തിരുനാവായ അനന്താവൂര്‍ സ്വദേശി കൊട്ടശോല മുസ്തഫ അലൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 40 വയസായിരുന്നു. മൂന്ന് വര്‍ഷമായി ഗ്ലോബല്‍ ഇംഗ്ലീഷ് സ്കൂളിലെ ഡ്രൈവറാണ്. ഹഫ്സത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
തിരുനാവായ അനന്താവൂര്‍ സ്വദേശി കൊട്ടശോല മുസ്തഫ അലൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 40 വയസായിരുന്നു. മൂന്ന് വര്‍ഷമായി ഗ്ലോബല്‍ ഇംഗ്ലീഷ് സ്കൂളിലെ ഡ്രൈവറാണ്. ഹഫ്സത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
-
മലയാളി ദുബായില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി കാഞ്ഞിരവിള വീട്ടില്‍ അബ്ദുല്‍ സലാമാണ് മരിച്ചത്. 45 വയസ്സായിരുന്നു. ദുബായ് റാഷിദ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഭാര്യ മജീനാ സലാം സൗദിയില്‍ നഴ്സാണ് രണ്ടു മക്കളുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
-
അബുദാബി മുനിസിപ്പാലിറ്റിയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്ന കായംകുളം കട്ടച്ചിറ പള്ളിക്കല്‍ നടയില്‍ കിഴക്കതില്‍ ഗോപിനാഥന്‍ ആചാരി(68)ഇന്നു രാവിലെ മരണപ്പെട്ടു. ഹ്യദയാഘാതമായിരുന്നു. 1995 വരെ 20വര്‍ഷക്കാലം അബുദാബിയില്‍ ഉണ്ടായിരുന്നു. കെ. അമ്മാളു ക്കുട്ടിയാണ് ഭാര്യ. മൂന്ന് പെണ്മക്കളുമുണ്ട്. മരുമകന്‍ ദേവദാസ്, അബുദാബിയിലെ ഗാനമേള വേദികളില്‍ ശ്രദ്ധേയനായ ഗായകനാണ്. മസ്കറ്റില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍, ഓമനക്കുട്ടന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. വ്യാഴാഴ്ച വീട്ടു വളപ്പില്‍ അടക്കം ചെയ്യും
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
എടപ്പാള്‍ ശുകപുരം കോലക്കാട് അബൂബക്കര്‍ ദുബായില്‍ നിര്യാതനായി. 45 വയസായിരുന്നു. ബല്‍ക്കീസാണ് ഭാര്യ. മുഹമ്മദ് സാദിഖ്, ഷമീഹ എന്നിവരാണ് മക്കള്‍. അറേബ്യ ടാക്സിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
-
സൗദിയിലെ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. അബ് ഖൈഖില്‍ വാന്‍ മറിഞ്ഞ് മലപ്പുറം തിരൂര്‍ ഓമപ്പുഴ നാരക്കടവ് മുഹമ്മദ് അലി മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ജുബൈല്‍-ദമാം ഹൈവേയില്‍ ഉണ്ടായ രണ്ടാമത്തെ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി തച്ചമ്പത്ത് അബ്ദുല്‍ റഷീദ് മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. റഷീദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
-