നാരായണന്‍കുട്ടി മേനോന്‍

August 24th, 2008

പാലക്കാട് സ്വദേശി നാരായണന്‍കുട്ടി മേനോന്‍ കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. 50 വയസായിരുന്നു. മികച്ച സംഘാടകനായ നാരായണന്‍കുട്ടി മോനോന്‍ കുവൈറ്റ് മലയാളികള്‍ക്കിടയില്‍ കലാരംഗത്ത് സജീവ സാനിധ്യമായിരുന്നു.

-

അഭിപ്രായം എഴുതുക »

വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു.

August 23rd, 2008

സൗദി അറേബ്യയിലെ ജിസാനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. കോട്ടയ്ക്കല്‍ വെന്നിയൂര്‍ സ്വദേശി മങ്കടവീട്ടില്‍ സൈനുദ്ദീന് ആണ് മരിച്ച മലയാളി. 36 വയസായിരുന്നു.

ഇദ്ദേഹം ഓടിച്ച കാര്‍ സൗദി പൗരന്‍റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു, കൂടെയുണ്ടായിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി രവീന്ദ്രനും അപകടത്തില്‍ മരിച്ചു.

ജിസാനിലെ കാനൂസ് ട്രാവല്‍സ് ബ്രാഞ്ച് മാനേജറാണ് സൈനുദ്ദീന്‍. മൃതദേഹം ജിസാനില്‍ മറവു ചെയ്യും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

-

അഭിപ്രായം എഴുതുക »

ശൈഖ് സൗദ് സലീം ബഹ് വാന്‍ നിര്യാതനായി.

August 21st, 2008

ഒമാനിലെ പ്രമുഖ വ്യവസായിയും സൗദ് ബഹ് വാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് സൗദ് സലീം ബഹ് വാന്‍ നിര്യാതനായി. 68 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് പാരീസില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. യു.എ.ഇ, ഒമാന്‍ സര്‍ക്കാരില്‍ നിന്നും വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൗദ് ബഹ് വാന്‍ ഗ്രൂപ്പ് കമ്പനിയില്‍ മലയാളികളടക്കം 10,000 ത്തിലധികം ജീവനക്കാരുണ്ട്. ഇന്ന് രാവിലെ പാരീസില്‍ നിന്ന് കൊണ്ടുവരുന്ന മൃതദേഹം ഉച്ചയോടെ അല്‍ അമീറത്ത് ഖബര്‍ സ്ഥാനില്‍ സംസ്ക്കരിക്കും.

-

അഭിപ്രായം എഴുതുക »

സൌദിയില്‍ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.

August 20th, 2008

സൗദിയിലെ ഖമീഷ് മുഷൈത്തില്‍ മലയാളി ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.

അല്‍ ശാഫി പാല്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോട്ടയം ഏറ്റമാനൂര്‍ ജിജോ ജോസ് ഓടിച്ചിരുന്ന വാഹനമാണ് ജോലിക്കിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ ജിജോയുടെ കൂടെയുണ്ടായിരുന്ന ബര്‍മക്കാരനും കാറിലുണ്ടായിരുന്ന സൗദി പൗരന്മാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. സാരമായ പരിക്കുകളോടെ ജിജോയെ ഖമീസ് മുഷൈത്തില്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

-

അഭിപ്രായം എഴുതുക »

ഇന്ന് എംബാമിംഗ്

August 19th, 2008

ഷാര്‍ജയില്‍ നിര്യാതയായ കോട്ടയം വെള്ളുത്തുരുത്തി കുറുപ്പും ചേരില്‍ ജോര്‍ജ്ജ് ബാബുവിന്‍റെ ഭാര്യ വിധു മറിയം രാജന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ദുബായ് അല്‍ മക്തൂം ആശുപത്രിയില്‍ എംബാമിംഗ് നടക്കും. സംസ്ക്കാരം 21 ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബായ് റാഷിദ് ആശുപത്രിയില്‍ സീനിയര്‍ ഡയറ്റീഷ്യനായി ജോലി ചെയ്യുകയായിരുന്നു വിധു മറിയം രാജന്‍.

-

അഭിപ്രായം എഴുതുക »

87 of 100« First...1020...868788...90100...Last »

« Previous Page« Previous « താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
Next »Next Page » സൌദിയില്‍ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine