കഥകളി കലാകാരന്‍ സഹൃദയരുടെ സഹായം തേടുന്നു

June 17th, 2010

ശ്രീ. കലാമണ്ഡലം അച്യുത വാര്യരെ പരിചയമില്ലാത്തവര്‍ കഥകളി ആസ്വാദകരില്‍ അധികമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ കഥകളി വാദ്യ കലാകാരന്മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കലാകാരനാണ്‌ ശ്രീ. അച്ചുത വാര്യര്‍. ഭാര്യയോടും (ബിന്ദു / 38 വയസ്) രണ്ട് കുട്ടികളോടുമൊപ്പം (ശ്രീരാജ് / 12, അമൃത / 10‍) ആലപ്പുഴയില്‍ കളര്‍കോട്ട് ഇപ്പോളദ്ദേഹം കഴിഞ്ഞു വരുന്നു. ചില സങ്കടകരമായ കാരണങ്ങളാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ്‌ അദ്ദേഹമിന്നുള്ളത്.

ഒരു കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയെ പാടെ തകര്‍ക്കുന്ന വിപത്താണ്‌ രോഗങ്ങള്‍. രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൂടുന്നതനുസരിച്ച് കുടുബത്തിന്‍റെ താളവും പിഴയ്‍ക്കുന്നു. ശ്രീ. അച്ചുത വാര്യരുടെ കുടൂംബം ഇന്നു വന്നു പെട്ടിരിക്കുന്ന അവസ്ഥയും വ്യത്യസ്തമല്ല. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കല്ല് (Gallstone) മൂലമുണ്ടാവുന്ന ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് (Chronic Pancreatitis) എന്ന അസുഖമാണ്‌ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് പിടി പെട്ടിരിക്കുന്നത്. ഇത് ഡയബെറ്റിസിനും (Diabetes Mellitus) കാരണമായി.

തുടക്കത്തില്‍ ചെറിയ വയറു വേദനയും മറ്റുമായി തുടങ്ങിയത് (ആഗസ്റ്റ്, 2009) പിന്നീട് നീണ്ടു നില്‍ക്കുന്ന വേദനയും തുടര്‍ച്ചയായ ശര്‍ദ്ദിലുമായി മാറി. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്‌ ആദ്യമായി ഇതിന്‌ ചികിത്സ തേടിയത്. രോഗ നിര്‍ണയത്തിലെ പിഴവ്, ശരിയായ പരിചരണത്തിന്‍റെ അഭാവം എന്നിവ നിമിത്തം ഗുരുതരാവസ്ഥ യിലായ ബിന്ദുവിനെ പിന്നീട് ഈ രോഗത്തിന്‌ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഉള്ളിലെ പഴുപ്പ് നിശ്ശേഷം മാറ്റുവാനുള്ള ഇഞ്ചക്ഷനും മറ്റ് മരുന്നുകളും നല്‍കിയതിനാല്‍ ഗുരുതാവസ്ഥയില്‍ നിന്നും അന്ന് കരകേറുവാന്‍ സാധിച്ചു. സര്‍ജറി നടത്തി പാന്‍ക്രിയാസിലെ കല്ല് നീക്കം ചെയ്യേണ്ട തുണ്ടായിരുന്നെങ്കിലും രോഗിയുടെ ആരോഗ്യനില അതിനനുവദിച്ചിരുന്നില്ല. ഒരു മാസം നാലായിരം രൂപയ്ക്ക് മേല്‍ മരുന്നിനു മാത്രം ചിലവാക്കിയാണ്‌ പിന്നീടുള്ള മാസങ്ങള്‍ അച്യുത വാര്യരുടെ കുടുംബം തള്ളി നീക്കിയത്.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകവേയാണ്‌ കഴിഞ്ഞ ദിവസം രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. ഉടന്‍ തന്നെ ലേക്ക് ഷോറില്‍ എത്തിക്കുകയും വിദഗ്ദ്ധ സഹായം തേടുകയും ചെയ്തു. പരിശോധനയില്‍ കല്ല് കൂടുതല്‍ വളര്‍ന്നിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തുക എന്നതു മാത്രമേ ഒരു പരിഹാരമു ണ്ടായിരുന്നുള്ളൂ. നടത്തിയില്ലായെങ്കില്‍ ഇത് പാന്‍ക്രിയാറ്റിക് ക്യാന്‍സറായി (Pancreatic Cancer) മാറുവാനുള്ള സാധ്യതയും ഏറെയായിരുന്നു. ആദ്യ ഘട്ടം ചികില്‍സയുടേയും തുടര്‍ന്ന് ഓരോ മാസത്തേക്കുമുള്ള മരുന്നുകളുടേയും സാമ്പത്തിക ബാധ്യത തന്നെ താങ്ങുവാന്‍ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന്‌ ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഥകളി രംഗത്തുള്ള കലാകാരന്മാരുടേയും സുമനസ്സുകളുടേയും സഹായത്താല്‍ പ്രാരംഭ തുക കണ്ടെത്തി ഓപ്പറേഷന്‍ കഴിഞ്ഞ ദിവസം നടത്തുവാന്‍ സാധിച്ചു. ഒന്നര – രണ്ട് ലക്ഷത്തിനിടയില്‍ ഓപ്പറേഷനും മറ്റ് ആശുപത്രി ആവശ്യങ്ങള്‍ക്കുമായി ചിലവാക്കേണ്ടി വരുമെന്ന് കരുതുന്നു. ലേക്ക് ഷോറിലെ ഡോ. ഫിലിപ്പ് അഗസ്റ്റ്യന്‍റെയും, സര്‍ജന്‍ ഡോ. എച്ച്. രമേഷിന്‍റെയും ചികിത്സയില്‍ ബിന്ദു ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

