മലയാളി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി അപ്സരയില്‍ മുഹമ്മദുണ്ണിയാണ് മരിച്ചത്. 55 വയസ്സായിരുന്നു. റിയാദില്‍ ബിസിനസ്സ് നടത്തിവരികായിരുന്ന മുഹമ്മദുണ്ണി ഇന്നലെ, രാവിലെയാണ് അപകടത്തില്‍ പെട്ടത്. ഹഫ്സയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
മലയാളി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി അപ്സരയില്‍ മുഹമ്മദുണ്ണിയാണ് മരിച്ചത്. 55 വയസ്സായിരുന്നു. റിയാദില്‍ ബിസിനസ്സ് നടത്തിവരികായിരുന്ന മുഹമ്മദുണ്ണി ഇന്നലെ, രാവിലെയാണ് അപകടത്തില്‍ പെട്ടത്. ഹഫ്സയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
-
മലയാളി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. തൃശൂര്‍ സ്വദേശി എ.കെ.ജോസ് ആണ് മരിച്ചത്.51 വയസ്സായിരുന്നു. 10 വര്‍ഷമായി അബുദാബി ന്യൂ മെഡിക്കല്‍ സെന്‍ററില്‍ ജോലി ചെയ്തുവരികയായിരുന്നു ജോസ്. ഇന്ന് പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.
-
ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിയായ 10 വയസ്സുകാരന്‍ മരിച്ചു. യു.എ.ഇ എക്സ്ചേഞ്ഞ്ച് റീജ്യണല്‍ മാനേജരും, തിരുവല്ല സ്വദേശിയുമായ വര്‍ഗ്ഗീസ് പി. മാത്യുവിന്റെ മകന്‍ റിക്കി മാത്യുവാണ് മരിച്ചത്. ദുബായ് ഖിസൈസ് ഡി.പി.എസ്. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം ട്യൂഷനായി, ബുഹൈറ കോര്‍ണീഷിലൂടെ പോകുമ്പോള്‍, മികസര്‍ വണ്ടി ഇടിക്കുകയായിരുന്നു. യെമ ആനി മാത്യുവാണ് അമ്മ. സഹോദരി റെമി മാത്യു.
-
ജിദ്ദയില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് വേങ്ങൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഇബ്രാഹിം കുട്ടിയാണ് ജിദ്ദയിലെ സനാഇയ്യത്തില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപത്ത് ഡിഷ് ആന്‍റിനയില്‍ തൂങ്ങി മരിച്ചത്. 50 വയസായിരുന്നു.
12 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം സാസ ഉപ്പുകമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. മാനസിക രോഗമുണ്ടായിരുന്നതായി പറയപ്പെടുന്നു.
-
റാസല്‍ ഖൈമയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കുന്ന് സ്വദേശി വടക്കത്തുവളപ്പില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്. 36 വയസായിരുന്നു. റാസല്‍ ഖൈമ അല്‍ ജസീറയില്‍ വച്ച് അബ്ദുല്‍ ഹമീദ് ഓടിച്ചിരുന്ന ടാക്സിയില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. സുനിതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
-