്‍ കേരളത്തിലും ഇന്ത്യക്കു പുറത്തുമുള്ള സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമാണ്. ഇംഗ്ലണ്ട്, റഷ്യ, ജപ്പാന്‍, പാരീസ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രീകുമാര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