ഭാര്യയുടെ അസുഖങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ വിഷമിപ്പിക്കുന്നതാണ്‌ മകന്റെ ആരോഗ്യ പ്രശ്നങ്ങളും. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം (Ventricular Septal Defect), തൈറോയിഡ് ഗ്രന്ഥിയുടെ ജന്മനായുള്ള അഭാവം (Hypothyroidism) എന്നീ ആരോഗ്യ പ്രശ്നങ്ങളാണ്‌ മകനുള്ളത്. പുട്ടപര്‍ത്തിയില്‍ ചികത്സ ലഭിച്ചു വരുന്ന മകന്റെ ആരോഗ്യ പരിപാലനത്തിനും വക കണ്ടെത്തേണ്ടതുണ്ട്. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം കണ്ടെത്തി വളരെ ചെറുതിലെ മകള്‍ക്കും ഓപ്പറേഷന്‍ നടത്തിയിരുന്നു. കലാരംഗത്തു നിന്നുമുള്ള വരുമാനം ഒന്നു കൊണ്ടു മാത്രം മുന്നോട്ടു പോവുക ദുഷ്കരമായ ഒരു അവസ്ഥയിലാണ്‌ ഈ കുടുംബം ഇന്നുള്ളത്.

അദ്ദേഹത്തെ ഈയൊരു അവസ്ഥയില്‍ നിന്നും കരകേറ്റുവാനായി, കഴിവും സാഹചര്യവുമുള്ളവര്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടുവാനുള്ള മാര്‍ഗങ്ങളും, നേരിട്ട് പണമടക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ള ഫെഡറല്‍ ബാക്ക് അക്കൌണ്ട് വിവരങ്ങളും ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംഭാവന വളരെ ചെറുതായി ക്കൊള്ളട്ടെ, അതു നല്‍കുവാന്‍ മനസു വെയ്ക്കുക. ഈ രീതിയില്‍ ചെറിയ സംഭാവനകള്‍ നല്‍കുവാന്‍ കുറേയധികം പേര്‍ തയ്യാറായാല്‍, ‘പലതുള്ളി പെരുവെള്ളം’ എന്നു പറയുമ്പോലെ പിടിച്ചു നില്‍ക്കുവാനൊരു തുക അദ്ദേഹത്തിന്‌ ലഭിക്കുമെന്ന് തീര്‍ച്ചയായും കരുതാം.

കലാമണ്ഡലം അച്ചുത വാര്യര്‍
കളര്‍കോട്, സനാതനപുരം പി.ഓ.
ആലപ്പുഴ, കേരളം – 688003
മൊബൈല്‍: +91 98470 99914

ബാങ്ക് അക്കൌണ്ട്:

Name: BINDU P I
Bank: FEDERAL BANK
Branch: KALARCODE
Address: Sanatanapuram P.O., Alappuzha
Account No.: 12690100156763
Account Type: SBA
IFSC Code: FDRL0001269

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തൊഴിലാളികള്‍ക്ക്‌ ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌

June 17th, 2010

iris-scan-dubaiദുബായ്‌ : വ്യപാര പങ്കാളിയുടെ ബന്ധുക്കള്‍ ക്കെതിരെ കമ്പനിയുടമ നല്‍‌കിയ വ്യജ പരാതിയില്‍‌ യു. എ. ഇ. യില്‍ നിന്നും‌ ആ ജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തി, കണ്ണ്‌ ഉള്‍പ്പെടെ സ്കാന്‍‌ ചെയ്ത്‌ ജയിലില്‍‌ കിടന്ന്‌, നാട്‌ കടത്തലിന് വിധേയമാക്കപ്പെട്ട കോഴിക്കോട്‌ സ്വദേശികളായ ജിതിന്‍ ജോസ്, ബിനു തോമസ്, പോള്‍ ജോസഫ്‌ എന്നിവര്‍ക്ക് ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌ ലഭിച്ചു.

2002‌‌-ലാണ് കൊല്ലം‌ കൊട്ടാരക്കര സ്വദേശിയായ മ. ജോ. (പേര് വെളിപ്പെടുത്തുന്നില്ല) യും കോഴിക്കോട്‌ പശുക്കടവ്‌ സ്വദേശി പ്രസാദ്‌ ഫിലിപ്പും‌ ചേര്‍‌ന്ന്‌ തുല്യ പങ്കാളിത്തത്തോടെ ദുബായില്‍‌ ഒരു ഇലക്ട്രിക്കല്‍‌ കമ്പനി തുടങ്ങിയത്‌. മ. ജോ. യുടെ ഭാര്യയുടെ പേരിലായിരുന്നു കമ്പനി. കമ്പനി വരുമാനത്തില്‍ വന്‍‌ വര്‍‌ദ്ധന വുണ്ടായതോടെ തര്‍‌ക്കങ്ങള്‍ ഉണ്ടാവുകയും‌, 2008 ജൂണില്‍‌ പ്രസാദ്‌ ഫിലിപ്പ്‌ മുടക്കിയ തുക മടക്കി നല്‍കി, മ. ജോ. കമ്പനി സ്വന്തമാക്കു കയുമായിരുന്നു.

തുടര്‍‌ന്ന്‌ പരസ്പര ധാരണയില്‍,‌ പ്രസാദ്‌ ഫിലിപ്പ്‌ ഉള്‍പ്പെടെ ജിതിന്‍‌ ജോസ്‌, ബിനു തോമസ്, പോള്‍ ജോസഫ്‌ എന്നിവരുടെ വിസ ഒന്നിച്ച്‌ ക്യാന്‍‌സല്‍‌ ചെയ്യണമെന്ന്‌ ആവശ്യ പ്പെട്ടെങ്കിലും‌ വ്യപാര പങ്കാളിയായ പ്രസാദ്‌ ഫിലിപ്പിന്റെ വിസ ക്യാന്‍‌സല്‍‌ ചെയ്ത ശേഷം‌, ബന്ധുക്കളായ മൂന്ന്‌ പേരുടെയും‌ വിസ പിന്നീട്‌ ക്യാന്‍‌സല്‍‌ ചെയ്ത്‌ തരാമെന്ന്‌ മ. ജോ. പറഞ്ഞു വിശ്വസിപ്പി ക്കുകയായിരുന്നു. എന്നാല്‍‌ തൊഴില്‍‌ ചെയ്യുന്നതില്‍ നിന്നും‌ താമസ സ്ഥലത്തു നിന്നും‌ തൊഴിലാളി കളെ മാറ്റി നിര്‍‌ത്തി, തൊഴില്‍‌ വകുപ്പിലും‌ എമിഗ്രേഷന്‍‌ വകുപ്പിലും‌ ഓടിപ്പോയതായി വ്യാജ പരാതി നല്‍‌കി ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തനുള്ള നടപടി സ്വീകരിക്കുകയാണ് ഇയാള്‍ ചെയ്തത്. എമിഗ്രേഷനില്‍‌ ഓടിപ്പോയ പരാതി ഉള്ളതിനാല്‍‌ മറ്റു കമ്പനിയില്‍‌ ജോലി ചെയ്യാനോ, ഭയം‌ മൂലം‌ താമസ സ്ഥലത്തു നിന്നും‌ പുറത്തു പോകാനോ പറ്റിയില്ലെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു.

ഒന്നര വര്‍‌ഷത്തില്‍‌ കൂടുതലായി താമസ സൌകര്യവും‌, ഭക്ഷണവും‌, കേസ് നടത്തിപ്പിനുള്ള ചെലവും‌ ബന്ധു കൂടിയായ പ്രസാദ്‌ ഫിലിപ്പാണ് നല്‍കി വന്നത്‌. ഭീമമായ തുക നല്‍കി തുടക്കത്തില്‍ തന്നെ മറ്റൊരു വക്കീലിനെ കേസ് ഏല്‍‌പ്പിച്ചെങ്കിലും‌, കേസുകള്‍ എല്ലാം‌ തന്നെ പരാജയ പ്പെടുകയായിരുന്നു. കേസ് നടത്തിയ വക്കീലിന്റെ നിര്‍‌ദ്ദേശ പ്രകാരം‌ എമിഗ്രേഷനില്‍ കീഴടങ്ങി, കണ്ണ്` സ്കാന്‍‌ ചെയ്ത്‌, ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തിയ പാസ്സ്‌പോര്‍‌ട്ട്‌ സ്വീകരിച്ച്‌, ജയിലില്‍ കിടന്ന്‌, നാട്ടിലേക്ക്‌ പോകാന്‍‌ ഒരുങ്ങിയ പ്പോഴാണ് സാമൂഹ്യ പ്രവര്‍‌ത്തകനായ റെജി വര്‍‌ഗീസ്‌ മുഖേന യുണൈറ്റഡ്‌ അഡ്വക്കേറ്റ്‌സിലെ സലാം പാപ്പിനിശ്ശേരിയെ ഇവര്‍ സമീപിച്ചത്‌. മുന്‍‌ വ്യാപാര പങ്കാളിയോടുള്ള വൈരാഗ്യം‌ തീര്‍‌ക്കാന്‍‌ വേണ്ടിയാണ് മ. ജോ. ബന്ധുക്കളായ മൂന്ന്‌ തൊഴിലാളികളെ വ്യാജ പരാതി നല്‍‌കി ജയിലില്‍‌ കിടത്തി, ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്താന്‍‌ നടപടി എടുത്തതെന്ന കാര്യം‌ രേഖാമൂലം‌ ദുബായ്‌ തൊഴില്‍‌ വകുപ്പിലെ ഉന്നതാധി കാരികളെയും‌, എമിഗ്രേഷന്‍‌ വകുപ്പിനെയും‌ തൊഴിലാളികള്‍ നല്‍കിയ പവര്‍‌ ഓഫ്‌ അറ്റോര്‍‌ണി മുഖേന സലാം‌ പാപ്പിനിശ്ശേരി തന്നെ നേരിട്ട്‌ ധരിപ്പിച്ചു. തൊഴിലാളികള്‍ മൂന്ന്‌ പേരും‌ പ്രസാദ്‌ ഫിലിപ്പിന്റെ ബന്ധുക്കളാണെന്ന്‌ തെളിയിക്കാന്‍‌, കോഴിക്കോട്‌ പശുക്കടവ്‌ സെന്‍റ് തെരേസാസ് പള്ളിയിലെ ഇടവക വികാരി ഫാദര്‍‌ ജോസിന്റെ സാക്ഷി പത്രം‌ സഹായകരമായി. മ. ജോ. യെ എമിഗ്രേഷന്‍‌ വകുപ്പ്‌ സമന്‍‌സ്‌ അയച്ച്‌ വരുത്തി തൊഴിലാളി കള്‍ക്കെതിരെ നല്‍‌കിയ പരാതി പിന്‍‌വലിക്കാന്‍‌ ആവശ്യപ്പെട്ടെങ്കിലും‌, കമ്പനി സ്പോണ്‍സറായ അറബിയേയും‌ കൂട്ടി വന്ന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍‌പ്പെടുത്തി, നാട്ടിലേക്ക്‌ കയറ്റി അയക്കാന്‍‌ രേഖാമൂലം‌ പരാതി സമര്‍‌പ്പിക്കുക യായിരുന്നു. എന്നാല്‍‌ എമിഗ്രേഷന്‍‌ വകുപ്പിലെ ഉന്നതാധി കാരികള്‍ ഇടപെടുകയും‌, സലാം‌ പാപ്പിനിശ്ശേരി മുഖേന സമര്‍‌പ്പിച്ച രേഖകള്‍ പരിശോധിച്ച്‌ എമിഗ്രേഷന്‍‌ വകുപ്പ്‌ കണ്ണ്‌ സ്കാന്‍‌ ചെയ്തത്‌ പിന്‍‌വലിച്ച്‌, ഭീമമായ പിഴ ഒഴിവാക്കി, ജയിലില്‍ കിടത്താതെ, ആജീവനാന്ത വിലക്കില്‍‌ നിന്നും‌ തൊഴിലാളികളെ ഒഴിവാക്കുകയായിരുന്നു.

ജീവിതത്തില്‍‌ ഒരിക്കലും‌ യു. എ. ഇ. യില്‍ തിരിച്ചെത്താന്‍‌ സാധിക്കില്ല എന്നു കരുതിയ തങ്ങള്‍ക്ക്‌ നിയമ പോരാട്ടത്തിലൂടെ ആജീവനാന്ത വിലക്കില്‍‌ നിന്നും‌ മോചനം‌ ഉണ്ടായത്‌, നിയമ പ്രതിനിധി സലാം‌ പാപ്പിനിശ്ശേരിയുടെ കരുതലോടെയുള്ള ഇടപെടലാണെന്ന്‌ മൂവരും‌ നന്ദിയോടെ പറയുന്നു.

പ്രതീഷ്‌ പ്രസാദ്‌

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരുണ്‍ ദേവിന്റെ ശസ്ത്രക്രിയക്ക് സഹായിക്കാം

May 12th, 2010

arun-devകൂലിപ്പണിക്കാരനായ മനോജിന്റെയും ഷൈനിയുടെയും മകനാണ് ജന്മനാ ബധിരനും മൂകനുമായ അരുണ്‍ ദേവ്. മൂന്ന് വയസിനുള്ളില്‍ വിദഗ്ദ്ധ ശസ്ത്രക്രിയ നടത്തിയാല്‍ തങ്ങളുടെ മകന്റെ സംസാര ശേഷിയും കേള്‍വി ശക്തിയും ലഭിക്കും എന്ന ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അരുണിന്റെ ചികില്‍സ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്ക് വേണ്ട ആറര ലക്ഷം രൂപ പെയിന്റിംഗ് തൊഴിലാളിയായ മനോജിന് ചിന്തിക്കാന്‍ കഴിയുന്നതല്ല. ഇത്രയും നാളത്തെ ചികില്‍സ തന്നെ നടത്തിയത് സുഹൃത്തുക്കളും നാട്ടുകാരും സ്വരൂപിച്ച് നല്‍കിയ അര ലക്ഷം രൂപ ഉപയോഗിച്ചാണ്. ഒരു ദിവസത്തെ ആശുപത്രി ചിലവ് 150 രൂപയോളം വരും.

അരുണിന് മൂന്ന് വയസു തികയാന്‍ ഇനി ഒരു മാസം കൂടി മാത്രം. അതിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരുണ്യത്തിന്റെ കൈകളുമായി ആരെങ്കിലുമൊക്കെ തങ്ങളുടെ അടുക്കലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അരുണിനെ ചികില്‍സിച്ച ഡോക്ടറുടെ എഴുത്താണ് താഴെ കൊടുത്തിരിക്കുന്നത്‌.

arundev

അരുണിനെ സഹായിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് പുന്നപ്പാല സര്‍വീസ്‌ സഹകരണ ബാങ്കില്‍ എസ്. ബി. 5122 നമ്പര്‍ അക്കൌണ്ടിലും എസ്. ബി. ടി. യുടെ എസ്. ബി. 67108742252 നമ്പര്‍ അക്കൌണ്ടിലും സഹായങ്ങള്‍ എത്തിക്കാം.

(അയച്ചു തന്നത് : രാജീവ്‌ ചേലനാട്ട്)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിദ്ദയില്‍ മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍

April 29th, 2010

ജിദ്ദയില്‍ കഴിഞ്ഞ ഒരാഴ്ചയായി മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി ചെമ്മങ്കോട് മുനവ്വര്‍, ഭാര്യ സമിത, പത്ത് വയസായ മകള്‍ മുര്‍ഷിദ, ഏഴ് വയസായ മകന്‍ മുര്‍ഷിദ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. റുവൈസില്‍ ബാര്‍ബറായി ജോലി ചെയ്യുകയായിരുന്നു മുനവ്വര്‍. വെള്ളിയാഴ്ച മക്കയില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നതായി സഹോദരി ഭര്‍ത്താവ് ഷാജി പറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 056 8636 246 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മടക്ക യാത്രയ്ക്കുള്ള പ്രതീക്ഷയുമായി അബൂബക്കര്‍

April 13th, 2010

aboobackerഷാര്‍ജ: രോഗം വഴി മുടക്കിയ ജീവിതമാണ് കാസര്‍കോഡ് കളനാട് സ്വദേശി അയ്യങ്കോല്‍ അബൂബക്കറിന്റെത്. നാല്പ്പത്തി നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ അവസാന നാളുകളില്‍ രോഗത്തിന്റെ അവശതയില്‍ ജന്മ നാട്ടിലേയ്ക്കു മടങ്ങാനാവാതെ ദുരിതം അനുഭവിക്കു കയാണ് ഈ അറുപത്താ റുകാരന്‍.
 
1966-ല് ഖോര്ഫഘാനില് ലോഞ്ചില് എത്തി യു എ.ഇ യുടെ പല ഭാഗങ്ങളിലും മലയാളികളുടെയും പാക്കിസ്ഥാനികളുടെയും ഹോട്ടലുകലിലെ പ്രധാന പാചകക്കരനായി ജോലി നോക്കി ജീവിതത്തിന്റെ കര്ത്തവ്യങ്ങള് നിറവേറ്റുന്നതിനിടയില് രോഗം തീര്ത്തും അവശനാക്കിയ അബൂബക്കറിന് ജോലി ചെയ്യാന് കഴിയാതായി. ചികില്സാച്ചെലവിന് പണം കണ്ടെത്താനുള്ള വഴികളുമില്ലാതായി.
 
aboobackerപ്രമേഹ രോഗിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ഒരു വര്ഷക്കാലമായി വൃക്കയുടെ പ്രവര്ത്തനവും തകരാറിലാണ്.മൂത്ര തടസ്സം അനുഭവപ്പെട്ടതിനെത്തുടര്ന്ന് കൃത്രിമ മൂത്രസഞ്ചിയുമായുള്ള അബൂബക്കറിന്റെ രൂപം മനുഷ്യ മനസ്സുകളെ നൊമ്പരപ്പെടുത്തും. നാട്ടില് കൊണ്ടു പോയി വിദഗ്ധ് ചികില്സ നല്കിയാല് മത്രമേ രോഗം സുഖപ്പെടുക യുള്ളൂവെന്നാണ് ഇവിടത്തെ ഡോക്ടര്മാര് നിര്ദ്ദേശിക്കുന്നത്. സ്വന്തം അദ്ധ്വാനം കൊണ്ട് നാലു പെണ്മക്കളുടെ വിവാഹം നടത്തിയ അബൂബക്കറിന് രണ്ട് പെണ്മക്കളുടെ വിവാഹം കൂടി നടത്താനുണ്ടെന്നുള്ളത് മനോവിഷമ ത്തിനിടയാക്കുന്നു. ജന്മ നാട്ടിലേക്കുള്ള മടക്ക യാത്രയ്ക്കായി പല സംഘടനകളെയും സമീപിച്ചെങ്കിലും കാലാവധി കഴിഞ്ഞ വിസയും പസ്പ്പോര്ട്ടും പുതുക്കാന് സാധിയ്ക്കാ ഞ്ഞതിനാല് മടക്ക യാത്രയ്ക്ക് തടസ്സം അനുഭവ പ്പെട്ടിരിക്കുകയാണ്. നാല്പ്പത്തി നാല് വര്ഷത്തെ പ്രവാസ ജീവിതവും കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാന് ശ്രമിക്കുന്ന അബൂബക്കറിന് കൂടെ കൊണ്ടു പോകാന് സമ്പാദ്യങ്ങള് ഒന്നുമില്ല, രോഗത്തിന്റെ അടയാളമായി തൂക്കിയിട്ടിരിക്കുന്ന കൃത്രിമ മൂത്ര സഞ്ചി മാത്രം. നിയമത്തിന്റെ കടമ്പകള് കടന്ന് ജന്മനാട്ടില് തിരിച്ചെത്താന് പടച്ചോന് കനിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അബൂബക്കര്‍.
 
പ്രതീഷ് പ്രസാദ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 18123...10...Last »

« Previous Page« Previous « e പത്രം ഹെല്‍പ്‌ ഡെസ്ക് പ്രവര്‍ത്തന രീതി
Next »Next Page » ജിദ്ദയില്‍ മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine