അബുദാബി : ശക്തി തിയേറ്റേഴ്‌സിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ഇടപ്പള്ളി വടക്കും ഭാഗം പോളക്കാട്ട് ശക്തി വീട്ടില്‍ എം. ആര്‍. സോമ സുന്ദരന്‍ പിള്ള (എം. ആര്‍. സോമന്‍-75) അന്തരിച്ചു.
1979-ല്‍ ശക്തി തിയേറ്റേഴ്‌സ് രൂപ വത്കരിക്കുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച അദ്ദേഹം, 18 വര്‍ഷം ശക്തി തിയറ്റേഴ്‌സിന്റെയും കേരള സോഷ്യല്‍ സെന്ററിന്റെയും ഭാരവാഹിത്വം വഹിച്ചു. ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റും ഫ്രണ്ട്‌സ് ലൈബ്രറി പ്രസിഡന്റും ഇടപ്പള്ളി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി (ഇഫാസ്) രക്ഷാധികാരി യുമായിരുന്നു.
1957-ല്‍ ഇടപ്പള്ളി വടക്കും ഭാഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ഫ്രണ്ട്‌സ് ലൈബ്രറി യുടെ ആദ്യ ജനറല്‍ സെക്രട്ടറി യായിരുന്ന അദ്ദേഹം 1969-ല്‍ കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ജോലി യില്‍ പ്രവേശിച്ച തോടെ ഫൈബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി. ഐ. ടി. യു.) ജനറല്‍ സെക്രട്ടറി യായി. പിന്നീട് മധ്യപ്രദേശില്‍ ജോലി ചെയ്യുന്ന തിനിടെ 1979-ല്‍ അബുദാബി യില്‍ ജോലിക്കെത്തി യതോടെ ഇവിടെയും സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പത്മജ യാണ് ഭാര്യ. മകള്‍ : കീര്‍ത്തി. പി. എന്‍. ശങ്കര നാരായണന്‍, എം. എന്‍. ഹരിഹരന്‍ പിള്ള, പരേതനായ അച്യുതന്‍പിള്ള, നന്ദ കുമാര്‍ എന്നിവര്‍ സഹോദര ങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഇടപ്പള്ളി കുന്നുംപുറത്ത് വീട്ടു വളപ്പില്‍ നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary