അലൈനില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനം ഇടിച്ചു മരിച്ചു

November 3rd, 2012

ni-model-school-student-unaisudheen-pavaratty-ePathram അബുദാബി : അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഉനൈസുദ്ദീന്‍ (18)വാഹനം ഇടിച്ചു മരിച്ചു. തൃശൂര്‍ പാവറട്ടി ചക്കനാത്ത് കുഞ്ഞി മൊയ്തീന്റെ മകനാണ് ഉനൈസുദ്ദീന്‍.

വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം ട്യൂഷന് പോകാന്‍ വേണ്ടി എമിറേറ്റ്സ് മാളിനടുത്ത് റോഡിന് കുറുകെ കടക്കുമ്പോള്‍ ഫോര്‍വീലര്‍ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു. മൃതദേഹം അല്‍ഐന്‍ ഖബര്‍ സ്ഥാനില്‍ സംസ്കരിച്ചു.

മാതാവ് : സീനത്ത്. സഹോദരന്‍ : അനസ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബിയില്‍ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ടു

November 2nd, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി അഹല്യ യിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയേല്‍ (56)ജോലി ക്കിടെ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറര മണി യോടെ യാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്.

ഡോക്ടറെ കാണാന്‍ എത്തിയ പാകിസ്ഥാന്‍ സ്വദേശിയാണ് ഇതു ചെയ്തത്. കൊലപാതക ത്തിന്റെ കാരണം വ്യക്തമല്ല.

വൃക്ക രോഗിയായ ഇയാള്‍ ഡോക്ടറെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട് എന്നു പറയപ്പെടുന്നു. ഇന്നലെ ഡോക്ടറെ കാണാനെത്തിയ ഇയാള്‍ മുറി അകത്തു നിന്ന് കുറ്റിയിട്ട ശേഷം ഡോക്ടറെ കുത്തുക യായിരുന്നു എന്ന്‍ ആശുപത്രി യിലെ മലയാളി ജീവനക്കാര്‍ പറഞ്ഞു. അപ്പോള്‍ മറ്റാരും മുറിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി യില്‍ നിന്നിറങ്ങിയോടിയ അക്രമിയെ ജീവനക്കാര്‍ പിടികൂടി പോലീസിനെ ഏല്പിച്ചു.

ഡോക്ടര്‍ രാജന്‍ ഡാനിയേല്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളി വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

October 30th, 2012

അബുദാബി : മുസഫ മോഡല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ വാഹിദ് കാറിടിച്ച് മരിച്ചു.

model-school-student-abdul-wahid-ePathram
ആലുവ പറവൂര്‍ താണിയില്‍ അബ്ദുല്‍ അഹദിന്റെയും ജാസ്മിന്റെയും മകനാണ് പത്തു വയസ്സു കാരനായ അബ്ദുല്‍ വാഹിദ്. സ്‌കൂളിനു സമീപം റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.

മോഡല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ ഫതാഹ് സഹോദരനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചാവക്കാട് സ്വദേശി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു

October 7th, 2012

shanavas-mushthaq-edakkazhiyoor-ePathram
ദോഹ : ചാവക്കാട് എടക്കഴിയൂര്‍ കാദിരിയ റോഡ് പണിക്ക വീട്ടില്‍ ചാലില്‍ പരേതനായ കാസിമിന്റെ മകന്‍ ഷാനവാസ് (മുഷ്താഖ് 34) ഒക്ടോബര്‍ ആറിന് ദോഹ യില്‍ ജനറേറ്റര്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. ഷാനവാസ് ആറ് മാസം മുമ്പാണ് ഖത്തറില്‍ എത്തിയത്. സ്പോണ്‍സറുടെ കീഴിലുള്ള ടെന്‍റിലെ ജനറേറ്റര്‍ നന്നാക്കു ന്നതിനിടെ യാണ് ഷോക്കേറ്റത്. തല്‍ക്ഷണം മരിച്ചു. മാതാവ്: സഫിയ. ഭാര്യ: ശഫീറ. ഒരു കുട്ടിയുണ്ട്. ഹമദ് ആശുപത്രി മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടു പോകും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കാപ്പാട് തിരുവങ്ങൂര്‍ തെക്കാട്ട് അബ്ദുള്ളക്കുട്ടി ഹാജി

October 7th, 2012

thekkattu-abdulla-kutty-calicut-ePathram
അബുദാബി : കോഴിക്കോട് കാപ്പാട് തിരുവങ്ങൂര്‍ തെക്കാട്ട് അബ്ദുള്ളക്കുട്ടി ഹാജി (90) മരണപ്പെട്ടു.

അബുദാബി യിലെ അല്‍ ബയാന്‍ പത്ര ത്തിലെ ചീഫ്‌ ഫോട്ടോ ഗ്രാഫര്‍ തെക്കാട്ട് സിദ്ധീഖ് അടക്കം 6 മക്കള്‍ ഉണ്ട്. ഖബറടക്കം കാപ്പാട് ജുമാ മസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ നടന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 100« First...8910...2030...Last »

« Previous Page« Previous « ഹൃദയാഘാതം : മലയാളി ദുബായില്‍ നിര്യാതനായി
Next »Next Page » ചാവക്കാട് സ്വദേശി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine