ഭരത് മുരളി പുരസ്കാരം പുന്നയൂര്‍ക്കുളം സൈനുദ്ദീനും കൃഷ്ണ കുമാറിനും

November 23rd, 2009

Punnayurkulam-Zainudheenതൃശ്ശൂര്‍ : അനശ്വര പ്രതിഭ ഭരത് മുരളിയുടെ സ്മരണയ്ക്കായി മനസ്സ് സര്‍ഗ്ഗ വേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് സംവിധായകന്‍ കൃഷ്ണ കുമാര്‍ (പ്രഥമ ചിത്രം – ചിത്ര ശലഭങ്ങളുടെ വീട്), e പത്രം കോളമിസ്റ്റും, പ്രവാസി കഥാ കൃത്തുമായ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ (ആദ്യ കഥാ സമാഹാരം – ബുള്‍ ഫൈറ്റര്‍) എന്നിവര്‍ അര്‍ഹരായി. 5001 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
 
എം സി. രാജ നാരായണന്‍ ചെയര്‍മാനും, ഡോ. വി. മോഹന കൃഷ്ണന്‍, കെ. പി. ജയ കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
 
ഡിസംബര്‍ 13-‍ാം തീയ്യതി തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കുമെന്ന് മനസ്സ് സര്‍ഗ്ഗ വേദി ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ എം. സി. രാജ നാരായണന്‍ എന്നിവര്‍ അറിയിച്ചു.
 
സൈനുദ്ദീന്‍ പുന്നയൂര്‍കുളം e പത്രത്തില്‍ “പള്‍സ് – ഗള്‍ഫിന്റെ തുടിപ്പുകള്‍” എന്ന കോളം കൈകാര്യം ചെയ്യുന്നു.
 
 


Punnayurkulam Zainudheen gets Bharath Murali Award


 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പാറപ്പുറത്ത് പുരസ്കാരം

November 23rd, 2009

ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറു കഥാ മത്സരം നടത്തുന്നു.
 
ഡിസംബര്‍ 20ന് മുന്‍പ് സുനില്‍ പാറപ്പുറത്ത്, പാറപ്പുറം ഫൌണ്ടേഷന്‍, പി. ബി. നമ്പര്‍ 32585, ഷാര്‍ജ, യു.എ.ഇ. എന്ന വിലാസത്തില്‍ രചനകള്‍ അയക്കണമെന്ന് ഭാരവാഹികളായ പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, റോജിന്‍ പൈനും‌മൂട് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5457397, 055 3911800 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
 
വിജയികളെ ജനുവരി ആദ്യ വാരം ദുബായില്‍ നടക്കുന്ന പാറപ്പുറത്ത് അനുസ്മരണ സമ്മേളനത്തില്‍ ആദരിക്കും.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ പതിപ്പ്‌

May 29th, 2008

unicode-malayalam-bible-epathram

കൈപ്പള്ളി എന്ന ബ്ലോഗറുടെ പ്രതിഭയും, ഇച്ഛാശക്തിയും വെളിവാക്കുന്ന നെറ്റിലെ അത്ഭുതങ്ങളില്‍ ഒന്നാണ് യൂണിക്കോഡ് മലയാളം ബൈബിള്‍. യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ പതിപ്പ്‌ പ്രവര്‍ത്തിച്ച് തുടങ്ങി.

പുതിയ സൌകര്യങ്ങള്‍:

1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍ക്കും  പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം.
2) Registration ഒന്നും ഇല്ലാതെ തന്നെ അവസാനം വായിച്ച page തുറന്നു കാണിക്കും.
3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്.
4) Microsoftന്റെ Technology യില്‍ നിന്നും വിട്ടു മാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.
5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം.
6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 2 of 212

« Previous Page « വിദ്യ കൊണ്ട്‌ പ്രബുദ്ധരായി
Next » കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ – ഒരവലോകനം -നിത്യന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine