നാദാപുരം വാണിമേല്‍ സ്വദേശി ഈന്തുള്ളതില്‍ അസ് ലം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 29 വയസായിരുന്നു. ഷാര്‍ജയിലെ ഡേ നൈറ്റ് കഫറ്റീരിയയിലെ ജീവനക്കാരനായിരുന്നു. സഫീനയാണ് ഭാര്യ. റിനു ഫാത്തിമയാണ് മകള്‍.
നാദാപുരം വാണിമേല്‍ സ്വദേശി ഈന്തുള്ളതില്‍ അസ് ലം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 29 വയസായിരുന്നു. ഷാര്‍ജയിലെ ഡേ നൈറ്റ് കഫറ്റീരിയയിലെ ജീവനക്കാരനായിരുന്നു. സഫീനയാണ് ഭാര്യ. റിനു ഫാത്തിമയാണ് മകള്‍.
-
ബഹ്റിന്‍ വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ പഴുവില്‍ മാധവന്‍ കുട്ടിയാണ് മരിച്ചത്. നാട്ടില്‍ പഠിക്കുന്ന മകള്‍ ശ്രീദേവിയെ ക്രിസ്മസ് അവധിക്ക് ശേഷം നാട്ടില്‍ അയയ്ക്കാന്‍ സൗദിയില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. രേണുകയാണ് ഭാര്യ. കഴിഞ്ഞ 10 വര്‍ഷമായി അല്‍ഖോബാറില്‍ ജോലി ചെയ്യുകയായിരുന്നു മാധനവന്‍കുട്ടി.
-
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശി മത്തത്ത് ഇസ്മായിലാണ് മരിച്ചത്. 38 വയസായിരുന്നു. താഹിറയാണ് ഭാര്യ.
-
അബുദാബി : അബുദാബിയിലെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ ഫൈന്‍ ആര്‍ട്സ് ജോണിയുടെ മാതാവ് അന്നമ്മ തോമസ് (85) ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ചമ്പക്കരയിലെ പ്രശസ്തമായ കുന്നുമ്പുറത്ത് തറവാട്ടിലെ പരേതനായ തോമസിന്‍റെ സഹ ധര്‍മ്മിണിയാണ്. ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ ഫൈന്‍ ആര്‍ട്സ് ജോണിയെ കൂടാതെ മാത്യു തോമസ്, അന്നമ്മ തോമസ്, ജോയി, ജോസഫ് (പൂന), എബ്രഹാം തോമസ്, ടോമി(അബുദാബി) എന്നിവരും മക്കളാണ്. രാജമറ്റം തിരുഹ്യദയ ദേവാലയ സെമിത്തേരിയില്‍ സംസ്കാരം വെള്ളിയാഴ്ച നടക്കും.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലെ പരേതനായ ആലൂര്‍ കൊവ്വല്‍ അഹമ്മദിന്റെ മകനും ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്സ് പള്ളി പരിപാലകനും മുന്‍ പ്രസിഡന്റുമായിരുന്ന ആലൂര്‍ കൊവ്വല്‍ അബ്ദുല്ല (95) നിര്യാതനായി. ആലൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ മെമ്പറായിരുന്നു. മുന്‍ടക്കയ്യിലെ പരേതനായ അബ്ദുല്ല ചെറീച്ചാന്റെ മകന്‍ മറിയുമ്മയാണ് ഭാര്യ, കൊവ്വല്‍ മുഹമ്മദ് (ഷാര്‍ജ), അബ്ദുല്‍ഖാദര്‍, അബ്ദുല്‍ റഹ്മാന്‍ (അബദാബി ബദാസായിദ്), ഉമ്മര്‍, ആയിശ, ആസ്യ, സുഹ്‌റ, അസ്മ, എന്നിവര്‍ മക്കളാണ്. ഖബറടക്കം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്സ് പള്ളി ഖബര്‍ സ്ഥാനില്‍ ഇന്ന് (ശനി)ഉച്ചക്ക് നടക്കും. കൊവ്വല്‍ അബ്ദുല്ല യുടെ നിര്യാണത്തില്‍ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്സ് ഉപദേശക സമിതി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹ്മൂട് ഹാജി അനുശോചനം രേഖപ്പെടുത്തി. ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനു പ്രാര്‍ത്ഥിക്കാനും ആലൂര്‍ അഭ്യര്‍ത്ഥിച്ചു. മരണ വീട് ഫോണ്‍ നമ്പര്‍+ 04994 250153
- ജെ.എസ്.